ഗർഭിണികളായ സ്ത്രീകൾക്ക് വേണ്ടി 2500 രൂപ നൽകുന്നത് 7500 ആയി വർദ്ധിപ്പിച്ചിരിക്കുന്നു

ഗർഭിണികളായ സ്ത്രീകൾക്ക് വേണ്ടി 2500 രൂപ നൽകുന്നത് 7500 ആയി വർദ്ധിപ്പിച്ചിരിക്കുന്നു.

സംസ്ഥാന ഇൻഷുറൻസ് പദ്ധതിയായ ഇ.എസ്.ഐ.സി എന്നതിൽ അംഗംങ്ങളായ സ്ത്രീകൾ ഗർഭിണികളായി കഴിഞ്ഞിട്ടുണ്ടെങ്കിൽ 2500 രൂപ നൽകി വന്നിരുന്നു, എന്നാൽ ഇപ്പോൾ അത് 7500 രൂപയായി കൂടിയിരിക്കുകയാണ്.

ഇ.എസ്.ഐ.സി എന്നുവച്ചാൽ ഒരു ഇൻഷുറൻസ് പദ്ധതിയാണ്, അത് 10-20 ആളുകൾ പ്രവർത്തിക്കുന്ന കമ്പനി അഥവാ ഒരു കടയിലെ ജീവനക്കാർക്ക് എങ്ങനെ ഒരു ഇൻഷുറൻസ് എടുക്കാവുന്നതാണ്. 20,000 രൂപയിൽ താഴെ ശമ്പളം ഉള്ളവർക്ക് ആണ് ഈ ഒരു പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നത്, ഇത്തരമൊരു ഇൻഷുറൻസ് എടുത്തു കഴിഞ്ഞാൽ അവിടെയുള്ള ജോലിക്കാർക്ക് അനവധി ആനുകൂല്യങ്ങളാണ് ലഭിക്കുക, ഉദാഹരണത്തിന് ഇതിൽ ചേർന്നിട്ടുള്ള അംഗങ്ങളുടെ ജോലി നഷ്ടപ്പെടുകയാണെങ്കിൽ മൂന്നു മാസത്തെ ശമ്പളം അവർക്ക് ഇതിലൂടെ ലഭിക്കുന്നതാണ്, അതുപോലെ എന്തെങ്കിലും മാരകമായ അസുഖം വരുകയാണെങ്കിൽ അതിനെ തുടർന്ന് പ്രൈവറ്റ് ഹോസ്പിറ്റലിൽ ചികിത്സ നേടേണ്ട അവസ്ഥ വന്നാൽ അവിടെ നിന്ന് ഇതിൽ അംഗത്വമുള്ളതുകൊണ്ടുതന്നെ നല്ല രീതിയിൽ തന്നെ ചികിത്സ ലഭിക്കുന്നതാണ്. ഇനി ജീവനക്കാർ മരിച്ചു പോയിട്ടുണ്ടെങ്കിൽ ഇവർ ജോലിയിൽ ഇരിക്കുമ്പോൾ ഉള്ള ശമ്പളത്തിലെ 90% ആ അംഗത്തിന്റെ അവകാശികൾക്ക് എല്ലാമാസവും ലഭിക്കും.

ഇത് കൂടാതെ ഇപ്പോൾ ജീവനക്കാരി പദ്ധതിയിൽ അംഗമായിരിക്കെ ഗർഭിണി ആയിട്ടുണ്ടെങ്കിൽ 7500 രൂപ നൽകുവാനാണ് നിശ്ചയിച്ചിരിക്കുന്നത്, അപ്പോൾ ഈയൊരു ഇൻഷുറൻസ് പദ്ധതിയെ കുറിച്ച് ഇതുവരെ അറിയാത്തവർക്ക് തീർച്ചയായും അന്വേഷിച്ച് അർഹതയുണ്ടെങ്കിൽ ഇതിൽ ചേർന്ന് വരുംകാല ആനുകൂല്യങ്ങൾ ഒക്കെ കൈപ്പറ്റാവുന്നതാണ്.

ഗർഭിണികൾക്കുള്ള 2500 രൂപയിൽ നിന്ന് 7500 രൂപ ആക്കിയതിനെ തുടർന്ന് ഒരുപാട് പരാതികൾ വരുന്നുണ്ട്, ആയതിനാൽ 30 ദിവസത്തിനുള്ളിൽ അന്തിമതീരുമാനം ഇതിനെ സംബന്ധിച്ച് എടുക്കുമെന്നും അറിയിപ്പ് ഉണ്ടായിട്ടുണ്ട്.

You may also like...