September 24, 2020

സംസ്ഥാന സർക്കാരിൻറെ നാലാംഘട്ട ലൈഫ്മിഷൻ ഭവന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി

സംസ്ഥാന സർക്കാരിൻറെ നാലാംഘട്ട ലൈഫ്മിഷൻ ഭവന പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി.

സ്വന്തമായി ഭൂമിയോ അല്ലെങ്കിൽ ഭവനവും ഇല്ലാത്ത ആളുകൾക്ക് ഒരു പാർപ്പിടം എന്ന രീതിയിൽ ലൈഫ് മിഷൻ ഭവന പദ്ധതി ഇപ്പോൾ നാലാം ഘട്ടത്തിലേക്കു എത്തിയിരിക്കുകയാണ്, കഴിഞ്ഞ മൂന്ന് ഘട്ടങ്ങളും വളരെ നല്ല രീതിയിൽ തന്നെയാണ് പോയത്, ഇതിലൂടെ അനവധി ആളുകൾക്ക് ഒരു പാർപ്പിടം ലഭിക്കുകയുണ്ടായി, ആയതിനാൽ നാലാംഘട്ട ലൈഫ് മിഷൻ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്, ഇതിലൂടെ നാല് ലക്ഷം രൂപയാണ് പല ഗഡുളായി നമുക്ക് ലഭിക്കുന്നത്. ഇതിനായി സ്വന്തമായി ഭൂമിയില്ലാത്തവർക്ക് അല്ലെങ്കിൽ ഭൂമി ഉണ്ടായിട്ട്‌ വീടില്ലാത്തവർക്കും എല്ലാം അപേക്ഷിക്കാം.

മുൻപ് മുഖം നോക്കി എറിയുന്ന ആളുകൾക്ക് കൂടുതൽ പരിഗണന അങ്ങനെയൊരു രീതിയായിരുന്നു നടന്നുവന്നിരുന്നത്, എന്നാൽ ഇപ്രാവശ്യത്തെ തീർത്തും വ്യത്യസ്തമായി കൊണ്ട് ഓൺലൈൻ അപേക്ഷയാണ് വെക്കുന്നത്, ആയതിനാൽ തന്നെ ഓൺലൈനായി തന്നെ ഇവരെ പരിഗണിക്കുന്നതിലൂടെ ഇത്തരമൊരു മുൻഗണന ആർക്കുംതന്നെ ലഭിക്കുകയില്ല, പകരം എല്ലാവരെയും ഒരേ പോലെ തന്നെ കാണുന്നതായിരിക്കും.

ഇനി ഇതിൽ അപേക്ഷിച്ചവരിൽ നിന്ന് ആളുകളെ തിരഞ്ഞെടുത്തു കഴിഞു, നിങ്ങൾ അർഹരായിട്ട്‌ കൂടി അതിൽ പേര് വന്നില്ല എങ്കിൽ തീർച്ചയായും ഗ്രാമപഞ്ചായത്ത് തലങ്ങളിലാണ് അപേക്ഷ സമർപ്പിച്ചത് എങ്കിൽ ബ്ലോക്ക് തലത്തിൽ പരാതിപ്പെടാം, ഇനി നഗരസഭാ പരിധിയിൽ നിന്ന് കൊണ്ട് അപേക്ഷിച്ചവരാണെങ്കിൽ നഗരസഭ സെക്രട്ടറിമാർക്കും നിങ്ങൾക്ക് അപ്പീൽ നൽകാം, ഇനി ഇതു രണ്ടും ഫലം കണ്ടില്ലെങ്കിൽ ജില്ല കളക്ടർക്ക് അപ്പീൽ നൽകാനുള്ള എല്ലാവിധ അവകാശങ്ങളും നിങ്ങൾക്ക് ഉണ്ട്.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഉടനെ തന്നെ ബന്ധപ്പെട്ട മുൻസിപ്പാലിറ്റി അല്ലെങ്കിൽ പഞ്ചായത്തുകൾ നിങ്ങൾക്കായി ഹെൽപ്പ് ഡെസ്ക്കുകൾ ആവിഷ്കരിക്കുന്നതായിരിക്കും, അല്ലാത്തപക്ഷം നിങ്ങൾക്ക് ജനസേവ കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമർപ്പിക്കാം.

പിന്നെ മുൻകാല ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച് അതിൽ നിന്ന് പുറത്താക്കപ്പെട്ടവർക്കും ഈ ഒരു ഘട്ടത്തിലും അപേക്ഷിക്കുവാനുള്ള അവസരമുണ്ട്, പിന്നെ ഭവനരഹിതർ എന്ന് പറയുമ്പോൾ നിലവിൽ ഷീറ്റ്, മൺപുര അങ്ങനെ ജീർണവസ്ഥയിൽ വീടുകൾ ഉള്ളവർക്കും അപേക്ഷിക്കാം.

ഓഗസ്റ്റ് ഒന്നു മുതൽ 14 വരെയാണ് അപേക്ഷിക്കാനുള്ള സമയം, പിന്നെ ഇതിനു വേണ്ടി അപേക്ഷിക്കുവാനായി വാർഷികവരുമാനം മൂന്നു ലക്ഷത്തിന് താഴെയായിരിക്കണം, പിന്നെ നിങ്ങൾക്ക് റേഷൻ കാർഡ് ഉണ്ടായിരിക്കണം, അതോടൊപ്പം റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കുംതന്നെ ഭവനം ഉണ്ടായിരിക്കാൻ പാടില്ല എന്നിവയാണ് നിബന്ധനകൾ.

അപ്പോൾ എല്ലാവർക്കും വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ നൽകുന്ന ഒരു വഴിയാണ് ഈ ലൈഫ് മിഷൻ ഭവന പദ്ധതി, ആയതിനാൽ പറഞ്ഞ തിയത്തിക്കുള്ളിൽ അപേക്ഷിക്കാവുന്നതാണ്, അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു സെപ്റ്റംബർ 26നുള്ളിൽ ആളുകളെ തിരഞ്ഞെടുത്ത പട്ടിക പ്രസിദ്ധീകരിക്കുന്നതായിരിക്കും. അപ്പോൾ ഈ ഒരു വിവരം എല്ലാവർക്കും ഗുണകരമാകും എന്ന് കരുതുന്നു.