November 27, 2020

കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി 5000 രൂപയുടെ ഒറ്റത്തവണ ധനസഹായം ലഭിക്കുന്ന വിവരം ഇതാ

കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി 5000 രൂപയുടെ ഒറ്റത്തവണ ധനസഹായം ലഭിക്കുന്ന വിവരം ഏവരും ഒന്ന് അറിഞ്ഞിരിക്കുക.

അനവധി ആനുകൂല്യങ്ങളാണ് കേന്ദ്രസർക്കാരും കേരളസർക്കാരും സാധാരണക്കാർക്ക് വേണ്ടി പ്രഖ്യാപിക്കുന്നത്, എന്നാൽ ഇതിൽ ചുരുക്കം ചില ആനുകൂല്യങ്ങൾ മാത്രമേ നമ്മൾ അറിയുന്നുള്ളു എന്നതാണ് സത്യം, അത്തരമൊരു സഹായം ആണ് പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ഈ 5000 രൂപ നൽകുന്ന പദ്ധതി.

ഇത് ശരിക്കും ഒറ്റത്തവണ ച ചികിത്സാസഹായം എന്ന രീതിക്ക് ആണ് നൽകുന്നത്, അതായത് ചില അവസ്ഥകൾ നമുക്ക് അപ്രതീക്ഷിതമായി വന്നു പെട്ടേക്കാം, അപ്പൊൾ അതിനു ചികിത്സ നൽകാനായി സര്ക്കാര് ഇൗ തുക സമ്മാനിക്കുന്നു. അവസ്ഥകൾ എന്നുപറയുമ്പോൾ ഭാഗികമായി അന്ധത അനുഭവിക്കുന്ന ആളുകൾ, 40 ശതമാനത്തിനു മുകളിൽ മൂകരും ബധിരരുമായ ആളുകൾ, അസ്ഥിസംബന്ധമായ വൈകല്യമുള്ള ആളുകൾ, മാനസിക വൈകല്യങ്ങളുള്ള ആളുകൾ എന്നിവയാണ്, ഈ പറഞ്ഞതിൽ 40 ശതമാനത്തിനു മുകളിൽ വൈകല്യം ഉണ്ടെങ്കിൽ, അങ്ങനെ ആരെങ്കിലും നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ തീർച്ചയായും ഇതിനുവേണ്ടി അപേക്ഷിക്കാവുന്നതാണ്.

മുൻഗണന വിഭാഗത്തിനായിരിക്കും ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുക. അപേക്ഷിക്കുവാൻ ആയി കുടുംബവാർഷിക വരുമാനം ഗ്രാമപ്രദേശങ്ങളിൽ 20000 രൂപയിൽ താഴെയായിരിക്കണം, അന്നേരം നഗരപ്രദേശങ്ങളിൽ ആണെങ്കിൽ 22380 വരെ ആകാവുന്നതാണ്, അപ്പോൾ അതു സംബന്ധിച്ചുള്ള വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം, പിന്നെ ചികിത്സ ആവശ്യമുണ്ട് എന്ന് കാണിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് (ഒറിജിനല്), റേഷൻ കാർഡ് കോപ്പി, ആധാർ കാർഡ് കോപ്പി, വൈകല്യ സർട്ടിഫിക്കറ്റ് പകർപ്പ്, ഇതിനെ സംബന്ധിച്ച് വേറെ അനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതു സംബന്ധിച്ചുള്ള ഒരു രേഖ കൂടി ഇതിനോടൊപ്പം സമർപ്പിക്കേണ്ടതാണ്.

അപ്പോൾ ഇത്തരം രേഖകൾക്കൊപ്പം കാര്യങ്ങളെല്ലാം എഴുതിക്കൊണ്ടു അപേക്ഷ തയ്യാറാക്കി ജില്ലാ സാമൂഹ്യനീതി ഓഫീസർ മുമ്പാകെ സമർപ്പിക്കാവുന്നതാണ്, അപേക്ഷയിൽ അടിയന്തരമായി സഹായം വേണമെന്ന് കൂടി ഉളവാക്കേണ്ടതുണ്ട്.ശേഷം ഉദ്യോഗസ്ഥർ അന്വേഷിച്ചു കഴിഞ്ഞു നിങ്ങൾ അർഹർ ആണെങ്കിൽ തീർച്ചയായും ഈ 5000 രൂപ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

അപ്പോൾ നമ്മുടെ സമൂഹത്തിലും ഒരുപാടുപേർ ഇത്തരം അവസ്ഥകൾ മൂലം കഷ്ടപ്പെടുന്നുണ്ട്, അവർക്ക് ഒരു ചികിത്സ ധനസഹായം ലഭിക്കാനായി ഈയൊരു വിവരം ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു.