November 27, 2020

ബട്ടർഫ്ലൈ ഡോറോട് കൂടിയുള്ള ടാറ്റയുടെ ‘ടാറ്റാ പിക്സൽ’ ഉടൻതന്നെ വിപണിയിലെത്തുന്നു, വിശദമായി

ബട്ടർഫ്ലൈ ഡോറോട് കൂടിയുള്ള ടാറ്റയുടെ ‘ടാറ്റാ പിക്സൽ’ ഉടൻതന്നെ വിപണിയിലെത്തുന്നു.

സാധാരണക്കാർക്കും താങ്ങാൻ പറ്റുന്ന വിലയിൽ സഞ്ചരിക്കാവുന്ന കാറുകൾ നിർമ്മിക്കുവാൻ ടാറ്റ കമ്പനിയുടെ ഉടമസ്ഥനായ രത്തൻ ടാറ്റ എപ്പോളും ശ്രദ്ധിച്ചിട്ടുണ്ട്, അതിൽ ഒരു കാലത്ത് ഏറ്റവും കൗതുകത്തോടെ നമ്മൾ നോക്കി നിന്ന കാറായിരുന്നു ടാറ്റാ നാനോ, ഒരു ആണുകുടുംബത്തിലെ നാലുപേർക്ക് സഞ്ചരിക്കാവുന്ന ഒരു കാർ എന്ന രീതിയിലായിരുന്നു കമ്പനി ഒരുലക്ഷം രൂപ വിലയിൽ സാധാരണക്കാർക്ക് എളുപ്പം വാങ്ങാവുന്ന ഈ കാർ നിർമിച്ചത്, എന്നാൽ നാനോ ഉദ്ദേശിച്ച രീതിയിൽ തരംഗം സൃഷ്ടിച്ചില്ല എന്നുവേണം പറയാൻ, തുടർന്ന് ഒരുപാട് ഗവേഷണങ്ങളും, പുതിയ പുതിയ സംവിധാനങ്ങളും നാനോയിൽ കൊണ്ടുവന്നെങ്കിലും അതൊന്നും ഫലം കണ്ടില്ല.

എന്നാൽ ആദ്യത്തെ തകർച്ചയിൽ ഒട്ടുംതന്നെ തളരാതെ അതുപോലെതന്നെ സാധാരണക്കാർക്ക് ഏറ്റവും പ്രയോജനപ്പെടുന്ന രീതിയിൽ താങ്ങാവുന്ന പണത്തിൽ പുതിയൊരു കാറുമായി രണ്ടാം വരവിന് ഒരുങ്ങുകയാണ് ടാറ്റാ ഗ്രൂപ്പ് ഓഫ് കമ്പനി. ഇപ്രാവശ്യം ‘ടാറ്റാ പിക്സൽ’ എന്ന നാല് പേർക്ക് സഞ്ചരിക്കാവുന്ന കാറുമായാണ് എത്തുന്നത്. ടാറ്റാ നാനോ കാറിനെക്കാളും അല്ലെങ്കിൽ മറ്റു കാറുകളെക്കാളും ഒരുപാട് സവിശേഷതകൾ ഇതിനുണ്ട്.

ഈ കാറിനു 2 ഡോറുകൾ മാത്രമാണ് കൊടുത്തിരിക്കുന്നത്, എന്നാൽ ഈ ഡോറുകൾ തുറക്കുന്നത് ബട്ടർഫ്ലൈ മോഡലിൽ മുകളിലോട്ടാണ് എന്നതും ആകർഷകമാണ്. ഈ മോഡൽ കാർ പല രാജ്യങ്ങളിലും മുൻപേ തന്നെ ഇറക്കി അവിടെയെല്ലാം വിജയകരമായതുകൊണ്ട് തന്നെ ഇന്ത്യയിലും ഉടനെ തന്നെ ടാറ്റ പിക്സൽ തരംഗം സൃഷ്ടിക്കുമെന്നാണ് കമ്പനി കരുതുന്നത്.

രൂപത്തിൽ വളരെ ചെറിയത് ആണെങ്കിലും 105 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ പിക്സലിനു സാധിക്കുന്നതാണ്, ഒപ്പം ഏത് തിരക്കേറിയ റോഡിലും സുഖമായി ഓടിച്ചു പോകാനും, വളരെ ചെറിയ സ്ഥലത്ത് തന്നെ പാർക്ക് ചെയ്യാനും ഈ ഒരു കുഞ്ഞു കാറിനു സാധിക്കും. 1.2 ലീറ്റർ ടർബോ ചാർജ്ഡ് ഡീസൽ എൻജിൻ, ഇതു 65 bhp പവർ 5150 rpm ലും, 48 Nm of torque 3000 rpm ലും ഉൽപാദിപ്പിക്കും.

കാണുമ്പോൾ തന്നെ ആകർഷകമായ ലുക്കും അതിനൊത്ത ഫീച്ചറുകളുള്ള ഈയൊരു ടാറ്റാ പിക്സലിന്റെ ഔദ്യോഗിക ലോഞ്ചിങ് തീയതി ഇതുവരെ കമ്പനി പറഞ്ഞിട്ടില്ല, എന്നാലും ഉടനെ തന്നെ ഇവയുടെ ലോഞ്ച് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്, ആയതിനാൽ സ്പോർട്സ് കാറിനും മറ്റും കാണുന്ന രീതിയിലുള്ള ബട്ടർഫ്‌ളൈ ഡോർ ഉള്ള ഒപ്പം അനവധി സംവിധാനങ്ങൾ ഉള്ള രണ്ടുമുതൽ രണ്ടര ലക്ഷം രൂപയ്ക്ക് വിപണിയിലെത്തുന്ന ടാറ്റ പിക്സൽ ഒരു തരംഗം തന്നെയായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. അപ്പോൾ ദൃശ്യങ്ങളെല്ലാം നമുക്കൊന്ന് കാണാം.