September 24, 2020

കല്യാണത്തലേന്ന് ചേട്ടൻ ഇങ്ങനെയൊരു പാട്ട് പാടിയാൽ അനിയത്തിയല്ല ആരായാലും കരഞ്ഞു പോകും

കല്യാണത്തലേന്ന് ചേട്ടൻ ഇങ്ങനെയൊരു പാട്ട് പാടിയാൽ അനിയത്തി മാത്രമല്ല കണ്ടുനിന്നവർ വരെ കരഞ്ഞു പോകും.

കല്യാണത്തിന്റെ തലേ ദിവസം ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് ചേട്ടൻ പാട്ടുപാടുവാൻ ആയി അനിയത്തിയുടെ അടുത്ത് വന്നിരുന്നത്, എന്നാൽ എല്ലാ കാലത്തും ചേട്ടനും അനിയത്തിയും തമ്മിലുള്ള ബന്ധവും അതിന്റെ ഫീലും നൽകുന്ന ‘വെണ്ണിലാക്കൊമ്പിലെ രാപ്പാടി’ എന്ന പാട്ട് പാടിയതോടെ അനിയത്തിയുടെ കണ്ണുനിറഞ്ഞ് ഒഴുകാൻ തുടങ്ങിയിരുന്നു, ഒരുപക്ഷേ അന്നെ വരെയുള്ള ചേട്ടനും അനിയത്തിയും തമ്മിൽ ഉള്ള നാളുകൾ ഈ പാട്ടിലൂടെ അവളുടെ മനസ്സിൽ ഓടിയെത്തിയതാകും, എന്നാൽ കുറച്ചു കൂടി ആയപ്പോൾ ആ പാട്ട് കേട്ട് കണ്ടു നിന്നവർക്ക് വരെ ഒരു വിഷമവും വിങ്ങലും വന്നു എന്നതാണ് സത്യം.

ഈ ദൃശ്യങ്ങൾ കാണുമ്പോൾ പലരും നമ്മുടെ കൂടപ്പിറപ്പുകളെയും അവരോടൊപ്പമുള്ള നാളുകളെ ഓർത്തുപോകും, അത്രയും മനോഹരമായ ചേട്ടന്റെ പാട്ടിന് അവസാനം കെട്ടിപ്പിടിച്ച് അനിയത്തി ഉമ്മ കൊടുക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്, ഏറെ സന്തോഷവും അതോടൊപ്പം ഒരു വിങ്ങലും തോന്നുന്ന ഈ വീഡിയോ ഒരുപാട് പേർക്ക് ഏറെ പ്രിയപ്പെട്ടതാണ്.