ഏറെ ഉപകാരപ്പെടുന്ന ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 5 മുതൽ എങ്ങനെ കൈപ്പറ്റണമെന്ന് അറിഞ്ഞിരിക്കാം

എല്ലാവർക്കും ഏറെ ഉപകാരപ്പെടുന്ന ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 5 മുതൽ എങ്ങനെ കൈപ്പറ്റണമെന്ന് അറിഞ്ഞിരിക്കാം.

ലോക്ക് ഡൗൺ സമയത്തെ കിറ്റ് പോലെ ഇപ്പോൾ ഓണത്തിന് മുന്നോടിയായി ഓണക്കിറ്റ് വിതരണവും സർക്കാർ പ്രഖ്യാപിച്ചിരിക്കുകായാണ്, മുൻപ് ഓഗസ്റ്റ് മാസം അവസാനം ഇതിൻറെ വിതരണം ഉണ്ടാവുകയുള്ളൂ എന്നാണ് അറിയിച്ചിരുന്നത്, എന്നാൽ ജനങ്ങളുടെ കഷ്ടതകൾ മനസ്സിലാക്കിക്കൊണ്ട് അത് കുറച്ചു കൂടി മുൻപോട്ടു ആക്കി ഓഗസ്റ്റ് മാസം അഞ്ചാം തീയതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 440 രൂപയുടെ സാധനങ്ങളും, 60 രൂപയുടെ പാക്കിങ് ചാർജും എല്ലാംകൂടി ചേർന്ന് 11 ഇനങ്ങൾ അടങ്ങുന്ന ഒരു കിറ്റ് ആണ് ഓരോ റേഷൻ കാർഡ് ഉടമകൾക്കും ലഭിക്കാൻ പോകുന്നത്. അപ്പോൾ ഇപ്പോഴത്തെ സാഹചര്യം അത്ര നല്ലതല്ലാത്തതുകൊണ്ട് ഓരോ കാർഡുകാർക്ക് ഓരോ സമയം ഈ കിറ്റ് വാങ്ങുവാൻ നൽകിയിട്ടുണ്ട്, അതിനുള്ളിൽ തന്നെ കിറ്റ് കൈപ്പറ്റേണ്ടതാണ്.

അതിൽ ഏറ്റവും ആദ്യം മുൻഗണനാ വിഭാഗത്തിൽ പെട്ട എ.എ.വൈ (മഞ്ഞ കാർഡ്), ബിപിഎൽ (പിങ്ക് കാർഡ്) എന്നിവർക്ക് ഓഗസ്റ്റ് 5 മുതൽ 15 വരെയാണ് വിതരണ തീയതി നിശ്ചയിച്ചിരിക്കുന്നത്, അതുപോലെ മുൻഗണനേതര വിഭാഗത്തിൽപ്പെടുന്ന സബ്സിഡി അതായത് നീല കാർഡുകാർക്ക് ഓഗസ്റ്റ് 16 മുതൽ ഇരുപതാം തീയതി വരെ ആയിരിക്കും കിറ്റ് വിതരണം ഉണ്ടാവുക, അതുപോലെ മുൻഗണനേതര വിഭാഗത്തിൽ പെടുന്ന വെള്ള കാർഡുകാർക്ക് ഓഗസ്റ്റ് 21 മുതൽ 25 വരെ ഈ ഓണക്കിറ്റ് ലഭിക്കുന്നതാണ്. തിരക്ക് പരമാവധി ഒഴിവാക്കുവാൻ ആണ് ഇത്തരം തിയ്യതികൾ നിശ്ചയിച്ചു നൽകിയിട്ടുള്ളത്, ആയതിനാൽ നിങ്ങളുടെ കാർഡ് ഏതാണോ അതിൻറെ തീയതിക്ക് അനുസരിച്ച് കിറ്റ് കൈപ്പറ്റുവാൻ ശ്രമിക്കുക.

ഇനി ഓരോ കാഡിന്റെയും അവസാന നമ്പർ അനുസരിച്ച് വീണ്ടും ഇതിൽനിന്നും തിയ്യതികൾ നിശ്ചയിച്ചു നൽകുന്നതായിരിക്കും, അതിനെപ്പറ്റി അറിയുകയാണെങ്കിൽ മറ്റൊരു പോസ്റ്റിലൂടെ നിങ്ങളെ അറിയിക്കുന്നതായിരിക്കും. പിന്നെ ഈ ഓണക്കിറ്റ് ഡോണെറ്റ് ചെയ്യാൻ നിങ്ങൾക്ക് അവസരമുണ്ട്, അതിനു നിങ്ങളുടെ റേഷൻ കാർഡുമായി ബന്ധപ്പെടുത്തിയിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഇതിനെ സംബന്ധിച്ചുള്ള എസ്എംഎസ് വരുകയും, അത് വായിച്ചുനോക്കി വരുന്നതാണ് ഡൊണേറ്റ് ചെയ്യണമെങ്കിൽ മാത്രം റിപ്ലൈ കൊടുക്കാവുന്നതാണ്.

അപ്പോൾ ഈ ഒരു വിവരങ്ങൾ എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നാൽ മാത്രമേ കൂടുതൽ തിരക്ക് ഇല്ലാതെ കൃത്യമായ ദിവസങ്ങളിൽ ഓരോ കാർഡുകാർക്ക് കിറ്റ് കൈപ്പറ്റുവാൻ സാധിക്കുകയുള്ളൂ.

You may also like...