September 18, 2021

2020ൽ പുതിയൊരു വിദ്യാഭ്യാസ നയം എത്തുകയാണ്, എന്തൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് അറിയാം

മൂന്നര പതിറ്റാണ്ടിനുശേഷം 2020ൽ പുതിയൊരു വിദ്യാഭ്യാസ നയം എത്തുകയാണ്, എന്തൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നറിയാം.

അംഗൻവാടി മുതൽ ഉന്നത വിദ്യാഭ്യാസം നേടുന്ന എല്ലാവരുടെയും പഠന രീതിയിൽ അഴിച്ചുപണി നടത്തുകയാണ്, അപ്പോൾ പുതിയ മാറ്റങ്ങളും, പാഠവും പരീക്ഷയുമൊക്കെ എങ്ങനെയാണ് എന്ന് ഓരോ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും ഒക്കെ അറിഞ്ഞിരിക്കുന്നത് ഏറെ നല്ലതായിരിക്കും.

ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇനി മാതൃഭാഷയിൽ ആയിരിക്കും വിദ്യാഭ്യാസം ഉണ്ടായിരിക്കുക. മിഡ് സ്‌കൂൾ തലങ്ങളിൽ എത്തുമ്പോൾ ഇംഗ്ലീഷിനോടൊപ്പം നിങ്ങൾക്ക് മറ്റൊരു ഭാഷയും തിരഞ്ഞെടുക്കാം, അതിനോടൊപ്പം സംസ്കൃതത്തിന് പ്രത്യേക പരിഗണന നൽകുന്നതായിരിക്കും.

10, പ്ലസ് ടു, ഡിഗ്രി എന്നിവ നിർത്തലാക്കി പകരം ആദ്യ അഞ്ചുവർഷം പ്ലേ സ്കൂൾ, 6 7 8 ക്ലാസ്സുകൾ മിഡിൽ സ്കൂളായും, 9 10 11 ക്ലാസുകൾ ഹൈസ്കൂൾ, പിന്നെയുള്ള നാലുവർഷം ഗ്രാജുവേഷൻ എന്നിങ്ങനെ ആക്കുകായാണ്.

പ്ലേ സ്കൂളിലെ ആദ്യത്തെ മൂന്നു വർഷം അങ്ങനവാടി സംബന്ധമായ കളികളും, ആക്ടിവിറ്റികൾ ചിന്താശേഷി വർധിപ്പിക്കുന്നതും ഒക്കെ ആയിട്ടുള്ള പദ്ധതികൾ ആയിരിക്കും, അവസാന രണ്ടുവർഷം കുട്ടികളെ മിഡ് സ്കൂളിലേക്ക് പാകപ്പെടുത്തുക എന്നതാണ് ലക്ഷ്യം. മിഡ് സ്കൂളിലേക്ക് കടന്നാൽ വിദ്യാഭ്യാസം കുറച്ചുകൂടി ഗൗരവമേറിയതാകും, എന്നാൽ വെറുതെ പുസ്തകം പഠിച്ചു കൊണ്ടു ഉള്ള പാഠ്യപദ്ധതി ആയിരിക്കുകയില്ല, മറിച്ച് കുറച്ചുകൂടി പ്രാക്ടിക്കലായി കൊണ്ട് അടിസ്ഥാനമായ ആശയങ്ങൾക്കും ഒക്കെ ഊന്നൽ നൽകുന്ന രീതിയിലായിരിക്കും ഇവ ഉണ്ടായിരിക്കുക.

ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ വിഷയങ്ങളിൽ സമഗ്രമായ സാമൂഹ്യ പദ്ധതിക്ക് അനുസരിച്ചായിരിക്കും പുതിയ സിലബസ് നിർമിക്കുക, പിന്നെ ഹൈ സ്കൂൾ മുതൽ തൊഴിൽ ബന്ധപ്പെട്ട കോഴ്സുകളും, അക്കാഡമിക് കരിക്കുലം ഉൾപ്പെടുത്തും. ഡിഗ്രി നാലുവർഷമായി മാറ്റുകയും പ്രോഗ്രസ് റിപ്പോർട്ട് കാർഡുകളിൽ വെറുതെ പരീക്ഷയുടെ മാർക്ക് അല്ലാതെ കുട്ടികളുടെ മറ്റ് വാസനകളുടെയോ കഴിവുകളുടെയും മാർക്ക് കൂടി ഉൾപ്പെടുത്തുന്നതായിരിക്കും.

ഹൈസ്കൂൾ മുതൽ നിങ്ങൾക്ക് പ്ലസ്ടുവിൻറെ പോലെ പഠനവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടാകും. ചിന്താശേഷി കൂട്ടുന്നതിനും ഭൗതികമായ മെയ്‌വഴക്കത്തിനും ഉള്ള പരിശീലനങ്ങൾ ഹൈസ്കൂളിൽ വച്ച് തന്നെ നൽകുന്നതായിരിക്കും.

