മഹാമാരിയോട് അനുബന്ധിച്ചുള്ള 1000 രൂപയുടെ ധനസഹായം വിവിധ ക്ഷേമനിധികളിൽ നിന്ന് കൈപ്പറ്റാം

മഹാമാരിയോട് അനുബന്ധിച്ചുള്ള 1000 രൂപയുടെ ധനസഹായം വിവിധ ക്ഷേമനിധികളിൽ നിന്ന് കൈപ്പറ്റുവാൻ ഉള്ള അവസരം അവസാനിക്കുകയാണ്, അതിനാൽ ഉടനെ തന്നെ അപേക്ഷിക്കാം.

വിവിധ ക്ഷേമനിധി ബോർഡുകൾ വഴി അവരുടെ അംഗങ്ങൾക്ക് സർക്കാർ മഹാമാരിയോട് അനുബന്ധിച്ചുള്ള ധനസഹായമായി ആയിരം രൂപ നൽകി വന്നിരുന്നു, അതിനായി ഇപ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാം, ജൂലൈ 31 വരെയാണ് ഇതിന് അപേക്ഷിക്കുവാൻ സർക്കാർ നിശ്ചയിച്ചിരിക്കുന്ന ദിവസം എന്നാൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി വകുപ്പ് ഓഗസ്റ്റ് 30 വരെ ഒക്കെയായി അപേക്ഷാതീയതി നീട്ടിയിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ 1000 രൂപ ലഭിക്കുന്നത് പോലും ഏവർക്കും ആശ്വാസകരം ആയിരിക്കും, ആയതിനാൽ മുൻപ് അപേക്ഷിച്ചിട്ട് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവരാക്കും ഈ സമയം അപേക്ഷിക്കാവുന്നതാണ്. അതാത് ജില്ലാ ഓഫീസുകളുമായി അല്ലെങ്കിൽ ഔദ്യോഗിക വെബ്സൈറ്റിലൂടെ നിങ്ങൾക്ക് അഥവാ അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷിക്കുവാൻ സാധിക്കുന്നതാണ്. ക്ഷേമനിധി ബോർഡ് അംഗത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അംശാദായം അടച്ച പകർപ്പ്, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, ആധാർ കാർഡ് എന്നിവയാണ് അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ.

പിന്നെ മോട്ടോർ തൊഴിലാളികൾക്ക് വേണ്ടി 5000 രൂപ വരെയൊക്കെ ധനസഹായം നൽകുന്നുണ്ട് അതിന് ഓഗസ്റ്റ് 30 വരെ സമയം ഉണ്ട്, ആയതിനാൽ അപേക്ഷിച്ചിട്ടും ഇതുവരെ ലഭിക്കാത്തവർക്കും ഇനി അപേക്ഷിക്കാൻ പോകുന്നവർക്കും ഒക്കെ എളുപ്പം അപേക്ഷിക്കാം. സ്ഥാന അസംഘടിത തൊഴിലാളി ക്ഷേമനിധി വകുപ്പു വഴിയും, കൈ തൊഴിലാളികൾ, ഗാർഹിക തൊഴിലാളികൾ, ക്ഷേത്ര ജീവനക്കാർ, ബാർബർ, ബ്യൂട്ടീഷൻസ്, അലക്കു തൊഴിലാളികൾ, പാചക തൊഴിലാളികൾ എല്ലാവര്ക്കും അപേക്ഷിച്ചാൽ 1000 രൂപ ആനുകൂല്യം ലഭിക്കുന്നതാണ്. അതിനെല്ലാം ജൂലൈ 31 വരെയാണ് അവസാന തീയതി, ഇതിനും നേരത്തെ പറഞ്ഞ രേഖകൾ തന്നെ മതിയാകും.

വിവിധങ്ങളായ ക്ഷേമനിധികൾ ഇതിനായി അപേക്ഷ ക്ഷണിക്കുന്നുണ്ട്, എന്നാൽ കൃത്യമായി അംശാദായം അടയ്ക്കുന്നവർക്ക് മാത്രമേ ഇതിനുവേണ്ടി അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കുക. അപ്പോൾ ഇനിയും ഈ ആനുകൂല്യത്തെ പറ്റി അറിയാത്തവരും ഏറെയാണ്, ആയതിനാൽ എല്ലാവർക്കും ഈ ഒരു വിവരം ഏറെ ഉപകാരപ്പെടും എന്ന് കരുതുന്നു.

You may also like...