September 24, 2020

കുഞ്ഞുവാവ പൂച്ചക്കുട്ടിയെ അടിച്ചിട്ടും ഒട്ടും തന്നെ ദേഷ്യമില്ലാതെ തലയിൽ തലോടി ഉമ്മ വെച്ചു

കുഞ്ഞുവാവ പൂച്ചക്കുട്ടിയെ അടിച്ചിട്ടും ഒട്ടും തന്നെ ദേഷ്യം വരാതെ വാവയുടെ തലയിൽ തലോടി ഉമ്മ വെക്കുന്ന ഈ ദൃശ്യങ്ങൾ മനംകവരുന്നവയാണ്, എന്നാല് അതിലും തരംഗമാകുന്നത് അവസാനം ഉള്ള പെൺകുട്ടിയുടെ പാട്ട് തന്നെ.

കൊച്ചുകുഞിന്റെ കുസൃതിയും മറ്റും കാണിച്ചു കൊണ്ടു തുടങ്ങുന്ന ഈ വീഡിയോ അവസാനിക്കുന്നത് മനോഹരമായി പാടുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ പാട്ടോടുകൂടിയാണ്. ആദ്യം ഒരു കൊച്ചു കുഞ്ഞു വാവ താനുമായി കളിച്ചുകൊണ്ടിരിക്കുന്ന പൂച്ചയെ അടിക്കുമ്പോൾ അതൊന്നും വകവയ്ക്കാതെ പൂച്ച കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ട് ഉമ്മ വയ്ക്കുകയാണ് ചെയ്തത്, എന്നാൽ രണ്ടാമത്തെ ദൃശ്യം വളരെയധികം ദാഹിച്ചു വന്ന അണ്ണാൻ വഴി യാത്രക്കാരനോട് വെള്ളത്തിനായി യാചിക്കുന്ന ദൃശ്യമാണ്, തുടർന്ന് യാത്രക്കാരൻ അണ്ണാൻ വെള്ളം കൊടുക്കുന്നതും അത് വളരെ ആസ്വദിച്ചു കുടിക്കുന്നതും നമുക്ക് കാണാം.

പിന്നെ അച്ഛനും മകളും തമ്മിലുള്ള കളികളും കുസൃതികളും ആണ് കാണിക്കുന്നത് അതിനുശേഷം അവസാനം ആണ് ആരാധികേ എന്ന ഗാനം പാടിക്കൊണ്ട് ഉള്ള പെൺകുട്ടിയുടെ ദൃശ്യങ്ങൾ, ഈ പാട്ട് അതിഗംഭീരമായി തന്നെയാണ് കുട്ടി ആലപിച്ചത് അതുകൊണ്ട് തന്നെ അവസാനിക്കുന്നത് വരെ ഇത് ആരും കേട്ടിരുന്നു പോകും.

തീർച്ചയായും ഈ വീഡിയോ ഇത്രയും പ്രേക്ഷക പ്രീതി നേടിയതിനു കാരണം ഈ കുട്ടിയുടെ പാട്ട് കൊണ്ടാണെന്ന് പറയാം.