January 18, 2021

വരുംദിവസങ്ങളിൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ചുള്ള തമിഴ്നാട് വെതർമാന്റെ റിപ്പോർട്ട്

കേരളത്തിൽ മഴ കനക്കുന്നു, എന്താണ് വരുംദിവസങ്ങളിൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നതിനെക്കുറിച്ചുള്ള തമിഴ്നാട് വെതർമാന്റെ റിപ്പോർട്ട് നമുക്കറിയാം.

നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഇതിനോടകം തന്നെ പല സ്ഥലങ്ങളിലും മഴ പെയ്തു കഴിഞ്ഞിട്ടുണ്ട് എന്നാൽ വരും ദിവസങ്ങളിൽ മഴ ശക്തി ആർജിക്കുവാൻ പോവുകയാണ് എന്നാണു ഇപ്പോൾ തമിഴ്നാട് വെതർ മാൻ റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഓഗസ്റ്റ് 5 മുതൽ 8 വരെ തീവ്രമായി മഴ പ്രതീക്ഷിക്കാമെന്നും ഇൗ മാസം കഴിഞ്ഞാൽ പഴയ കാലാവസ്ഥ കേരളത്തിന് തിരിച്ചു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

പശ്ചിമഘട്ട മേഖലകളായ ഇടുക്കി, വയനാട്, കുടക്, ചിക്മാംഗ്ലൂർ, മലപ്പുറം, തൃശൂർ, വാൽപ്പാറ, നീലഗിരി എന്നിവടങ്ങളിലാണ് കഴിഞ്ഞ വർഷം മഴ ഏറെ ബാധിച്ചത്, പക്ഷേ ഈ വർഷം കൊല്ലം നോക്കുമ്പോൾ ഈ പറഞ്ഞ സ്ഥലങ്ങളിൽ ഒന്നും വലിയ തോതിൽ മഴ ലഭിച്ചിട്ടില്ല എന്ന് വേണം പറയാൻ, എന്നാൽ ഈ സ്ഥലങ്ങളെല്ലാം പിടിച്ചുകുലുക്കാൻ പോകുന്ന മഴ വരുംദിവസങ്ങളിൽ പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടിൽ ഉണ്ട്.

ഇടുക്കിയിലെ പീരുമേട്, തൊടുപുഴ, പാംബ്ല ഡാം, പൊന്മുടി, മലപ്പുറത്തെ നിലമ്പൂർ, കോഴിക്കോട് -കുറ്റിയാടി, കക്കയം, വയനാട്- തരിയോട് വൈത്തിരി പടിഞ്ഞാറത്തറ, തൃശ്ശൂരിലെ പെരിങ്ങൽകുത്ത്, പത്തനംതിട്ടയിലെ കക്കി, എറണാകുളം ജില്ലയിലെ നേര്യമംഗലം, പിറവം എന്നീ സ്ഥലങ്ങളിലാണ് കനത്ത മഴ ഉണ്ടാകുമെന്ന് വേതർ മാൻ കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷത്തേക്കാളും നല്ല രീതിയിൽ ഈ വർഷവും കേരളത്തെ കാത്തിരിക്കുന്നത് ഒരു പ്രളയം തന്നെയാണെന്ന് അദ്ദേഹം ഏപ്രിൽ മാസം തന്നെ പറഞ്ഞിരുന്നു, പല തവണയും തമിഴ്നാട് വെതർമാൻറെ പ്രവചനങ്ങൾ സത്യമായി വന്നിട്ടുണ്ട്, അപ്പോൾ വരുംദിവസങ്ങളിൽ എല്ലാവരും ശ്രദ്ധയോടുകൂടി ഇരിക്കേണ്ടതുണ്ട്, അതായത് പുഴയിലും കുളത്തിലും മറ്റു അപകടം നിറഞ്ഞ സ്ഥലങ്ങളിലും എല്ലാം കുറച്ചു ദിവസത്തേക്ക് ഒഴിവാക്കണം.