September 24, 2020

പച്ചക്കറി കടക്കാരിയുടെ ഇംഗ്ലീഷ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒട്ടാകെ നിറഞ്ഞു നിൽക്കുന്നത്

പച്ചക്കറി കടക്കാരിയുടെ ഇംഗ്ലീഷ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒട്ടാകെ നിറഞ്ഞു നിൽക്കുന്നത്.

മധ്യപ്രദേശിലെ ഇൻഡോറിൽ തെരുവിൽ പച്ചക്കറി വിൽക്കുന്നുണ്ടായ സ്ത്രീയെ ഓടിക്കുവാൻ ആയി അടുത്ത കൂടിയവരെ അവർ ഇംഗ്ളീഷിൽ എതിർക്കുന്നത് കേട്ടു ആളുകൾ അമ്പരന്നു നിൽക്കുന്ന വീഡിയോ ആണ് ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. മഹാമാരിയുടെ പശ്ചാത്തലത്തിൽ തെരുവോര കച്ചവടക്കാരെയും, കട ഉടമകളെയും ഒഴിപ്പിക്കുവാനായി എത്തിയ മുൻസിപ്പൽ ജീവനക്കാരോട് ഇംഗ്ലീഷിൽ മറുപടി പറഞ്ഞാണ് റെയിസ ഞെട്ടിച്ചത്. ഇവരുടെ ഇംഗ്ലീഷ് കേട്ടാണ് കണ്ടുനിന്നവർ ഈ ദൃശ്യങ്ങൾ പകർത്തിയതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും.

എന്നാൽ ഏറ്റവും കൂടുതൽ സോഷ്യൽ ലോകത്തെ ഞെട്ടിച്ചത് പത്തു വർഷങ്ങൾക്കു മുൻപ് മെറ്റീരിയൽ സയൻസിൽ പിഎച്ച്ഡി എടുത്തതാണ് റൈസ് എന്ന് അറിഞ്ഞതോടെയാണ്. തന്നെ ഒഴിപ്പിക്കാൻ എത്തിയപ്പോൾ ദേഷ്യം കൊണ്ട് താൻ ഉള്ളിൽ അമർത്തി വച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും പുറത്തു വരുകയാണ് ഉണ്ടായത്. തീർച്ചയായും നല്ല രീതിയിൽ പഠിച്ചു വിദ്യാഭ്യാസം നേടിയ നേടിയ ആളുകളുടെ ഇപ്പോഴത്തെ അവസ്ഥയും ജീവിതവും ഇതുതന്നെയാണ് എന്ന് നമുക്ക് റെയിസയിലൂടെ മനസ്സിലാക്കാം.

അതുകൊണ്ടാണ് പറയുന്നതിൽ കാര്യമുണ്ട് എന്ന് തോന്നിയ പ്രേക്ഷകർ എല്ലാവരും ഇപ്പോൾ ഇവരുടെ ഈ ഒരു വീഡിയോ തരംഗം ആക്കി കൊണ്ടിരിക്കുന്നത്.