January 18, 2021

എല്ലാ റേഷൻ കാർഡ് ഉടമകളും ജൂലൈ മാസത്തെ റേഷൻ വിതരണത്തിനെ പറ്റിയുള്ള പുതിയ നിർദ്ദേശങ്ങൾ

എല്ലാ റേഷൻ കാർഡ് ഉടമകളും ജൂലൈ മാസത്തെ റേഷൻ വിതരണത്തിനെ പറ്റിയുള്ള പുതിയ നിർദ്ദേശങ്ങൾ അറിയാതെ പോകരുത്.

അതിൽ ഏറ്റവും ആദ്യം നമുക്ക് മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്ക് വേണ്ടിയിട്ടുള്ള ചില കാര്യങ്ങൾ പറയാം, അതായത് മഞ്ഞ, പിങ്ക് കാർഡുകാർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്നീ പദ്ധതിയുടെ കീഴിൽ റേഷൻകാർഡിലെ ഓരോ വ്യക്തിക്കും അഞ്ചു കിലോ അരിയും, കാർഡ് ഒന്നിന് ഒരു കിലോ പയറും നൽകി വന്നിരുന്നു, ഈ പദ്ധതി ദീർഘിപ്പിച്ചതിനെ തുടർന്ന് ഇപ്പോൾ ജൂലൈ 21 മുതൽ ഇതിൻറെ വിതരണം ആരംഭിച്ചിരിക്കുകയാണ്. സാധാരണപോലെ ബയോമെട്രിക് സംവിധാനത്തിലൂടെ അതായത് കൈ വിരൽ വച്ചുകൊണ്ടാണ് റേഷൻ വാങ്ങാവുന്നത്, എന്നാൽ എന്തെങ്കിലും സാഹചര്യത്തിൽ അത് പരാജയപ്പെടുകയാണെങ്കിൽ ഫോണിലെ ഒടിപി നമ്പറിനെ അടിസ്ഥാനമാക്കിയായിരിക്കും റേഷൻ ലഭിക്കുക, ആയതിനാൽ ഒരു മുൻകരുതൽ എന്ന രീതിയിൽ നമുക്ക് റേഷൻ വാങ്ങാൻ ഫോണും കൊണ്ടു പോകാവുന്നതാണ്.

പിന്നെ മുൻപ് ആളൊന്നിന് 5 കിലോ അരി എന്നുള്ളത് ഇപ്പോൾ നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പ് ആക്കിയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്നത്, മാത്രമല്ല ഒരു കിലോ പയർ അല്ലെങ്കിൽ കടല ആയിരിക്കും ലഭിക്കുക, പക്ഷേ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് ഇത് ഇങ്ങോട്ട് എത്തുവാനുള്ള കാലതാമസം മൂലം നിലവിൽ പയറിന്റെയോ കടലയുടെയോ വിതരണം ഉണ്ടായിരിക്കുകയില്ല എന്നാണ് അറിയാൻ സാധിക്കുന്നത്, അപ്പോൾ വരും മാസങ്ങളിൽ റേഷനോടൊപ്പം കുടിശ്ശിക തീർത്ത് നിങ്ങൾക്ക് ഇതും കൈപ്പറ്റാവുന്നതാണ്, ആയതിനാൽ ഇതുകൂടി ചേർത്ത് ചോദിച്ചുവാങ്ങാൻ മടിക്കരുത്. പിന്നെ അർഹത ഇല്ലാതെ മുന്ഗണന വിഭാഗത്തിലെ ആനുകൂല്യങ്ങൾ കൈ പറ്റാൻ പോകുന്നവർ ഒന്ന് ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം പിടിച്ചു കഴിഞ്ഞാൽ കടുത്ത പിഴയും ഇത് വരെ വന്ജയ ആനുകൂല്യങ്ങളുടെ എല്ലാ തുകയും നിങ്ങളുടെ കയ്യിൽ നിന്ന് ഈടാക്കും.

ഇനി എപിഎൽ കാർഡ് ആയ നീല, വെള്ള കാർഡുകാർക്ക് മെയ് ജൂൺ മാസങ്ങളിൽ സ്പെഷ്യൽ അരി വിതരണം ഉണ്ടായിരുന്നു, അതായത് 10 കിലോ അരി 15 രൂപ നിരക്കിലായിരുന്നു വിതരണം ഉണ്ടായിരുന്നത്, എന്നാൽ എന്തെങ്കിലും സാഹചര്യത്താൽ കഴിഞ്ഞ മാസങ്ങളിൽ ഇവ കൈപ്പറ്റാൻ സാധിക്കാത്തവർക്ക് ഇപ്പോൾ ജൂലൈ മാസത്തിൽ സ്വീകരിക്കുവാനുള്ള അവസരമുണ്ട് എന്നുകൂടി അറിയിച്ചുകൊള്ളുന്നു, അങ്ങനെ വരുമ്പോൾ മെയ് ജൂൺ മാസങ്ങളിലെ വാങ്ങാനുണ്ടെങ്കിൽ ഈമാസം 20 കിലോ അരി 15 രൂപ നിരക്കിൽ ലഭിക്കുന്നതാണ്, അതല്ല ജൂൺ മാസത്തെ മാത്രമേ ബാക്കിയുള്ളൂ എങ്കിൽ 10 കിലോ അരി 15 രൂപ നിരക്കിൽ ലഭിക്കും.

പിന്നെ ഏതു കാർഡ് ഉള്ളവർ ആയാലും റേഷൻ വാങ്ങുന്ന സമയത്ത് അതിന്റെ ബില് കൂടി വാങ്ങേണ്ടതാണ്, കാരണം കുടിശ്ശിക വാങ്ങാനായി നിങ്ങൾ ബില്ല് സമർപ്പിക്കേണ്ടി വരും, അല്ലാത്തപക്ഷം ചിലപ്പോൾ നിങ്ങൾക്കുള്ള ആനുകൂല്യം നഷ്ടപ്പെട്ടെന്നു വരാം, ആയതിനാൽ സപ്ലൈ ഓഫീസ് എപ്പോഴും റേഷൻ വാങ്ങുമ്പോൾ ബില്ല് ചോദിച്ചു വാങ്ങാൻ മറക്കരുത് എന്ന് പറയുന്നു.

അപ്പോൾ ഈ പുതിയ കാര്യങ്ങൾ ഇതുവരെ അറിയാത്തവർക്ക് എല്ലാ ഉപകാരപ്പെടും എന്ന് കരുതുന്നു.