October 26, 2020

കേന്ദ്ര-സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വേണ്ടി ഓണക്കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം

കേന്ദ്ര-സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വേണ്ടി ഓണക്കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായമായും അല്ലെങ്കിൽ മറ്റു രീതിയിലും എന്തെല്ലാം ആനുകൂല്യങ്ങൾ ആണ് നൽകുന്നത് എന്ന് നമുക്ക് അറിയാം.

അതിൽ ഒന്നാണ് കെസിസി വായ്പകൾ, അതായത് 1,60,000 രൂപ വരെ വായ്പ ഈട് വക്കാതെ 4% പലിശക്ക് ഇതിലൂടെ ലഭിക്കുന്നു, അതിനു മുകളിൽ തുക ഈട് വച്ചിരുന്നാൽ ലഭിക്കുന്നതാണ്. അതുപോലെ തന്നെ ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനായി മുദ്ര വായ്പകൾ ഉണ്ട്, അതു അടുത്തുള്ള ബാങ്കിൽ പോയി അപേക്ഷിച്ച് അർഹത ഉണ്ടെങ്കിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

പിന്നെ കുട്ടികൾക്കുവേണ്ടി ഉച്ചഭക്ഷണത്തിന്റേ തുക വിലയിരുത്തിക്കൊണ്ട് സൗജന്യ കിറ്റ് നൽകിവരുന്നുണ്ട്, ഇപ്പോൾ കഴിഞ്ഞ അധ്യയന വർഷത്തിനെ കണക്കാക്കി ആണ് വിതരണം നടക്കുന്നത്, ഇനി പുതിയ അധ്യയനവർഷത്തിലെ ജൂൺ-ജൂലൈ മാസങ്ങളിലെ കുട്ടികൾക്ക് ഉള്ള കിറ്റ് ഉടനെ ലഭിക്കുന്നതാണ്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ റേഷൻ കാർഡിലെ ഓരോ അംഗങ്ങൾക്കും അഞ്ച് കിലോ അരിയും, ഒരു റേഷൻ കാർഡിന് ഒരു കിലോ പയറും നൽകുന്ന പദ്ധതിയുടെ ആനുകൂല്യം വരും മാസങ്ങളിലും ലഭിക്കുന്നതാണ്. അതുപോലെതന്നെ ഉജ്വല പദ്ധതിയിലൂടെ സ്ത്രീകൾ ഗൃഹനാഥ ആയുള്ള ഗ്യാസ് കണക്ഷൻ എടുക്കാത്ത വീട്ടിൽ ഇതിലൂടെ കണക്ഷൻ എടുത്തെങ്കിലും അത് രീഫിൽ ചെയ്യാനുള്ള തുക ബാങ്ക് അക്കൗണ്ടിലൂടെ സ്ത്രീകൾക്ക് ലഭിക്കുന്നു.

ഈ ഓണത്തിന് മെയ്, ജൂൺ മാസത്തെ സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷനുകൾ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതാണ്.

പിന്നെ കെശ്രു എന്ന പദ്ധതി വഴി എംപ്ലോയ്മെൻറ് എക്സ്ചേഞിലൂടെ ഒരു ലക്ഷം രൂപ 20% സബ്സിഡിയോടു കൂടി വായ്പ ലഭിക്കുന്നത്, ഇത് അവിടെ രജിസ്റ്റർ ചെയ്തിട്ടുള്ള നിലവിൽ ജോലിയൊന്നുമില്ലാതെ പുതിയൊരു സംരംഭം ആരംഭിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ വായ്പ ലഭിക്കുന്നതാണ്.

പിന്നെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണം ആഘോഷിക്കുവാൻ ആയി സർക്കാർ വക സൗജന്യ ഓണ കിറ്റ് നൽകുന്നു. അതോടൊപ്പം ഓഗസ്റ്റ് മുതൽ എപിൽ കാർഡ് ഉള്ളവർക്ക് സ്പെഷ്യൽ അരി അതായത് 10കിലോ അരി 15 രൂപ നിരക്കിൽ വീണ്ടും ലഭിച്ചു തുടങ്ങുന്നതാണ്.

അപ്പോൾ ഇവ ഒരോന്നിനേം കുറിച്ചുള്ള വിശദ വിവരങ്ങളും എല്ലാം മുൻ പോസ്റ്റുകളിലൂടെ നൽകിയിരുന്നു. ആയതിനാൽ എല്ലാം നിങ്ങൾക്ക് ഏറെ ഉപകരപെടും എന്ന് കരുതുന്നു.