September 24, 2020

മാസ്ക് വെക്കാത്ത ചേച്ചിക്ക് നമ്മുടെ കൃഷ്ണവേണി കുട്ടിയുടെ വക ചീത്തയും നല്ല ഉപദേശവും

നമ്മുടെ കൊച്ചു കൃഷ്ണവേണി കുട്ടിയുടെ വിവരം പോലും ഇപ്പോഴത്തെ ചില ആളുകൾക്ക് ഇല്ലല്ലോ എന്ന് ഈ ദൃശ്യങ്ങൾ കാണുമ്പോൾ ആലോചിച്ചു പോവുകയാണ്.

കഥ പറഞ്ഞും, പാട്ടുപാടിയും ഒക്കെ നമ്മളെ രസിപ്പിച്ച വേണി മോൾ ഇപ്പോൾ നമുക്ക് കൂടിയുള്ള ഒരു ഉപദേശവുമായി എത്തിയിരിക്കുകയാണ്. അതായത് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ ആൻറിയെ തടഞ്ഞുനിർത്തി കൊണ്ട് അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുത് എന്നും ആൻറിയോട് പെട്ടന്ന് തന്നെ അകത്തേക്ക് കയറാൻ പറയുകയും ചെയ്യുന്നുണ്ട്, വിറക് കീറാൻ ആണ് പുറത്തേക്കിറങ്ങുന്നതെന്ന് ആന്റി മറുപടി പറഞ്ഞപ്പോൾ അതും അനാവശ്യവും ആണെന്ന് വളരെ ഗൗരവത്തോടെ പറഞ്ഞു കൊണ്ട് ഉപദേശിക്കുന്ന ഈ ദൃശ്യങ്ങൾ ഇപ്പോൾ പ്രേക്ഷകമനം കവരുകയാണ്.

പോലീസുകാർ പുറത്തേക്ക് ഇറങ്ങരുത് എന്ന് പറയുന്നത് നമ്മുടെ നന്മയ്ക്ക് വേണ്ടിയാണെന്നും, അത് കേൾക്കാതെ പോകരുത് എന്നും എല്ലാം പറഞ്ഞുകൊണ്ട് ഉപദേശിക്കുന്നത് കേൾക്കാൻ തന്നെ നല്ല രസമുണ്ട്, അവസാനം പുറത്തേക്ക്‌ ഇറങ്ങുമ്പോൾ മാസ്ക് ധരിക്കണമെന്നും, അകലം പാലിക്കണമെന്നും എല്ലാം പറയുന്നത് കേൾക്കുമ്പോൾ ഇപ്പോഴത്തെ ആളുകൾക്ക്‌ ഈ കൊച്ചുകുഞ്ഞിനെ വിവരം പോലും ഇല്ലല്ലോ എന്നോർത്ത് ഉള്ള ഒരു വിഷമം തോന്നുന്നുണ്ട്.

വേണി മോളുടെ മറ്റു വീഡിയോ പോലെ തന്നെ ഈ വീഡിയോയും സോഷ്യൽ ലോകം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു, അപ്പോൾ ഈ കൊച്ചുമിടുക്കിയുടെ സാമർത്ഥ്യം കൊണ്ടുള്ള സംസാരം നമുക്കൊന്ന് കാണാം.