November 27, 2020

ഓണക്കിറ്റ് വിതരണത്തിനു ആയി ഓരോ കാർഡ് ഉടമകൾക്കും ഓരോ തീയതി നിശ്ചയിച്ചിരിക്കുന്നു, അറിയേണ്ടത്

ഓണക്കിറ്റ് വിതരണത്തിനു ആയി ഓരോ കാർഡ് ഉടമകൾക്കും ഓരോ തീയതി നിശ്ചയിച്ചിരിക്കുന്നു.

ലോക്ക് ഡൗൺ സമയത്തെ കിറ്റ് വിതരണം പോലെ ഓണക്കിറ്റ് വിതരണവും ഏറെ ശ്രദ്ധിച്ചു കൊണ്ടാണ് സർക്കാർ നടത്തുവാൻ ഉദ്ദേശിച്ചിരിക്കുന്നത്, ആയതിനാൽ തന്നെ വിവിധ റേഷൻ കാർഡ് ഉടമകൾക്ക് വിവിധ തിയ്യതികൾ നിശ്ചയിച്ചു നൽകിയിരിക്കുകയാണ്, അതുകൊണ്ട് നമ്മൾക്ക് പറഞ്ഞിരിക്കുന്ന തീയതികളിൽ മാത്രം കിറ്റ് കൈപ്പറ്റുവാൻ ശ്രമിക്കുക, അല്ലാതെ മറ്റൊരു കാർഡിന്റെ വിതരണ തീയതിക്ക് നമ്മൾ പോയി കിറ്റ് വാങ്ങാൻ ശ്രമിച്ചാൽ ചിലപ്പോൾ അത് ലഭിച്ചു എന്ന് വരില്ല, എന്ന് മാത്രമല്ല കൂടുതൽ തിരക്ക് ഉണ്ടാകുവാൻ ഇത് കാരണമാകുന്നു, അങ്ങനെ നമ്മൾ മൂലം ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ പരമാവധി ശ്രമിക്കുക.

അപ്പോൾ ഓഗസ്റ്റ് മാസം അവസാനം ഉണ്ടാവുകയുള്ളൂ എന്ന പറഞ്ഞ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 5 മുതൽ ആരംഭിക്കുവാൻ പോവുകയാണ്. അഞ്ചാം തീയതി മുതൽ പതിനഞ്ചാം തീയതി വരെ മഞ്ഞ, പിങ്ക് കാർഡുകാർക്ക് ആയിരിക്കും കിറ്റ് വിതരണം ഉണ്ടാവുക, 15-ആം തീയതി സ്വാതന്ത്ര്യദിനം ആയതുകൊണ്ട് തന്നെ പതിനാലാം തീയതി തന്നെ എല്ലാ വിതരണവും പൂർത്തിയാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്, ആയതിനാൽ അതിനുള്ളിൽ തന്നെ ഈ പറഞ്ഞ കാർഡുകാർ കിറ്റ് കൈപ്പറ്റുവാൻ ശ്രമിക്കേണ്ടതുണ്ട്.

പിന്നെ ഓഗസ്റ്റ് പതിനാറാം തീയതി മുതൽ ഇരുപതാം തീയതി വരെ എപിഎൽ വിഭാഗത്തിലെ നീല കാർഡുകാർക്ക് ആയിരിക്കും വിതരണം ഉണ്ടാവുക, ശേഷം ആഗസ്റ് 21 മുതൽ ഇരുപത്തിയഞ്ചാം തീയതി വരെ എപിഎൽ വെള്ള കാർഡ് ഉടമകൾക്കും വിതരണം ഉണ്ടായിരിക്കുന്നതാണ്. ഈ തിയതി കഴിഞ്ഞാൽ ഒരുവിധം കിറ്റ് വിതരണം അവസാനിക്കും, എന്നിരുന്നാലും പല കാരണത്താൽ കിറ്റ് പറഞ്ഞ തിയതിക്ക് വാങ്ങാൻ സാധിക്കാത്തവർക്ക് ദിവസങ്ങൾ നീട്ടി നൽകുന്നതായിരിക്കും.

പലതരം കാർഡ് ഉടമകളും നമ്മുടെ ഈ കേരളത്തിൽ ഏറെ പേരുണ്ട്, ആയതിനാൽ നല്ല രീതിയിൽ തന്നെ തിരക്ക് റേഷൻകടകളിൽ അനുഭവപ്പെടാം, അതുകൊണ്ട് നേരത്തെ പറഞ്ഞത് പോലെ നിങ്ങൾക്ക് പറഞ്ഞിരിക്കുന്ന വിതരണ തീയതികളിൽ തന്നെ പോയി കിറ്റ് കൈപ്പറ്റണമെന്ന് ഒന്നുകൂടി ഓർമിപ്പിക്കുന്നു, അല്ലാത്തപക്ഷം കിറ്റ് ലഭിക്കുകയില്ല, ഒപ്പം വൻ പേർക്കും റേഷൻകടകളിൽ വന്നു ചേരും.

അപ്പോൾ എല്ലാവരും ഈ ഓണം നല്ല രീതിയിൽ ആഘോഷിക്കുവാൻ ആയി നൽകുന്ന ഈ ഓണക്കിറ്റ് സാമൂഹിക അകലം പാലിച്ച് വീട്ടിലേക്ക് വാങ്ങി കൊണ്ടു വരാവുന്നതാണ്.