September 24, 2020

ഇനി കസേരയിലും മറ്റും നിന്നുകൊണ്ട് കഷ്ടപ്പെട്ട് സീലിംഗ് ഫാനുകൾ വൃത്തിയാക്കേണ്ട ആവശ്യമില്ല

ഇനി കസേരയിലും മറ്റും നിന്നുകൊണ്ട് കഷ്ടപ്പെട്ട് സീലിംഗ് ഫാനുകൾ വൃത്തിയാക്കേണ്ട ആവശ്യമില്ല അതിനു നമ്മുടെ തുണികൾ തൂക്കി ഇടുന്ന ഹാങ്ങർ മാത്രം മതി.

എല്ലാരുടെ വീട്ടിലും സീലിങ് ഫാനുകൾ പെട്ടെന്ന് തന്നെ അഴുക്കും പൊടിയും പിടിക്കുന്നുണ്ടായിരിക്കും, എന്നാൽ ഇവ വൃത്തിയാക്കാൻ നോക്കിയാൽ പൂർണമായും ഇവ വൃത്തിയാവുകയില്ല എന്ന് മാത്രമല്ല ഇത് തുടക്കുവാൻ ആയി ഒരു ഉപകരണം ഇല്ലാത്തതുകൊണ്ട് തന്നെ അവിടെയും ഇവിടെയും ആയി അഴുക്ക് ഇരിക്കുന്നതും കാണാം.

പിന്നെ വലിയ സ്റ്റാൻഡ് പോലെയുള്ള സംഭവങ്ങൾ ഒക്കെ വാങ്ങി അതിന്മേൽ കയറി ഫാനുകൾ തുടക്കുന്നത് വളരെ പ്രയാസകരമാണ്, ഒപ്പം പലർക്കും അങ്ങനെ വൃത്തിയാക്കാൻ പേടി ഉണ്ടായിരിക്കും, അങ്ങനെയാണെങ്കിൽ കൊച്ചു കുട്ടികൾക്ക് വരെ നിലത്ത് നിന്ന് കൊണ്ടു സീലിംഗ് ഫാൻ എളുപ്പം വൃത്തിയാക്കാം എന്ന ഒരു സംഭവമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അതിനായി നമ്മൾ ഷർട്ടുകളും സാരികളും മറ്റും തൂക്കിയിടുന്ന ഹാങ്ങർ എടുത്തു അതിൻറെ ഹുക്ക് പോലെയുള്ള ഭാഗത്ത് ഒരു വടി ചുറ്റികെട്ടിയതിനുശേഷം പിന്നെ അത് ഒരു മൊപ്പ്‌ പോലെ ആയി കിട്ടും, എന്നിട്ട് ഹാങ്ങറിന്റെ താഴത്തെ ഭാഗത്തെ കമ്പിയിൽ മേൽ ഒരു തുണി ചുറ്റി കൊടുത്തിട്ടുണ്ടെങ്കിൽ എളുപ്പം ഫാനിൻറെ എല്ലാ ലീഫുകളും മുകളിലും താഴെയുമായി ക്ലീൻ ചെയ്യാവുന്നതാണ്.

അപ്പോൾ ഈ ഒരു വിദ്യ നിങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്ന് ആകും എന്ന് കരുതുന്നു.