ഗ്രാജുവേഷൻ കോഴ്സ് തിരഞ്ഞെടുക്കുമ്പോൾ മൈനറും, മേജറുമായ വിഷയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്, അതായത് ഒരു വിദ്യാർത്ഥിക്ക് ബികോം ആണ് മേജർ ആയി തിരഞ്ഞെടുക്കുന്നതെങ്കിൽ മൈനർ ആയി സംഗീതമോ നൃത്തം ഒക്കെ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്, അതെല്ലാം വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യത്തിനു വിട്ട് കൊടുത്തിരിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ കോഴ്സുകൾ എല്ലാം ഒരു അതോറിറ്റിയുടെ കീഴിൽ ആയിരിക്കും ഇനിമുതൽ പ്രവർത്തിക്കുക. എം.ഫിൽ കോഴ്സുകൾ നിർത്തലാക്കുകയാണ്, ഒപ്പം ഓൺലൈൻ കോഴ്സുകൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുകയും അതിനുവേണ്ടിയുള്ള കൂടുതൽ സംവിധാനങ്ങൾ ഉള്ള ലാബുകൾ സജ്ജമാക്കും. 2035-ഓടെ മിനിമം 50% വിദ്യാർഥികൾക്ക് എങ്കിലും ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതായിരിക്കും. വിദ്യാർത്ഥികൾക്കായി 3.5 കോടി സീറ്റുകൾ അധികം വർദ്ധിപ്പിക്കുന്നതായിരിക്കും.

എല്ലാ വിദ്യാഭ്യാസ കോഴ്സുകളിലും നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ എൻട്രൻസ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ സർക്കാർ-സ്വകാര്യ വിദൂര വിദ്യാഭ്യാസ കല്പിത തൊഴിലധിഷ്ഠിത സർവകലാശാലകൾക്കും ഒറ്റ നിയമവ്യവസ്ഥയും അതുപോലെതന്നെ ഗ്രേഡിങ് സിസ്റ്റവും ഏകീകരിക്കും. എല്ലാ സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി ഒരു സെൻറർ രൂപീകരിക്കുന്നതാണ്, ഈ സെന്ററുകൾ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. എല്ലാ കോളേജിനും ഒരേ തരത്തിലുള്ള അംഗീകാരവും, ഒപ്പം ഓരോ കോളേജുകളുടെ പെർഫോമൻസിനനുസരിച്ചു മാർക്ക് നൽകി കൊണ്ട് അതനുസരിച്ചായിരിക്കും കൂടുതൽ ഫണ്ടുകളും, സ്വയംഭരണ അവകാശവും അതാത് കൊളേജുകൾക്ക് നൽകുക.

ഒരേ സമയം ഒന്നിലധികം കോഴ്സുകളിൽ ചേരാനും, എപ്പോൾ വേണമെങ്കിലും അത് നിർത്തി മറ്റൊന്നിൽ ചേരാനും ഉള്ള അവകാശം കുട്ടികൾക്ക് നൽകുന്നതായിരിക്കും. ഗ്രാജുവേഷൻ കോഴ്സുകളിൽ ക്രെഡിറ്റ് സിസ്റ്റം ആവിഷ്കരിച്ചു കൊണ്ട് എന്തെങ്കിലും സാഹചര്യത്തിൽ പെട്ടെന്ന് വിദ്യാർത്ഥിക്ക് കോഴ്സ് നിർത്തേണ്ടി വന്നാൽ ആദ്യം മുതൽ കോഴ്സിന് ചേർക്കേണ്ട ആവശ്യമില്ല, പകരം നേടിയ ക്രെഡിറ്റ് കഴിച്ച് ബാക്കിയുള്ള ക്രെഡിറ്റുകൾ പഠിച്ചു നേടിയെടുത്താൽ മതിയാകും.

സ്കൂൾവിദ്യാഭ്യാസം സെമസ്റ്റർ രീതിയിലായിരിക്കും അതുകൊണ്ടുതന്നെ ആറുമാസത്തിലൊരിക്കൽ പരീക്ഷയുണ്ടാവുകയുള്ളു. ഗ്രാജുവേഷൻ പഠിക്കുന്നവർക്ക് ആദ്യ വർഷ കോഴ്സ് പൂർത്തീകരിച്ചാൽ ഒരു സർട്ടിഫിക്കറ്റ് നൽകുന്നതാണ്, രണ്ടാംവർഷം പൂർത്തീകരിച്ചാൽ ഡിപ്ലോമ സർട്ടിഫിക്കറ്റും, നാലുവർഷം പൂർത്തീകരിച്ചാൽ ഡിഗ്രി സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. ഇടയ്ക്കുവെച്ച് പഠനങ്ങൾ നിർത്തേണ്ടി വരുന്ന ആളുകൾക്ക് പ്രശ്നങ്ങളൊന്നുമില്ലാതെ ഇരിക്കുവാൻ ആണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നത്.

സ്ത്രീകൾക്കും ഭിന്നലിംഗക്കാർക്കും വിദ്യാഭ്യാസം നൽകുവാനായി ജനധൻ ഇൻക്ലൂഷൻ ഫണ്ട് രൂപീകരിക്കും. അപ്പോൾ ഇത്തരം ആളുകളെ തിരഞ്ഞെടുക്കുവാൻ സംസ്ഥാനങ്ങൾക്ക് തന്നെ ചുമതല നൽകുന്നതായിരിക്കും. നിലവിൽ ജി.ഡി.പിയുടെ 1.7 ശതമാനമാണ് വിദ്യാഭ്യാസത്തിനു വേണ്ടി ചിലവഴിക്കുന്ന തുക, ഇത് ആറ് ശതമാനമായി വർധിപ്പിക്കും

അപ്പോൾ ഇതാണ് വിദ്യാഭ്യാസ രംഗങ്ങളിൽ പുതുതായി വരാൻ പോകുന്ന മാറ്റങ്ങൾ, ഇതെല്ലം വായിച്ചു കഴിഞ്ഞു ഇതിനെ സംബന്ധിച്ചുള്ള നിങ്ങളുടെ അഭിപ്രായം രേഘപെടുത്താവുന്നതാണ്.