ആഗസ്റ്റ് മാസങ്ങളിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഉള്ള ആനുകൂല്യങ്ങൾ എന്തെല്ലാം ആണെന്നറിയാം

ആഗസ്റ്റ് മാസങ്ങളിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഉള്ള ആനുകൂല്യങ്ങൾ എന്തെല്ലാം ആണെന്നറിയാം.

ജൂലൈ മാസത്തിനെ അപേക്ഷിച്ചു ഓഗസ്റ്റ് മാസം എല്ലാ കാർഡ് ഉടമകൾക്കും ഉള്ള ആനുകൂല്യങ്ങൾ കുറച്ചുകൂടി കൂട്ടിയിട്ടുണ്ട്, അതിൽ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യമായി 30 കിലോഗ്രാം അരിയും, അഞ്ച് കിലോ ഗോതമ്പും ലഭിക്കുന്നു, അതോടൊപ്പം ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിൽ ലഭിക്കുന്നതാണ്. പിങ്ക് റേഷൻ കാർഡ് ഉള്ളവർക്ക് കാർഡിലെ ഓരോരുത്തർക്കും നാല് കിലോഗ്രാം അരിയും, ഒരു കിലോ ഗോതമ്പും രണ്ട് രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

പിന്നെ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന വഴി മഞ്ഞ, പിങ്ക് റേഷൻകാർഡിലെ ഓരോരുത്തർക്കും അഞ്ച് കിലോ അരിയും, കാർഡ് ഒന്നിന് ഒരു കിലോ പയർ/കടല ലഭിക്കുന്നതാണ്, ഈ ആനുകൂല്യം ഓഗസ്റ്റ് 21 മുതലായിരിക്കും ലഭിച്ചു തുടങ്ങുക.

നീല കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി നാലു രൂപ നിരക്കിൽ ലഭിക്കുന്നതാണ്, പിന്നെ ഒന്ന് മുതൽ മൂന്നു കിലോഗ്രാം വരെ ആട്ട കിലോക്ക് 17 രൂപയ്ക്ക് ലഭ്യമായിരിക്കും. വെള്ളക്കാർക്ക് കാർഡിന് രണ്ട് കിലോ അരി കിലോക്ക് 10.90 രൂപക്ക് ഒപ്പം ഒരു കിലോ മുതൽ 3 കിലോ വരെ ആട്ട കിലോ 17ന് ലഭിക്കുന്നതാണ്. ഇതുകൂടാതെ നീല, വെള്ള കാർഡുകാർക്ക് സർക്കാർ സ്പെഷ്യൽ അരി അതായത് 10 കിലോ അരി 15 രൂപ നിരക്കിൽ നൽകുന്നതാണ്.

ഇതിനെല്ലാം പുറമെ എല്ലാ കാർഡ്കാർക്കും 500 രൂപ വിലവരുന്ന ഓണക്കിറ്റും ലഭിക്കുന്നതാണ്. ഓഗസ്റ്റ് മാസം ഒരുപാട് ആനുകൂല്യങ്ങൾ ലഭിക്കുന്നതുകൊണ്ടുതന്നെ ഏവർക്കും ഇതൊരു സമൃദ്ധിയുടെ മാസം തന്നെ ആയിരിക്കും, ആയതിനാൽ എല്ലാ ആനുകൂല്യങ്ങളും വാങ്ങുവാനായി സാമൂഹിക അകലം പാലിച്ച് ഏവരും റേഷൻകടകളെ നിശ്ചിത തീയതികളിൽ സമീപിക്കുക.

You may also like...