September 24, 2020

ഫ്ലിപ്കാർട്ടിൽ സാധനങ്ങൾ ഓർഡർ ചെയ്തു ഇവ നമ്മുടെ കൈകളിലേക്ക് എത്താൻ വല്ലാതെ വൈകുന്നു എങ്കിൽ

ഫ്ലിപ്കാർട്ടിൽ സാധനങ്ങൾ ഓർഡർ ചെയ്തു ഇവ നമ്മുടെ കൈകളിലേക്ക് എത്താൻ വല്ലാതെ താമസിക്കുന്നുണ്ടെങ്കിൽ ആ പ്രശ്നം പരിഹരിക്കാനായി നമുക്കവരെ എങ്ങനെ ബന്ധപ്പെടാം എന്ന് അറിയാം.

ഇപ്പോൾ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങുന്നതിനും വളരെ എളുപ്പമാണ് ഓൺലൈനായി പർച്ചേസ് നടത്തുന്നത്, അതുകൊണ്ടുതന്നെ കൂടുതൽ പേരും ഫ്ലിപ്കാർട്ട്, ആമസോൺ എന്നീ ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ഓർഡർ ചെയ്യുന്നവരാണ്, എന്നാൽ പല കാരണങ്ങൾ മൂലം ഫ്ലിപ്കാർട്ടിൽ പ്രോഡക്ട് ഓഡർ ചെയ്യുമ്പോൾ ഒരുപാട് നാൾ കഴിഞ്ഞ് നമ്മുടെ കൈകളിലെത്തുനുള്ളു, അതായത് ഇപ്പോൾ നമ്മൾ എന്തെങ്കിലും അത്യാവശ്യമായി ഓർഡർ ചെയ്യുകയാണെങ്കിൽ പോലും അവർ പറഞ്ഞ ദിവസത്തെക്കാളും ഒരുപാട് ദിവസങ്ങൾക്കപ്പുറം ആണ് നമ്മുടെ കൈകളിലേക്ക് എത്തുന്നത്.

ഇത്തരം സാഹചര്യത്തിൽ അവരെ കോൺടാക്ട് ചെയ്യാൻ ഒന്നും നമ്മുടെ കയ്യിൽ നമ്പർ ഒന്നും ഇല്ല കാരണം അവർക്ക് കസ്റ്റമർ കെയർ നമ്പർ , വേറെ നമ്പർ ഒന്നും നമുക്ക് നൽകുന്നില്ല, ആയതിനാൽ എന്ത് ചെയ്യണം എന്ന് പലർക്കും അറിയില്ല, അത്കൊണ്ട് ഈ പ്രോഡക്റ്റ് ഡിലെ ആയി കഴിഞ്ഞിട്ടുണ്ടെങ്കിൽ ക്യാൻസൽ ചെയ്യാനും, അല്ലെങ്കിൽ എപ്പോൾ എത്തും എന്ന് വിളിച്ചു അന്വേഷിക്കുവാനും ഒക്കെ ഉള്ള വഴിയാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്.

ഇതിനായി നമുക്ക് ഫ്ലിപ്കാർട്ട് ഓപ്പൺ ചെയ്യാവുന്നതാണ്, അത് ഫോണിൽ ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ ഓപ്പൺ ചെയ്യാം, അല്ലെങ്കിൽ വെബ്സൈറ്റിൽ ആയാലും കുഴപ്പമില്ല.

ഫ്ലിപ്കാർട്ട് തുറക്കുമ്പോൾ തന്നെ അതിന്റെ സൈഡിലായി പ്രൊഫൈൽ എന്ന ഭാഗത്ത് “മൈ ഓർഡർ” എന്നു പറഞ്ഞു കാണാവുന്നതാണ് അതിൽ ക്ലിക്ക് ചെയ്യണം.

“മൈ ഓർഡർ”ൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മൾ ഓർഡർ ചെയ്തു ഡെലിവറി ആവാൻ നിൽക്കുന്ന സാധനങ്ങൾ കാണാം, അപ്പൊ അതിൽ ഏതാണ് നിങ്ങൾക്ക് അത്യാവശ്യമായി വേണ്ട പ്രോഡക്റ്റ് അല്ലെങ്കിൽ എന്ത് കൊണ്ട് എത്തുന്നില്ല എന്ന് അറിയേണ്ട പ്രോഡക്റ്റ് എങ്കിൽ അതിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

അതിൽ ക്ലിക്ക് ചെയ്ത് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് എവിടെ എത്തി, ഇനി ഏതു ദിവസത്തിനുള്ളിൽ എത്തുമെന്നതിന്റെ ഒരു ഊഹം കാണാൻ സാധിക്കും.

