January 25, 2021

ആട് കൃഷി തുടങ്ങുവാനായി തിരിച്ചടക്കേണ്ടതില്ലാത്ത ഒരു ലക്ഷം രൂപ ധനസഹായം ലഭിക്കുന്നു, അറിയാം

ആട് കൃഷി തുടങ്ങുവാനായി തിരിച്ചടക്കേണ്ടതില്ലാത്ത ഒരു ലക്ഷം രൂപ ധനസഹായം സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിക്കുന്നു, നിങ്ങൾക്കും അപേക്ഷിക്കാം.

ഒരുപാട് കൃഷികൽ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്, എങ്കിലും അതിനുവേണ്ടി സർക്കാർ സഹായങ്ങൾ നൽകുന്ന വിവരങ്ങൾ പലരും അറിഞ്ഞു കാണില്ല, അനഗ്നെ ആരും അറിയാതെ പോയ ഒരു ആനുകൂല്യം തന്നെയാകും ഈ ആടുവളർത്തലിൻറെതും, ഇതിനായി ലഭിക്കുന്ന ഒരു ലക്ഷം രൂപ നമ്മൾ തിരിച്ചു അടക്കേണ്ട, അപ്പോൾ ഈ ഒരു ലക്ഷം രൂപ ആടുകളെ വാങ്ങാനും അതിനുള്ള കൂട് പണിയാനും വിനിയോഗിക്കാം.

ആടുവളർത്തൽ മാത്രമല്ല പശുവളർത്തലിനും, മീൻ വളർത്തലിനും ഒക്കെ ധനസഹായങ്ങൾ ലഭിക്കുന്നതായിരിക്കും. ഇതിനോക്കെയായി നമ്മൾ അടുത്തുള്ള പഞ്ചായത്തിൽ പോയി അവിടെ തൊഴിലുറപ്പ് വിഭാഗത്തിലെ ഓവർസിയർ അല്ലെങ്കിൽ എൻജിനീയറെ കാണുക, എന്നിട്ട് നമ്മൾ തുടങ്ങാനുദ്ദേശിക്കുന്ന കൃഷിയെപ്പറ്റി അദ്ദേഹത്തോട് പറയാം, അപ്പോൾ അദ്ദേഹം എല്ലാം കേട്ടതിനു ശേഷം അപേക്ഷ വെക്കുവാൻ ആവശ്യപ്പെടുകയും നമ്മൾ അപേക്ഷ വെച്ച് കഴിഞ്ഞിട്ടുണ്ടെങ്കിൽ, നമ്മൾ ആടുവളർത്തലിനും മറ്റും ഉദ്ദേശിക്കുന്ന സ്ഥലം പഞ്ചായത്തിൽ നിന്ന് ആള് വന്ന് കാണുകയും തൃപ്തികരമാണെങ്കിൽ ഈ തുക സാങ്‌ഷനാക്കുകയും ചെയ്യും.

എന്നാൽ തുക ആദ്യമേ നമ്മുക്ക് തരുകയില്ല, ഉദ്യോഗസ്ഥൻ പറയുന്ന രീതിയിൽ തന്നെ നമ്മൾ കൂട് നിർമ്മിക്കുകയും മറ്റും ചെയ്യേണ്ടി വരും, എന്നിട്ട് ചിലവാകുന്ന തുകയുടെ ബില്ല് പഞ്ചായത്തിൽ കൊണ്ട് സമർപ്പിച്ചിട്ടുണ്ടെങ്കിൽ ആ തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് ഉടനെ ക്രെഡിറ്റ് ചെയ്യുന്നതാണ്.

നാലര മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള ആട്ടിൻകൂട് ആണ് ഈ പദ്ധതി പ്രകാരം നമുക്ക് നിർമ്മിക്കുവാൻ സാധിക്കുന്നത്, 10 തൊട്ട് 15 ആടുകൾക്ക് ഈ കൂടിനുള്ളിൽ സുഖമായി താമസിക്കാൻ സാധിക്കുന്നതാണ്. ഈ ആട്ടിൻകൂട് നമുക്ക് തടി, ഇരുമ്പ്, പ്ലാസ്റ്റിക് അങ്ങനെ എന്ത് കൊണ്ടും നിർമ്മിക്കാവുന്നതാണ്. ഒരു ലക്ഷം രൂപ എന്ന് പറയുമെങ്കിലും 1,25,000 രൂപ വരെ ഇതിനു വേണ്ടി ചിലവഴിക്കാവുന്നതാണ്, എന്നാൽ 25000 രൂപ തിരിച്ചടയ്ക്കണം.

പിന്നെ ഇത് തൊഴിലുറപ്പ് വകുപ്പിന് കീഴിൽ വരുന്ന പദ്ധതി ആയതുകൊണ്ട് തന്നെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിൽ ആർക്കെങ്കിലും തൊഴിൽ കാർഡ് ഉണ്ടെങ്കിൽ അതുവെച്ച് ഈ കൂടിനെയും ആട് വളർത്തലിനെയും സംബന്ധിച്ചുള്ള ജോലി എടുക്കുകയാണെങ്കിൽ 20 ദിവസത്തേക്കുള്ള തൊഴിൽ വേതനം നിങ്ങൾക്ക് ലഭിക്കുന്നതാണ്.

അപ്പോൾ ആട് വളർത്താൻ താൽപര്യമുള്ളവർക്ക് തീർച്ചയായും നിങ്ങളുടെ പഞ്ചായത്തിൽ പോയി ബന്ധപ്പെടാവുന്നതാണ്, അല്ലെങ്കിൽ ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയാൻ ആണെങ്കിൽ മൃഗ സംരക്ഷണ വകുപ്പിൻറെ ആശുപത്രിയിൽ അന്വേഷിച്ചാൽ മതിയാകും.