November 27, 2020

വീട്ടിൽ സാധാരണ ടിവി ആണെങ്കിൽ പോലും അതിൽ ഇനി യൂട്യൂബ്, FB വീഡിയോസ് എല്ലാം കാണാവുന്നതാണ്

വീട്ടിൽ സാധാരണ ടിവി ആണെങ്കിൽ പോലും അതിൽ തന്നെ ഫോണിലെ യൂട്യൂബ്/ ഫേസ്ബുക്ക് വീഡിയോകളും, മറ്റു വീഡിയോസും സിനിമകളും എല്ലാം വൈഫൈ ഉപയോഗിച്ച് കാണാവുന്നതാണ്.

ഫോണിൽ കാണുന്നതെല്ലാം കുറച്ചുകൂടി വലിയ സ്ക്രീനിൽ കാണാൻ ആഗ്രഹിക്കുന്നവരാണ് ഏറെ പേരും, അങ്ങനെയാണെങ്കിൽ എൽഇഡി ടിവി ആയാലും സാധാ ടീവി ആണെങ്കിൽ പോലും നമുക്ക് ഈ ഫോണിലെ അതേ സംഭവങ്ങൾ തന്നെ വൈഫൈ വഴി നമ്മുടെ ടീവിയിലേക്ക് ഷെയർ ചെയ്യാൻ സാധിക്കും, അതാകുമ്പോൾ കുറച്ചുകൂടി വലിയ സ്ക്രീനിൽ വീട്ടിലുള്ള എല്ലാവർക്കും ഇത് കാണാവുന്നതാണ്, അതുപോലെതന്നെ ഓൺലൈൻ ക്ലാസ്സുകളും മറ്റും ഫോണിനേക്കാളും കുറച്ചുകൂടി വലിയ രീതിയിൽ കാണുന്നതായിരിക്കും കുട്ടികൾക്ക് ഇഷ്ടം, ഒപ്പം ടിവി പ്രോഗ്രാമുകളും ഇനി കേബിളിന്റെയും മറ്റും ആവശ്യമില്ലാതെ ഫോണിൽ തന്നെ എടുത്ത് അത് ടിവിയിലേക്ക് കണക്ട് ചെയ്തു കാണാവുന്നതേ ഉള്ളു.

അപ്പോൾ നിങ്ങളുടെ കയ്യിൽ ഉള്ളത് ഏതു ടി.വി ആയാലും, ഫോണിലെ സ്ക്രീനിൽ വീഡിയോകളും സിനിമകളും മറ്റും കണ്ടു മടുത്തെങ്കിൽ അത് വൈഫൈ ഉപയോഗിച്ച് ടിവിയിലേക്ക് കണക്ട് ചെയ്തു കാണാം.

അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വിശദമായി നിങ്ങൾക്ക് വേണ്ടി പറഞ്ഞു തരുന്നുണ്ട്, ഇതെല്ലാം നിങ്ങൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന വിദ്യ ആകും എന്ന് കരുതുന്നു.