November 27, 2020

മഹാമാരിയെ ആസ്പദമാക്കി കൊണ്ട് കുടുംബശ്രീ ലോൺ എടുത്തവർക്ക് പുതിയ അറിയിപ്പുകളും ആയി സർക്കാർ

മഹാമാരിയെ ആസ്പദമാക്കി കൊണ്ട് കുടുംബശ്രീ ലോൺ എടുത്തവർക്ക് പുതിയ അറിയിപ്പുകളും ആയി സർക്കാർ എത്തിയിരിക്കുന്നു.

രാജ്യം ലോക്ക്‌ഡൗണിലേക്ക്‌ പോയ ആ സാഹചര്യത്തിൽ അനവധി ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി, അതിലൊന്നായിരുന്നു കുടുംബശ്രീ വഴി അതിലെ അംഗങ്ങൾക്ക് ഉള്ള ഇരുപതിനായിരം രൂപ വരെയുള്ള ലോൺ, ഇതിനായി അപേക്ഷിച്ചവർ ഏറെയാണ്, എന്നാല് അപേക്ഷകളുടെ എണ്ണം കൂടിയപ്പോൾ ഇരുപതിനായിരം രൂപ എന്നുള്ളത് 5000, 10000, 15000 എന്നിങ്ങനെ കാറ്റഗറി ആക്കി കൂടുതൽ അർഹതയുള്ളവർക്ക് കൂടുതൽ പണം എന്ന രീതിയിൽ വിതരണം ചെയ്തു. രണ്ടായിരം കോടി രൂപയാണ് സർക്കാർ ഇതിനുവേണ്ടി നീക്കിവെച്ചത്, 1200 കോടി ഇതിനോടകം തന്നെ വിതരണം ചെയ്തു കഴിഞ്ഞിരിക്കുന്നു, ബാക്കിയുള്ള 800 കോടി ഉടനെതന്നെ അപേക്ഷിച്ച് ലഭിക്കാത്തവരുടെ കുടുംബശ്രീയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമെന്ന് സർക്കാർ അറിയിച്ചിരിക്കുകയാണ്.

ഇത് കൂടാതെ ആദ്യം ഇതൊരു പലിശ രഹിത വായ്പയായി ആണ് സർക്കാർ പ്രഖ്യാപിച്ചത്, പിന്നീട് ഈ പലിശയെ കുറിച്ചുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും സർക്കാർ അറിയിച്ചിരുന്നു, എന്നാൽ അതിൽ ഇപ്പോൾ തീരുമാനമായിരിക്കുകയാണ്, മൂന്ന് വർഷത്തേക്കാണ് ഈ കുടുംബശ്രീ ലോണിന്റെ കാലാവധി അതിൽ ഓരോ വർഷവും ആണ് 9% പലിശ നൽകേണ്ടത്, ഏറ്റവും സന്തോഷകരമായ കാര്യം എന്താണെന്ന് വച്ചാൽ ഈ ഓരോ വർഷവും ഉള്ള പലിശ സംസ്ഥാന സർക്കാർ തന്നെ അടച്ചു കൊള്ളാം എന്ന് അറിയിച്ചിരിക്കുകയാണ്, ആയതിനാൽ നമ്മൾ കൃത്യമായി എടുത്ത തുക മാത്രം അടച്ചാൽ മതിയാകും.

ഇനി ലോൺ കിട്ടി കഴിഞ്ഞു മൂന്നുമാസത്തേക്ക് തിരിച്ചടവ് ഒന്നും വേണ്ട എന്ന് പറഞ്ഞിരുന്നു, മൂന്നു മാസത്തിനുശേഷം കൃത്യമായി തുക തിരിച്ചടക്കാൻ സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്, ഇതിൻറെ തിരിച്ചടവ് എങ്ങനെയാണെന്ന് എല്ലാം നിങ്ങളുടെ അതാത് കുടുംബശ്രീ വ്യക്തമാക്കി നൽകുന്നതായിരിക്കും.

അപ്പൊൾ ഈ മൂന്നു വിവരങ്ങളും ലോണെടുത്തവരും, അപേക്ഷിച്ചിട്ട്‌ ഇത് വരെ തുക ലഭിക്കാതെപോയവർക്കും ഏറെ സഹായകരമാകും എന്ന് കരുതുന്നു.