November 27, 2020

അല്പം വെള്ളത്തിനായി യാത്രക്കാരുടെ അടുത്ത്‌ കേണു കൊണ്ടുള്ള അണ്ണാന്റെ ദൃശ്യങ്ങൾ, കിടിലം

അല്പം വെള്ളത്തിനായി യാത്രക്കാരുടെ അടുത്ത്‌ കേണു കൊണ്ടുള്ള അണ്ണാന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ കരളലിയിപ്പിക്കുന്ന ഒന്നാണ്.

വഴിയിൽ ഒരു അണ്ണാൻ ദാഹിച്ചുവലഞ്ഞു നിൽക്കുന്ന സമയമാണ് ഒരു യുവതിയും യുവാവും ആ വഴി നടന്നു പോയത്, അവരുടെ കയ്യിൽ വെള്ളത്തിൻറെ കുപ്പി കണ്ടതോടെ അണ്ണാൻ അവരുടെ പുറകെ നടന്നു യാചിക്കുന്ന പോലെ പുറം കാലിൽനിന്ന് മുകളിലേക്ക് കൈ പൊക്കി വെള്ളത്തിനു വേണ്ടി യാചിക്കുന്ന ദൃശ്യം ഏവരെയും ഒന്ന് വിഷമിപ്പിച്ചു, ഇത് കാണുമ്പോൾ എത്രയും പെട്ടെന്ന് അതിനു വെള്ളം കിട്ടിയിരുന്നെങ്കിൽ എന്ന് നമ്മളിൽ ചിലർ എങ്കിലും ആഗ്രഹിച്ചു കാണും.

അത്പോലെ തന്നെ ഇത് കണ്ടതും ഉടനെ തന്നെ യാത്രക്കാരൻ കുപ്പി തുറന്നു കൊണ്ട് അണ്ണാൻറെ വായില് കുപ്പി വെച്ച് കൊടുത്തു, എന്നിട്ട് അത് വളരെ നന്നിയോടെ ആ വെള്ളം കുടിക്കുന്നത് കാണാൻ തന്നെ വളരെ ആശ്വാസകരമായി തോന്നി. മനുഷ്യർക്ക് ആയാലും മൃഗങ്ങൾക്ക് ആയാലും വിശപ്പും ദാഹവും എല്ലാം ഒരുപോലെ ആണെന്ന് ഇതിലൂടെ നമ്മുക്ക് മനസ്സിലാക്കാം.

എന്തായാലും വെള്ളത്തിനുവേണ്ടി യാചിച്ചപ്പോൾ ഉടനെ തന്നെ അതിനു വെള്ളം കൊടുത്ത യാത്രക്കാരൻ യുവാവിനെ ഇപ്പൊൾ എല്ലാവരും അഭിനന്ദിക്കുന്നു, ഒപ്പം മനുഷ്യരുടെ പോലെ തന്നെ ആ അണ്ണൻ യാചിച്ചു നിൽക്കുന്നത് കാണുമ്പോൾ ഏവരും കൗതുകത്തോടെ അതിനെ നോക്കുകയാണ്.