10,000 രൂപ മുതൽ 70000 രൂപ വരെ ഉള്ള സ്കോളർഷിപിന് വേണ്ടി അപേക്ഷിക്കാം, നിലവിലെ റിസൾട്ടും

10,000 രൂപ മുതൽ 70000 രൂപ വരെ ഉള്ള സ്കോളർഷിപിന് വേണ്ടി അപേക്ഷിക്കാം, ഒപ്പം നിലവിൽ അപേക്ഷിച്ചവരുടെ റിസൾട്ട് പരിശോധിക്കാം.

കേന്ദ്രസർക്കാരിൻറെയും, കേരള സർക്കാരിൻറെയുമൊക്കെ അനവധി സ്കോളർഷിപ്പുകൾ നമ്മൾ കേട്ടിട്ടുണ്ടാകും, എന്നാൽ ഇത് ‘ബഡി ഫോർ സ്റ്റഡി’ എന്ന വെബ്സൈറ്റിലൂടെ രാജ്യത്തുള്ള എല്ലാ വിശ്വസിനീയമായ പ്രൈവറ്റ് സ്കോളർഷിപ്പുകളെയും ഉൾകൊള്ളിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്ന ഒരു കാര്യമാണ്. എല്ലാ വർഷവും നിങ്ങൾക്ക് സ്കോളര്ഷിപ്പുകൾക്ക് വേണ്ടി ഫ്രഷ് ആയി തന്നെ അപേക്ഷിക്കാവുന്നതാണ്, അപേക്ഷിക്കുവാൻ ഒരു ഇമെയിൽ ഐഡിയും, പാസ്‌വേഡും കൊടുത്ത് ഈ വെബ്സൈറ്റിൽ ഒരു അക്കൗണ്ട് തുടങ്ങണം എന്ന് മാത്രമേയുള്ളൂ. നിങ്ങൾ ഏതു ക്ലാസ്സിലാണോ പഠിക്കുന്നത് അതിനു വരുന്ന ചിലവിനെയും, പിന്നെ നിങ്ങളുടെ സാമ്പത്തികവും ഒക്കെ നോക്കിയിട്ട് ആയിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക. പി ജി വരെയുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾക്കായി അപേക്ഷിക്കാം.

നിലവിൽ 2019-202ൽ ഇതിൽ അപേക്ഷിച്ച് സ്കോളർഷിപ് ലഭിച്ചവരുടെ അക്കൗണ്ടിലേക്ക് തുക ഉടനെ എത്തിച്ചേരും എന്ന് അറിയിച്ചിട്ടുണ്ട്. മിനിമം പതിനായിരം രൂപ ആയിരിക്കും പ്രതിവർഷം സ്കോളർഷിപ് കിട്ടിയാൽ ഇവർക്ക് ലഭിക്കാൻ പോകുന്നത്.

ഈ സൈറ്റിൽ ഏറ്റവും കൂടുതൽ ആകർഷകമായ ഒരു സ്കോളർഷിപ്പ് ആയിരുന്നു, സർദാർ പട്ടേൽ സ്കോളർഷിപ്പ് പദ്ധതി, അതിന് തിരഞ്ഞെടുത്തവരുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഒപ്പം എൽ.ഐ.സി, എച്ച്.എഫ്.എൽ വിദ്യാധൻ സ്കോളർഷിപ്പ് ഉണ്ടായിരുന്നു, അത് എട്ടാം ക്ലാസ് മുതൽ പ്ലസ്ടുവിൽ പഠിക്കുന്നവർക്കും, പിന്നെ ഡിഗ്രിക്കും, പി.ജിക്കും അനഗ്നെ ഓരോ വിഭാഗങ്ങളിൽ പഠിക്കുന്നവർക്കും വേണ്ടിയുള്ള സ്കോളർഷിപ്പ് ആയിരുന്നു അതിന് അപേക്ഷിച്ചത്തിൽ നിന്ന് 300 പേരെ ഇപ്പോൾ ഓരോ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുത്തിരിക്കുകയാണ്, അപ്പോൾ അതിൻറെ റിസൾട്ടും ഇപ്പോൾ വന്നിരിക്കുകയാണ്.

പിന്നെ കായികമേഖലയിൽ മികവുള്ള വിദ്യാർത്ഥികൾക്ക് കോൾഗേറ്റ് നൽകുന്ന സ്കോളർഷിപ്പ് ഉണ്ടായിരുന്നു, ഒപ്പം എഞ്ചിനീയർ സ്ട്രീമിൽ ഉള്ള വിദ്യാർഥികൾക്കും, നോൺ പ്രൊഫഷണൽ ആയിട്ടുള്ള ബിരുദവും ബിരുദാനന്തര കോഴ്സ് പഠിക്കുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് എന്നിവയിൽ നിന്ന് തിരഞ്ഞെടുത്തവരുടെയും ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്.

ഇത് രാജ്യമെമ്പാടുമുള്ള സ്കോളർഷിപ് ആയതുകൊണ്ട് തന്നെ കൂടുതൽ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത് തെലങ്കാന, തമിഴ്നാട് എന്നീ സ്റ്റേറ്റുകളിൽ നിന്നാണ്, അതിന് കാരണം എന്താണെന്ന് വച്ചിട്ടുണ്ടെങ്കിൽ കേരളത്തിൽ നിന്നും വളരെ കുറച്ചു കുട്ടികൾ മാത്രമേ ഇതിന് അപേക്ഷിച്ചിട്ടുള്ളു, കാരണം ഇതിനെക്കുറിച്ച് കൂടുതൽ അറിവില്ലാതെയും, അല്ലെങ്കിൽ വിശ്വസനീയമല്ല എന്ന് കരുതിയിട്ട് ആയിരിക്കാം, എന്നാൽ ഇനിയും അപേക്ഷിക്കുവാനുള്ള അവസരങ്ങൾ വിദ്യാർഥികൾക്ക് ഉണ്ട്. പിന്നെ റോൾസ് റോയ്സ് ഉന്നത സ്കോളർഷിപ്പുകൾക്ക് അതായത് എഞ്ചിനീയറിംഗ് 1,2,3 വര്ഷം പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ളതിനു അപേക്ഷ ക്ഷണിച്ചിരുന്നു, അതിൽ ഏപ്രിൽ മാസം അപേക്ഷിച്ചത്തിൽ നിന്ന് തിരഞ്ഞെടുത്തതിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾ ഉണ്ടെന്നുള്ളത് വളരെ സന്തോഷമുള്ള കാര്യമാണ്, അവർക്ക് 35,000 രൂപ ആണ് പ്രതിവർഷം ലഭിക്കുക.

അപ്പോൾ സ്കോളർഷിപ്പുകളിൽ അപേക്ഷിച്ചവർക്ക് ഇതിൻറെ റിസൾട്ട് ‘ബഡി ഫോർ സ്റ്റഡി’യുടെ ഔദ്യോഗിക വെബ്സൈട്ടിൽ പരിശോധിക്കാവുന്നതാണ്. ഇനിയും ഇത്തരം സ്കോളർഷിപ്പുകൾ വിളിക്കുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ നിങ്ങളെ അറിയിക്കുന്നതാണ്.

You may also like...