പിറന്നാള് ദിനത്തിൽ ദുൽഖർ സൽമാൻ ആരാധന് നൽകിയ സമ്മാനം ആണ് ഇന്നത്തെ ഏറ്റവും മനോഹര വാർത്ത

തൻറെ പിറന്നാള് ദിനത്തിൽ ദുൽഖർ സൽമാൻ ആരാധന് നൽകിയ സമ്മാനം ആണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചയായി തുടരുന്നത്.

കഴിഞ്ഞദിവസം താര പുത്രനായ ദുൽഖർ സൽമാന്റെ പിറന്നാൾ ആയിരുന്നു, അനേകമാളുകൾ ആണ് ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്നത് എന്നാൽ തന്റെ പിറന്നാൾ ദിനത്തിൽ ദുൽഖർ സമ്മാനം നൽകിയത് സി.ബി.എസ്.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിനായകന് ആണ്.

വിനായകന്റെ ഈ വിജയത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിനായകനെ വിളിച്ച് അഭിനന്ദനം നൽകിയത് എല്ലാം വാർത്തയായിരുന്നു, തുടർന്ന് ദുൽഖർ സൽമാനും വിനായകനെ വിളിച്ച് അഭിനന്ദിച്ചു പെട്ടെന്നുള്ള ദുൽഖറിൻറെ വിളിയിൽ അമ്പരന്നുപോയ വിനായകനും കുടുംബവും ഇപ്പൊൾ വളരെ സന്തോഷത്തിൽ ആണ്, അങ്ങനെ സംസാരിച്ചപ്പോൾ ഒരു സമ്മാനം വഴിയെ വരുന്നുണ്ടെന്ന് പറഞ്ഞു തുടർന്ന് വിനായകന്റെ വീട്ടിൽ അടിപൊളി ഒരു സാംസങ്ങ് ഫോൺ ദുൽക്കറിന്റെ സമ്മാനമായി എത്തി.

പെട്ടെന്നുള്ള അമ്പരപ്പിൽ ദുൽഖറിൻറെ പിറന്നാൾ ആണെന്ന് പോലും ഓർക്കാതെ ഒന്ന് വിഷ് ചെയ്യാൻ പോലും സാധിച്ചില്ല എന്ന വിഷമത്തിലാണ് വിനായകൻ, എന്നിരുന്നാലും എന്തായാലും താരപുത്രന്റേ ഈ മനസ്സിനെ കേരളക്കര വാനോളം പുകഴ്ത്തുകയാണ്.

You may also like...