4 ലക്ഷം രൂപ ലഭിക്കുന്ന നാലാംഘട്ട ലൈഫ് മിഷൻ ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ

ഭവന നിർമാണത്തിനായി 4 ലക്ഷം രൂപ ലഭിക്കുന്ന നാലാംഘട്ട ലൈഫ് മിഷൻ ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ, ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിഞ്ഞിരുന്നാൽ അത് എല്ലാവർക്കും ഉപകാരപ്രദമായിരിക്കും.

ഒരു ഭവനം നിർമ്മിക്കുവാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് നാല് ലക്ഷം രൂപ വരെ സൗജന്യ സഹായമായി ലഭിക്കുന്ന ഈ നാലാംഘട്ട ഭവനപദ്ധതിയിൽ അപേക്ഷിക്കുവാനായി ഓഗസ്റ്റ് ഒന്നു മുതൽ പതിനാലാം തീയതി വരെയാണ് അവസരം നൽകിയിട്ടുള്ളത്, തീർച്ചയായും ഇപ്പ്രാവശ്യം കഴിഞ്ഞ മൂന്ന് ഘട്ടങ്ങളിലും അപേക്ഷിച്ച് പിന്തള്ളിയവർക്കും ഇതിൽ അപേക്ഷിക്കാവുന്നതാണ്.

ഓൺലൈൻ ആയാണ് അപേക്ഷ വെക്കേണ്ടത് എന്ന പറഞ്ഞിട്ടുണ്ട് ആയതിനാൽ അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ കൂടി ഹാജറാക്കി നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ഇതിനായി അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ഒരു റേഷൻ കാർഡ് ഉണ്ടായിരിക്കണം, ഒപ്പം ആ റേഷൻ കാർഡിൽ ഉൾപ്പെട്ടിരിക്കുന്ന ആരുടെ പേരിലും സ്വന്തമായി ഭവനം ഉണ്ടായിരിക്കുവാൻ പാടില്ല, പിന്നെ പൂർണമായും വാർഷികവരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം എന്നിവയൊക്കെയാണ് സർക്കാർ പറഞ്ഞിരിക്കുന്നത്, പിന്നെ ഈ റേഷൻകാർഡ് 2020 ജൂലൈ ഒന്നിനു മുൻപ് എടുത്തവർ ആയിരിക്കണം എന്നു കൂടി നിബന്ധനയിൽ ഉണ്ട്.

റേഷൻ കാർഡ് ഏതു തന്നെയായാലും സർക്കാർ, അർദ്ധ സർക്കാർ ജോലിക്കാർ, സർക്കാർ പെൻഷൻ കൈപ്പറ്റുന്ന ആളുകൾക്ക് ഇതിനു വേണ്ടി അപേക്ഷിക്കാൻ യോഗ്യത ഇല്ല. പിന്നെ സ്വന്തമായി വീടില്ലാത്ത അല്ലെങ്കിൽ സ്വന്തമായി ഭൂമിയില്ലാത്ത ആളുകൾക്കും, വാസയോഗ്യമല്ലാത്ത വീട് ഉള്ളവർക്കും അപേക്ഷിക്കാമെന്ന് പറഞ്ഞിരുന്നു, അതിൽ സ്വന്തമായി ഭൂമി ഉള്ളവർ ആണെങ്കിൽ അവർക്ക് പഞ്ചായത്ത് തലങ്ങളിൽ 25 സെന്റിന് മുകളിൽ ഭൂമി ഉണ്ടായിരിക്കരുത്, അതുപോലെ കോർപ്പറേഷൻ മുൻസിപ്പാലിറ്റി തലങ്ങളിൽ 5 സെൻറിൽ മുകളിൽ വീട് ഉണ്ടായിരിക്കരുത്, എന്നാൽ ഈ നിബന്ധന എസ്.സി, എസ്. ടി, മത്സ്യബന്ധന തൊഴിലാളികൾക്ക് ബാധകമല്ല. പിന്നെ റേഷൻ കാർഡ് ഒന്നാണെങ്കിലും കുടുംബസ്വത്ത് ഭാഗം ചെയ്തപ്പോൾ ഭൂമി ലഭിക്കാത്തവർക്ക് ഇതിനു വേണ്ടി അപേക്ഷിക്കാൻ പറ്റില്ല.

അപ്പോൾ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയി അപേക്ഷയോടൊപ്പം നിങ്ങളുടെ വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ഭൂമി ഇല്ലാത്ത ആളുകൾ ആണെങ്കിൽ ഭൂമി ഇല്ല എന്ന് തെളിയിക്കുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റി തലങ്ങളിൽ ഭൂമിയില്ല എന്ന സാക്ഷ്യപ്പെടുത്തുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, പിന്നെ ബോണസ് മാർക്ക് എന്ന് പറഞ്ഞു ഒരു ഘടകമുണ്ട് അതായത് ഒമ്പതോളം നിബന്ധനകളെ ആശ്രയിച്ചായിരിക്കും ഈ മാർക്ക് നിങ്ങൾക്ക് ലഭിക്കുക, അപ്പോൾ അതിൽ നിങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ തീർച്ചയായും അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി നിങ്ങൾ ഹാജരാക്കണം.

ഈ ബോണസ് മാർക്കിൽ 40 ശതമാനത്തിനു മുകളിൽ വൈകല്യമുള്ളവർ, അപേക്ഷകർ ബിന്ന ലിംഗക്കാർ ആണെങ്കിൽ, മാരകമായ രോഗങ്ങളുള്ളവർ, അവിവാഹിതരായ വീട്ടമ്മമാർ, പ്രത്യേകമായ അപകടങ്ങൾ മൂലം ഉപജീവനമാർഗ്ഗം നിലച്ചിരിക്കുന്നു ആളുകൾ, അഗതി ആശ്രയ പദ്ധതികളിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകൾ, വിധവയായ കുടുംബനാഥയുടെ സ്ഥിര വരുമാനം ഇല്ലാത്ത വിധം അംഗങ്ങളുള്ള കുടുംബങ്ങൾ എന്നിവർക്കൊക്കെ മുൻഗണന ലഭിക്കുന്നതാണ്.

ഇനി എന്തെങ്കിലും കാരണവശാൽ ഈ ഘട്ടത്തിൽ നിങ്ങൾ പിന്തള്ളപ്പെടുകയാണെങ്കിൽ അപ്പീൽ വയ്ക്കുവാനുള്ള എല്ലാവിധ അവകാശങ്ങളും നിങ്ങൾക്ക് ഉണ്ട്, അപ്പോൾ പഞ്ചായത്ത് തലങ്ങളിലാണ് പിന്തള്ളപ്പെട്ടതെങ്കിൽ ബ്ലോക്ക് തല സെക്രട്ടറിക്ക്, നഗരസഭാ തലങ്ങളിലാണ് എങ്കിൽ നഗരസഭ സെക്രട്ടറിക്ക് അപ്പീൽ വയ്ക്കാം, ഇതൊന്നും ഫലം കണ്ടില്ലെങ്കിൽ ജില്ലാ കലക്ടർക്ക് മുൻഭാഗം അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപ്പോൾ നിങ്ങൾക്കും ഇതിനായി അർഹതയുണ്ടെങ്കിൽ സ്വന്തമായി ഒരു വീട് വെക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ അപേക്ഷിക്കാവുന്നതാണ്, ഇനി അപേക്ഷ കൈക്കൊണ്ടില്ലെങ്കിൽ അപ്പീൽ നൽകാനുള്ള അർഹതയും നിങ്ങൾക്കുണ്ട്.

You may also like...