ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞിരുന്നാൽ നമ്മൾ വേരോടെ പിഴുതെറിയില്ല

ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞിരുന്നാൽ ഇവയെ നമ്മൾ വേരോടെ പിഴുതെറിയാൻ മുതിരില്ല.

കർക്കിടക മാസം ആയാൽ മുക്കുറ്റി തൊടുന്ന ശീലം മലയാളികൾക്കുണ്ട്, ആ സമയമാകുമ്പോഴേക്കും പല പറമ്പിലും മറ്റും മുക്കുറ്റി വളർന്നു പൂവണിഞ്ഞു നില്കുന്നത് നമുക്ക് കാണാൻ സാധിക്കും, എന്നാൽ മുക്കുറ്റി പിഴിഞ്ഞു നെറ്റിയിൽ തൊടുന്നതിനൊപ്പം ദശപുഷ്പങ്ങളിൽ ഒന്നായ ഈ മുക്കുറ്റി എന്ന അത്ഭുത സസ്യത്തിന്റെ ഔഷധ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞാൽ നമുക്ക് ഇത് ഏറെ കാര്യങ്ങൾക്ക് ഉപയോഗിക്കാം.

നമ്മൾ ഇന്ന് നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ മുക്കുറ്റിക്ക് സാധിക്കുന്നതാണ്, ആയതിനാൽ തന്നെ പറമ്പിലും മറ്റു സ്ഥലങ്ങളിലും ഒക്കെ മുക്കുറ്റി നിൽക്കുന്നത് കണ്ടാൽ ഇവയെ വെറുതെ നശിപ്പിക്കാൻ നോക്കരുത്, മിക്യവരും നശിപ്പിക്കാറില്ല എങ്കിലും പാഴ്‌ച്ചെടി എന്ന് കരുതി വെട്ടി കളയുന്നവരും ഉണ്ട്, അങ്ങനെ നശിപ്പിക്കുമ്പോൾ ഏറെ ഗുണകരമായ ഒരു സസ്യത്തിനെ നശിപ്പിക്കുക മാത്രമല്ല ഇതിൻറെ ഗുണങ്ങൾ വരുംകാലങ്ങളിൽ ഉള്ള ആളുകൾക്ക് ലഭിക്കാതെ ആകാനും നമ്മൾ കാരണമാക്കുന്നു, ആയതിനാൽ ഇവക്ക് നാശം സംഭവിക്കാതെ വീണ്ടും വളർത്തേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

അപ്പോൾ എന്തെല്ലാമാണ് ഈ മുക്കുറ്റി നമുക്കുവേണ്ടി പ്രദാനം ചെയ്യുന്നത് എന്ന് കേട്ടറിയാം.

You may also like...