November 25, 2020

വാട്സ്ആപ്പ് ഉപയോഗിക്കുന്നു എങ്കിൽ എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ ഫോണിൽ ചെയ്യുക, അറിവ്

നിങ്ങളുടെ ഫോണുകളിൽ വാട്സ്ആപ്പ് ഉണ്ടെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വാർത്തയായ വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നതിനെ പേടിക്കേണ്ടതുണ്ട്, ആയതിനാൽ എത്രയും പെട്ടെന്ന് ഈ കാര്യങ്ങൾ ഫോണിൽ ചെയ്യുക..

ഭൂരിഭാഗം പേരുടെയും ഫോണുകളിൽ വാട്ട്സപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും, എന്നാൽ നമ്മൾ ഇതിൽ സ്റ്റോർ ചെയ്യുന്ന ഫോട്ടോസും വീഡിയോസും ഡോക്യൂമെൻറ്സും ഒന്നും സുരക്ഷിതമല്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്നത്, വാട്സ്ആപ്പ് ഹാക്കിങ്നെ പറ്റിയുള്ള വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിലായി പലരും കണ്ടിട്ടുണ്ടാകും, അതുകൊണ്ടുതന്നെ തീർച്ചയായും നമ്മൾ ഒരു മുന്കരുതൽ എടുക്കേണ്ടതുണ്ട്, അല്ലെങ്കിൽ നമ്മുടെ വിലപ്പെട്ട കാര്യങ്ങൾ എല്ലാം ഹാക്കർമാർ ചോർത്തി എടുത്തേക്കാം, ഇതുമൂലം എന്തെങ്കിലും പറഞ്ഞു നമ്മളെ ഭീഷണിപ്പെടുത്തി പണം തട്ടിക്കുവാനും, പലതും അപഹരിക്കുവാനും അവർ ശ്രമിക്കുന്നതാണ്, ആയതിനാൽ സൈബർ വകുപ്പ് നമുക്കെല്ലാവർക്കും ഇങ്ങനെ സംഭവിച്ചേക്കാം എന്ന ഒരു വാണിംഗ് തന്നിരിക്കുകയാണ്.

ഇത്തരം സാഹചര്യത്തിൽ വാട്സപ്പ് ഹാക്ക് ചെയ്യാതിരിക്കാൻ വേണ്ടി കമ്പനി തന്നെ വാട്സാപ്പിൽ ഒരു സംവിധാനം ചെയ്തു വച്ചിട്ടുണ്ട്, അത് എല്ലാവരും എനേബിൾ ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ മറ്റുള്ളവർ നമ്മുടെ ഫോട്ടോസും ചാറ്റും ഒക്കെ ചോർത്തിയെടുക്കുന്നത് തടയാം.

അപ്പോൾ അത് എനേബിൾ ചെയ്യാനായി നമ്മൾ വാട്സ്ആപ്പ് ഓപ്പൺ ചെയ്തു അതിൽ സെറ്റിംഗ്സ്(SETTINGS) എടുക്കുക, ശേഷം അതിൽ അക്കൗണ്ട്(ACCOUNT) എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്തതിനുശേഷം അതിലെ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ (TWO STEP VERIFICATION) എന്നുപറഞ്ഞ് കാണാം അത് ക്ലിക്ക് ചെയ്യണം, എന്നിട്ട് ഈ വേരിഫിക്കേഷൻ ഓണാക്കാൻ എനേബിൾ(ENABLE) എന്നുപറഞ്ഞ ഒരു സംഭവം കാണാം, അത് നിങ്ങൾക്ക് ക്ലിക്ക് ചെയ്യാവുന്നതാണ്.

എന്നിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു 6 അക്ക പിൻ നമ്പർ കൊടുക്കണം, യാതൊരു കാരണവശാലും അത് മറക്കരുത്, ഈ പിൻ നമ്പർ പല തവണയായി ആവശ്യം വരുന്നതാണ്. അപ്പോൾ രണ്ടു വട്ടം ഈ പിൻ നമ്പർ അടിച്ചു നെക്സ്റ്റ്(NEXT) കൊടുത്തു കഴിഞ്ഞാൽ, പിന്നെനമ്മുടെ ഈ മെയിൽ അഡ്രസ്സ് കൂടി കൊടുക്കണം, അതും രണ്ടുവട്ടം കൊടുത്തു കഴിഞ്ഞു ഡൺ(DONE) കൊടുത്തു കഴിഞ്ഞാൽ ഈ വെരിഫിക്കേഷൻ ഇനേബിൾ ആവുന്നതാണ്.

ഇത്രയും ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മുടെ വാട്സപ്പ് സുരക്ഷിതമായിരിക്കും, അപ്പോൾ എല്ലാവരും പെട്ടെന്ന് തന്നെ ഇത് ചെയ്യുന്നതായിരിക്കും നിങ്ങൾക്ക് നല്ലത്.