January 18, 2021

ഫോണിൽ വന്നിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക, കേന്ദ്രസഹായം 2000 രൂപ അക്കൗണ്ടിലെത്തുന്നു

ഭൂരിഭാഗം പേർക്കും സന്തോഷം നൽകുന്ന കിസാൻസമ്മാൻ നിധിയിലെ അടുത്ത ഗഡുവായ 2000 രൂപ വീണ്ടും ആളുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു, എന്നാൽ ഇതിനെ സംബന്ധിച്ചുള്ള മെസ്സേജ് ഫോണിലേക്ക് വന്നിട്ടുണ്ടെങ്കിൽ, തീർച്ചയായും അതിന്റെ കാരണം ഒന്ന് അറിയാം.

പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ സ്വന്തമായി ഭൂമിയുള്ള ഇതിനായി അപേക്ഷിച്ച ആളുകൾക്ക് അവിടെ കൃഷി യോഗ്യം ആകണമെന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ പ്രതിവർഷം 6000 രൂപ 2000 രൂപയുടെ ഗഡുക്കളായി നൽകിയിരുന്നു. ഈ 2020ൽ ആദ്യഗഡു ജനുവരിയിലും, രണ്ടാംഗഡു മഹാമാരി മൂലംഏപ്രിൽ മാസവും ഇതിനോടകം നൽകി കഴിഞ്ഞിരിക്കുന്നു, ഇനി ഈ വർഷത്തെ അവസാനത്തെ ഗഡുവായ 2000 രൂപ ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ തന്നെ വിതരണം പൂർത്തിയാക്കുന്നതായിരിക്കും എന്നാണു അറിയാൻ കഴിഞ്ഞത്.

ഇന്ത്യയുടെ പല ഭാഗത്തും ആയി രക്ഷാബന്ധൻ ആഘോഷിക്കുന്നുണ്ട് പക്ഷേ ഇങ്ങനെയൊരു സാഹചര്യത്തിൽ പൂർണമായി ആഘോഷം ഇല്ലെങ്കിലും അതിനു മുൻപായി ഈ ഗഡുക്കൾ ഏവരുടെയും കയ്യിൽ എത്തിച്ചു നൽകുവാനാണ് ഇപ്പോൾ കേന്ദ്രത്തിന്റെ തീരുമാനം, ആയതിനാൽ രക്ഷാബന്ധൻ ഓഗസ്റ്റ് 3 ആയതുകൊണ്ടുതന്നെ ഓഗസ്റ്റ് ഒന്നു മുതൽ ഇതിൻറെ വിതരണം ആരംഭിക്കും എന്നാണ് റിപ്പോർട്ട്.

അപ്പോൾ അവസാന ഗഡുവും ഉടനെ തന്നെ നിങ്ങളുടെ കയ്യിൽ എത്തിച്ചേരും, എന്നാൽ ഇതുസംബന്ധിച്ചുള്ള ഒരു മെസ്സേജ് നിങ്ങളുടെ ഫോണിലേക്ക് ഈ സമയത്തിനുള്ളിൽ എത്തിച്ചേർന്നിട്ടുണ്ടാകും, അതായത് നിങ്ങൾ ആധാർ കാർഡിൽ കൊടുത്തിരിക്കുന്ന അതെ പേര് വിവരങ്ങൾ തന്നെയായിരിക്കണം അപേക്ഷിക്കുമ്പോൾ നൽകേണ്ടത്, അല്ലാത്തപക്ഷം ഈയൊരു ഗഡു നിങ്ങൾക്ക് ലഭിക്കുകയില്ല, പിന്നെ അങ്ങനെ തെറ്റി കൊടുത്തിട്ടുണ്ടെങ്കിൽ ഉടനെ തന്നെ പ്രധാനമന്ത്രി കിസാൻ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ അവരുടെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്തു എഡിറ്റ് ചെയ്യണം എന്നാണ് പറഞ്ഞിരിക്കുന്നത്.

ഇത് നിങ്ങൾ ആധാർ കാർഡുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫോൺ നമ്പറിലേക്ക് വരുന്ന മെസ്സേജ് ആണ് ആയതിനാൽ ഇങ്ങനെയൊരു മെസ്സേജ് ഫോണിലേക്ക് വന്നിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഈ ഗഡു പെൻഡിങ്ങിൽ ആണെന്ന് വേണം കരുതാൻ, പിന്നെ മുൻപ് തന്നെ പല ഗഡുക്കൾ ലഭിക്കാത്തതിനും കാരണം ഇത് തന്നെ ആയിരിക്കും, അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ഇവ തിരുത്തണം.

ഇനി മെസ്സേജ് വരുന്ന ഫോൺ ഇപ്പോൾ നിലവിൽ പ്രവർത്തനയോഗ്യമല്ലാ അല്ലെങ്കിൽ സന്ദേശം ശ്രദ്ധിക്കാതെ കളഞ്ഞു എങ്കിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ നിങ്ങളുടെ സ്റ്റാറ്റസ് ചെക്ക് ചെയ്ത് അതിൽ നിന്ന് തുക പെൻഡിങ്ങിൽ ആണോ അല്ലയോ എന്ന് അറിയാൻ സാധിക്കും, ഒപ്പം എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ അതും ഔദ്യോഗിക വെബ്സൈറ്റിലൂടെ തിരുത്താൻ സാധിക്കുന്നതാണ്.

ഇത് വേണമെങ്കിൽ നമുക്ക് തന്നെ ഫോണിൽ സ്വന്തമായി ചെയ്യാവുന്നതാണ്, അല്ലാത്തപക്ഷം ജനസേവ കേന്ദ്രങ്ങളിൽ പോയി പറഞ്ഞു കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും അവർ ശരിയാക്കി തരുന്നതായിരിക്കും. അപ്പോൾ ഈ വിവരം ഒരുപാട് ആളുകൾ അറിഞ്ഞിട്ടുണ്ടാവില്ല, ആയതിനാൽ ഇതെല്ലം ഏറെ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.