November 27, 2020

മഞ്ഞ പിങ്ക് റേഷൻ കാർഡുകൾ കൈവശമുള്ള അനർഹർക്ക് 50,000 രൂപ പിഴയും ഒരു വർഷം തടവും, അറിവ്

അനർഹമായി മഞ്ഞ പിങ്ക് റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്ന ആളുകൾ 50,000 രൂപ പിഴയും ഒരു വർഷം തടവും അനുഭവിക്കേണ്ടിവരും, ആയതിനാൽ വേണമെങ്കിൽ ഇപ്പോൾ മാറാം.

അനവധി പരാതികൾക്ക് ഒടുവിലും മറ്റും സർക്കാർ അനർഹരായ കാർഡ് ഉടമകളെ മുൻഗണനാ വിഭാഗത്തിൽ നിന്ന് പുറത്താക്കാനും, അർഹരായ ആളുകൾ അപേക്ഷ വച്ച ആളുകളെ പരിഗണിക്കുവാനും വേണ്ടി ഇപ്പോൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പല ജില്ലകളിലും ഇതിനെക്കുറിച്ചുള്ള പരിശോധനകൾ ആരംഭിക്കുകയും പല ആളുകളുടെ റേഷൻകാർഡ് റദ്ദാക്കുകയും പിഴ ചുമത്തുകയും ഒക്കെ ചെയ്തിട്ടുണ്ട്.

ഈ സമയം സർക്കാർ നിലവിൽ മുൻഗണനാ വിഭാഗത്തിൽ ഉൾക്കൊള്ളാൻ യാതൊരുവിധ അർഹതയും ഇല്ലാത്ത ആളുകൾ ആണെന്ന് സ്വയം തോന്നുന്നുണ്ടെങ്കിൽ അതിൽനിന്നും മാറുവാൻ വേണ്ടി അവസരം കൊടുത്തിരുന്നു, എന്നിട്ടും മാറാത്ത ആളുകൾക്കാണ് ഈ പണി വരുന്നത്, ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുമ്പോൾ നിങ്ങൾ അനർഹമായി കാർഡ് കൈവശം പിടിക്കുകയാണെങ്കിൽ ഇതുവരെ മുൻഗണനാ വിഭാഗത്തിൽ നിന്ന് കൈപ്പറ്റിയ എല്ലാ ആനുകൂല്യങ്ങളുടെ തുകയും, ഒപ്പം 50,000 രൂപ പിഴയും നിങ്ങളുടെ കയ്യിൽ നിന്നും വാങ്ങുന്നതാണ്, കൂടാതെ ഒരു വര്ഷം തടവും അനുഭവിക്കേണ്ടി വരും.

അനർഹരായ ആളുകൾ എന്ന് പറയുമ്പോൾ കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർ, ഗവൺമെൻറ് പെൻഷൻ കൈപ്പറ്റുന്ന ആളുകൾ, 25,000 രൂപക്ക് മുകളിൽ മാസശമ്പളം വാങ്ങുന്ന ആളുകൾ, നാലുചക്ര വാഹനം ഉള്ള ആളുകൾ, ഇത്തരം ആളുകൾക്കൊന്നും മുൻഗണന വിഭാഗത്തിൽ തുടരാനുള്ള അർഹതയില്ല, അപ്പോൾ പരിശോധനയ്ക്ക് എത്തുന്നതിനുമുമ്പ് നിങ്ങൾക്ക് സ്വയം മാറാൻ ഉള്ള അപേക്ഷ ഇനിയും വെക്കാനുള്ള സമയം ഉണ്ട്, അത് സപ്ലൈകോ ഓഫീസ് വഴിയോ തപാൽ വഴിയോ മുന്ഗണന വിഭാഗത്തിൽ നിന്ന് മാറാനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപ്പോൾ ഈ വിവരം എല്ലാവരും അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.