എന്നാൽ അതിനു താഴെ “നീഡ് ഹെല്പ്” എന്നൊരു ഓപ്ഷൻ ഉണ്ടാവും, അതിൽ ക്ലിക്ക് ചെയ്താൽ മാത്രമാണ് നമുക്ക് ഡിലെ ആകുന്നതിന്റെ കാരണം ഒക്കെ അറിയാൻ സാധിക്കുകയുള്ളു.

നീഡ് ഹെല്പിൽ ക്ലിക്ക് ആക്കി കഴിഞ്ഞാൽ അതിൽ കുറച്ചധികം നമുക്ക് പരിഹരിച്ചു നൽകുവാനുള്ള പ്രശ്നങ്ങൾ എഴുതിയിട്ടുണ്ടാകും, അപ്പോൾ അതിൽ നമ്മൾ ഓർഡർ ചെയ്ത പ്രോഡക്റ്റിനെ കുറിച്ച്/ അത് ഡിലെ ആവുന്നത് എന്തുകൊണ്ടാണെന്ന് ഒക്കെ അറിയാനായി “മൈ ഓർഡർ ഈസ് ഡിലെയ്ഡ്” എന്നതിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.

അപ്പോൾ പുതിയ ഒരു പേജ് ഓപ്പൺ ആയി വരും അതിനു ഏറ്റവും താഴെ “കോൺടാക്ട് അസ്” എന്ന ഒരു സംഭവമുണ്ട് അതിൽ ക്ലിക്ക് ചെയ്യാം.

ശേഷം “റിക്വസ്റ്റ് എ കാൾ” എന്ന് കാണിക്കും, അതിൽ ഞെക്കി കഴിഞ്ഞാൽ അവർ നമ്മളെ എങ്ങോട്ടു വിളിക്കുന്നതാണ്, അപ്പോൾ അതിൽ ക്ലിക്ക് ചെയ്യാം.

അതിൽ കിക്ക് ആക്കി കഴിഞ്ഞാൽ ഏത് ഫോണിലേക്ക് ആണോ അവർ വിളിക്കേണ്ടത് ആ ഫോൺ നമ്പർ കൊടുക്കുക, പിന്നെ ഏതു ഭാഷയിൽ ആണ് അവർ നമ്മളോട് സംസാരിക്കേണ്ടത് അത് സെലക്ട് ചെയ്യാം, ഒപ്പം ഏത് സമയത്താണ് അവർ നമ്മളെ ബന്ധപ്പെടേണ്ടത് എന്നുവെച്ചാൽ ആ സമയം കൊടുക്കാവുന്നതാണ്, നമ്മൾ ആ സമയം ഫ്രീയാണെങ്കിൽ “നെക്സ്റ്റ് ഫൈവ് മിനിറ്റ്സ്” എന്നതിൽ കൊടുക്കാവുന്നതാണ്, അപ്പോൾ 5 മിനിറ്റിനുള്ളിൽ അവരുടെ കാൾ നിങ്ങൾ പറഞ്ഞ നമ്പറിൽ വരുന്നതാണ്, പിന്നെ അതിന്റെ താഴെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് ടൈപ്പ് ചെയ്യാവുന്നതാണ് അത് ടൈപ്പ് ചെയ്ത് ഇല്ലെങ്കിലും കുഴപ്പമില്ല. അതുകഴിഞ്ഞ് താഴെ ഒരു ബോക്സ് കൊടുത്തു കൊണ്ട് “i agree to receive a confirmation” എന്ന് കാണിക്കും അതിൽ ടിക്ക് കൊടുത്തു സുബ്മിറ്റ് കൊടുത്താൽ പറഞ്ഞ സമയത്തിനുള്ളിൽ അവർ നിങ്ങളെ വിളിക്കും.

ശേഷം നമുക്ക് എന്തൊക്കെ അറിയണമോ അതൊക്കെ അവരോട് ചോദിച്ച് അറിയാവുന്നതാണ്, അപ്പോൾ ഈ പറഞ്ഞ കാര്യങ്ങൾ സ്ക്രീൻഷോട്ട് ആയി ഞങ്ങൾ കൊടുത്തിട്ടുണ്ട്, നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ അത് പരിശോധിച്ചാൽ മതിയാകും.