September 24, 2020

ഈയൊരു സാമ്പത്തിക പാക്കേജ് ഉടനെ തന്നെ ആരംഭിക്കാനായി നമുക്കൊരുമിച്ചു കൈകോർക്കാം, അറിയാം

നിലവിലുള്ള പ്രതിസന്ധിയെ തരണം ചെയ്യാൻ ഓരോ കുടുംബത്തിനും 5000 രൂപ, ഈയൊരു സാമ്പത്തിക പാക്കേജ് ഉടനെ തന്നെ ആരംഭിക്കാനായി നമുക്കൊരുമിച്ചു കൈകോർക്കാം.

ലോക്ക് ഡൗൺ സമയത്ത് അനവധി ആനുകൂല്യങ്ങൾ നമുക്ക് സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ട്, ഒപ്പം പ്രഖ്യാപിച്ചിട്ടും ലഭിക്കാത്തവ ആയിട്ടും ഒരുപാട് ആനുകൂല്യങ്ങൾ കിടപ്പുണ്ട്, എന്നാൽ ജൂൺ മാസത്തോടുകൂടി ഒട്ടുമിക്ക ആനുകൂല്യങ്ങളും അവസാനിച്ച ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൻറെ ചുരുക്കം ചില ആനുകൂല്യങ്ങൾ മാത്രമേ കുറച്ച് മാസങ്ങൾ കൂടി ദീർഘിപ്പിച്ചിട്ടുള്ളൂ, അല്ലാത്തപക്ഷം സാധാരണക്കാരായ ജനങ്ങൾക്ക് ഇനി എന്ത് എന്നുള്ളത് ഒരു ചോദ്യ ചിഹ്നമായി ആണ് നിൽക്കുന്നത്.

പൂർണമായും ഇപ്പോഴത്തെ ഈ ഒരു അവസ്ഥ മാറാത്ത സാഹചര്യത്തിൽ പല സ്ഥലങ്ങളിലും കണ്ടെയിൻമെൻറ് സോണുകളും, ഹോട്ട്സ്പോട്ടുകളും, ലോക്ക് ഡൗണും ഒക്കെ ഉണ്ട്, ആയതിനാൽ തന്നെ പലർക്കും ജോലിക്ക് പോകാൻ സാധിക്കുന്നില്ല, പലരുടെയും ജോലി നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു, അതുപോലെതന്നെ വർക്ക് ഫ്രം ഹോം ഉള്ളവരുടെ സാലറിയും വെട്ടി ചുരുക്കിയിരിക്കുന്നു. സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർക്ക് സാലറിയിൽ കുഴപ്പം ഇല്ലെങ്കിലും ഇത് സാധാരണക്കാരിൽ സാധാരണക്കാരായ ഒരുപാടു ജനങ്ങളെ വളരെയധികം ബാധിക്കുന്നുണ്ട്.

ഇത്തരം സാഹചര്യത്തിൽ ജനപ്രതിനിധികൾ ഉന്നയിച്ചതുപോലെ ഓരോ കുടുംബത്തിനും 5000 രൂപയുടെ പാക്കേജ് എന്നുപറയുമ്പോൾ വരും മാസങ്ങളിൽ ഇവ വളരെയധികം ഉപകാരപ്പെടുന്ന ഒന്നായിരിക്കും, കാരണം ഉപജീവനത്തിനായി വളരെ അധികം കഷ്ടപ്പെടുന്ന ആളുകൾ ഈ സമൂഹത്തിലുണ്ട്, ഇത് വായിക്കുമ്പോൾ നമുക്ക് അത്രയും ബുദ്ധിമുട്ടില്ല എന്ന് തോന്നുന്നവർ ഉണ്ടാകും, പക്ഷെ നമ്മൾ മാത്രമല്ല, ഈ സമൂഹത്തിൽ താഴ്ന്ന രീതിയിൽ ജീവിക്കുന്ന മറ്റുള്ളവരെ പറ്റിയും നമ്മൾ ആലോചിക്കണം, മറ്റുള്ളവർക്ക് വേണ്ടിയും നമ്മൾ ശബ്ദമുയർത്തി ആനുകൂല്യങ്ങൾ വാങ്ങി കൊടുക്കുവാൻ പ്രയത്നിക്കുകയും വേണം, ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാർ കുടുംബത്തിലെ ഒരാൾക്ക് 5000 രൂപയോ നൽകി സഹായിക്കാൻ നമുക്ക് ഒത്തു ചേരാം.

സൗജന്യ കിറ്റ് എന്നതിൽ ഉപരി സാമ്പത്തികമായി സഹായം ചെയ്യുമ്പോൾ ആയിരിക്കും ഒരു കുടുംബത്തിന് അത് ഏറ്റവും കൂടുതൽ സഹായകരം ആക്കുക, ആയതിനാൽ ഇത്തരമൊരു പാക്കേജിൻറെ ആവശ്യം ഉന്നതരുടെ ശ്രദ്ധയിൽ പെടാനായി എല്ലാവരിലേക്കും എത്തിച്ചുകൊണ്ട് പ്രയത്നിക്കേണ്ടതുണ്ട്. ഒപ്പം ഇങ്ങനെ ഒരു പാക്കേജ് വരുന്നതിനെ പറ്റി നിങ്ങളുടെ ആശയവും പങ്കുവയ്ക്കാം.