November 27, 2020

ഓഗസ്റ്റ് മാസം എല്ലാ കാർഡിന്റെയും റേഷൻ വിഹിതം പുനർ നവീകരിക്കുകയാണ്, എന്തൊക്കെ ലഭിക്കും?

ഓഗസ്റ്റ് മാസം എല്ലാ കാർഡിന്റെയും റേഷൻ വിഹിതം പുനർ നവീകരിക്കുകയാണ്, അപ്പോൾ നിങ്ങൾക്ക് എന്തൊക്കെ ലഭിക്കുമെന്ന് നോക്കാം.

മഹാമാരിയോടനുബന്ധിച്ച് ലോക്ക് ഡൗൺ സമയത്ത് സാധാ റേഷന് പുറമേ അനവധി ആനുകൂല്യങ്ങൾ ലഭിച്ചിരുന്നു, എന്നാൽ ജൂൺ മാസത്തോടുകൂടി ഇത് അവസാനിപ്പിച്ചപ്പോൾ മുൻഗണനാ വിഭാഗത്തിന് മാത്രമാണ് കേന്ദ്ര സർക്കാരിൻറെ ആനുകൂല്യം ലഭിക്കുന്നത്, ഈ സമയവും എപിഎൽ കാർഡുകാർക്ക് മറ്റ് ആനുകൂല്യങ്ങൾ ഒന്നും നൽകുന്നില്ല എന്ന പരാതിയുണ്ടായിരുന്നു, എന്നാൽ ഒരുപാട് പരാതികൾക്ക് ഒടുവിൽ ഇപ്പോൾ എല്ലാ റേഷൻ കാർഡുകളുടെയും വേഷൻ വിഹിതങ്ങൾ പുനർ നവീകരിക്കുകയാണ്. അതായത് ഓഗസ്റ്റ് മാസം ഓണം കൂടി ഉള്ളതുകൊണ്ട് ആ മാസം കിട്ടുന്ന റേഷൻ എങ്ങനെയൊക്കെ ആണെന്ന് നോക്കാം.

മുൻഗണനാ വിഭാഗത്തിലെ എ.എ.വൈ കാർഡുകാർക്ക് 30 കിലോ അരിയും, അഞ്ച് കിലോ ഗോതമ്പ് സൗജന്യമായി ലഭിക്കും, പിന്നെ ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിൽ ലഭിക്കുന്നതായിരിക്കും, ഓണത്തോടനുബന്ധിച്ച് സ്പെഷ്യൽ പഞ്ചസാര ചിലപ്പോൾ ലഭിച്ചേക്കാം, അതിനു തീരുമാനം ആകുന്നതേ ഉള്ളു. അതു കൂടാതെ ഇവർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ റേഷൻകാർഡിലെ ഓരോ അംഗത്തിനും 5 കിലോ അരിയും, ഒരു കാർഡിന് 1 കിലോ പയറും ലഭിക്കുന്നു, ഇതിൻറെ വിതരണം ഓഗസ്റ്റ് മാസം പകുതിക്ക് ശേഷമേ ആരംഭിക്കുകയുള്ളു.

ഇനി മുൻഗണനാ വിഭാഗത്തിൽ തന്നെയുള്ള ബിപിഎൽ കാർഡുകാർക്ക് ഓരോ അംഗങ്ങൾക്കും നാലു കിലോ അരിയും, ഒരു കിലോ ഗോതമ്പും രണ്ടു രൂപ നിരക്കിൽ ലഭിക്കുന്നതാണ്, ഇവർക്കും പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ മുൻപ് പറഞ്ഞ ആനുകൂല്യം ലഭിക്കുന്നതാണ് .

ഇനി എപിഎൽ കാർഡ്കാരിൽ നീല കാർഡുകാർക്ക് ആളൊന്നിന് രണ്ട് കിലോഗ്രാം അരി നാലു രൂപ നിരക്കിൽ ലഭിക്കുന്നതാണ്, പിന്നെ 1-3 പാക്കറ്റ് ആട്ട കിലോക്ക് 17 രൂപയ്ക്കും ലഭിക്കുന്നതാണ്. ഇനി വെള്ള കാർഡിന് ആകെ നാലു കിലോ അരി 10.90 പൈസ നിരക്കിൽ ലഭിക്കുന്നതാണ്.
പിന്നെ ഈ വെള്ള നീല കാർഡുകാർക്ക് സർക്കാർ പ്രഖ്യാപിച്ചതുപോലെ 10 കിലോ സ്പെഷ്യൽ അരി 15 രൂപ നിരക്കിൽ ഓഗസ്റ്റ് മാസം മുതൽ ലഭിച്ചിരിക്കും.

ഇത് കൂടാതെ എല്ലാ വിഭാഗത്തിനും അഗസ്റിൽ 11 നിങ്ങൾ അടങ്ങിയ ഓണക്കിറ്റ് ലഭിക്കുന്നതാണ്. ഈ ആനുകൂല്യങ്ങൾ ഓഗസ്റ്റിൽ വ്യത്യസ്തങ്ങളായ സമയങ്ങളിൽ ആയിരിക്കും ലഭിക്കുക, അത് കൊണ്ട് തന്നെ റേഷൻ കടയിൽ ഒന്നോ രണ്ടോ തവണ നിങ്ങൾക്ക് അടുത്ത മാസം പോകേണ്ടതായി വരുന്നതാണ്.

പിന്നെ എപ്പോഴും റേഷൻകടയുമായി ഇടപാടുകൾ നടത്തുമ്പോൾ ബില്ല് വാങ്ങാൻ ശ്രമിക്കുക കാരണം എന്തെങ്കിലും കുടിശ്ശിക നിൽക്കുന്നുണ്ടെങ്കിൽ അത് തീർത്തു വാങ്ങാൻ പോകുമ്പോൾ പല റേഷൻകട ഉടമകളും ആനുകൂല്യങ്ങൾ കൈപ്പറ്റി എന്ന് പറഞ്ഞ് കബളിപ്പിച്ചുകൊണ്ട് പറഞ്ഞയക്കുന്നത് ശ്രദ്ധയിൽ പെടുന്നുണ്ട് ആയതിനാൽ എപ്പോഴും ബില്ല് വാങ്ങാൻ ശ്രമിക്കുക. അപ്പോൾ ഈ വിവരങ്ങൾ നിങ്ങൾക്ക് ഉപകാരപ്പെടും എന്ന് കരുതുന്നു.