September 24, 2020

തത്തമ്മയുടെ പോലെയുള്ള സംസാരം ഉള്ള ഈ മോളുടെ കഥ കേട്ടിരിക്കാൻ ഇന്ന് ആളുകൾ ഏറെയാണ്, കിടിലം

തത്തമ്മയുടെ പോലെയുള്ള സംസാരം ഉള്ള ഈ മോളുടെ കഥ കേട്ടിരിക്കാൻ ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ ഏറെയാണ്..

തുളസി കതിർ നുള്ളിയെടുത്തു എന്ന ഗാനം പാടി കൊണ്ട് നമ്മുടെ മനസ്സ് കീഴടക്കിയ വേണി മോൾ മറ്റൊരു വീഡിയോയിലൂടെ ഒരു കഥയുമായി എത്തിയിരിക്കുകയാണ്, കഥ എന്നു പറയുമ്പോൾ നമ്മുടെ മലയാളികൾ ഏറ്റവും കൂടുതൽ ഏറ്റെടുത്ത മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെ കഥ തന്നെയാണ്, അത് വേണിമോളുടെ ഭാഷയിൽ പറയുന്നത് കേൾക്കാൻ തന്നെ എന്തു രസം ആണ്, ഇത്രയും വലിയ കഥ എങ്ങനെ പഠിച്ചെടുത്തു എന്നാണ് പലർക്കും അൽഭുതം.അതുകൊണ്ടുതന്നെ മോളുടെ സംസാരവും കഥയുമൊക്കെ കേൾക്കാൻ ഇപ്പോൾ ആളുകൾ ഓടിയെത്തുകയാണ്.

അടുത്തിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് കഥ പറഞ്ഞു കൊടുത്ത ടീച്ചറെ അനുകരിച്ചു കൊണ്ടാണ് മോള് ഈ കഥ പറയുന്നത്, അതുകൊണ്ട് തന്നെ ഒരു കുഞ്ഞി ടീച്ചറുടെ ഗൗരവം ഒക്കെ വേണിമോൾക്ക്‌ ഉണ്ട്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൻ പ്രതികരണവും പ്രോത്സാഹനവുമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ഈ വീഡിയോയ്ക്ക് ലഭിച്ചത്.

ആയതിനാൽ ഈ തത്തമ്മ ശബ്ദം ഉള്ള കുഞ്ഞിൻറെ ടീച്ചറുടെ വീഡിയോ.