September 24, 2020

25,000 രൂപയുടെ ഒറ്റത്തവണ ധനസഹായത്തിനു വേണ്ടി ഇപ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്, അറിവ്

25,000 രൂപയുടെ ഒറ്റത്തവണ ധനസഹായത്തിനു വേണ്ടി ഇപ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്.

സാധാരണക്കാരായ ആളുകൾക്ക്(ഒബിസി) വേണ്ടി കേരള പിന്നോക്ക വിഭാഗ വികസന വകുപ്പിൻറെ ഒരു പദ്ധതിയാണ് നിങ്ങൾക്ക്‌ വേണ്ടി പരിചയപ്പെടുത്തുന്നത്.ഈയൊരു പദ്ധതിയിലൂടെ തിരിച്ചടയ്ക്കേണ്ടതില്ല അത് 25000 രൂപ വരെ സാധാരണക്കാർക്ക് ലഭിക്കുന്നു.

ഇതിനായി കേരളീയൻ ആയിരിക്കണം വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം, അപേക്ഷകൻ 60 വയസ്സിനു താഴെ പ്രായം ഉള്ള ആൾ ആയിരിക്കണം, അപേക്ഷകൻ ഒബിസി വിഭാഗത്തിൽ ഉള്ള വ്യക്തി ആയിരിക്കണം എന്നെല്ലാം നിബന്ധന ഉണ്ട്.

ഈ ഒരു പദ്ധതിയിലൂടെ പരമ്പരാഗതമായി കേരളത്തിൽ ബാർബർ തൊഴിൽ ചെയ്യുന്ന പിന്നോക്ക സമുദായത്തിൽപ്പെട്ട ആളുകൾക്ക് ഒറ്റത്തവണ ധന സഹായം ആയി ഇൗ തുക ലഭിക്കുന്നു, ബാർബർഷോപ്പ് നവീകരണത്തിന് വേണ്ടിയാണ് ഈ തുക നൽകുന്നത്.

പിന്നെ ഇതേ പദ്ധതിയിൽ മുൻപ് ആനുകൂല്യം ലഭിച്ചിട്ടുണ്ടെങ്കിൽ അവർക്ക് അപേക്ഷിക്കുവാൻ സാധിക്കുകയില്ല, ഗ്രാമപ്രദേശങ്ങളിൽ ബാർബർ ഷോപ്പ് ഉള്ളത് എങ്കിൽ അവർക്ക് മുൻഗണന ഉണ്ട്, കൂടാതെ 2018, 19 നടന്ന പ്രളയബാധിത മേഖലയിൽ ആണ് ഷോപ്പ് സ്ഥിതി ചെയ്യുന്നതെങ്കിൽ കൂടുതൽ പരിഗണന നൽകുന്നതാണ്.

അപേക്ഷയോടൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോ, ഒബിസി എന്ന് തെളിയിക്കുന്നതിന് ജാതി സർട്ടിഫിക്കറ്റ് കോപ്പി, വരുമാന സര്ട്ടിഫിക്കറ്റ് കോപ്പി, ബാർബർ തൊഴിൽ പരിചിതം ആണെന്നുള്ള രേഖ വേണം (അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അല്ലെങ്കിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ സാക്ഷ്യപത്രം മതിയാകും, പിന്നെ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്/ ആധാർ കാർഡ്, നിങ്ങളുടെ സ്ഥാപനത്തിൻറെ ഉൾഭാഗം കാണിക്കുന്ന രീതിയിലുള്ള വ്യക്തമായ ഒരു ഫോട്ടോ, കടയുടെ ഉടമസ്ഥതാ അവകാശം തെളിയിക്കുന്നതിനായി വാടക കരാറിന്റെ കോപ്പി അല്ലെങ്കിൽ പഞ്ചായത്തിൽനിന്ന് അനുവദിക്കുന്ന രേഖയുടെ കോപ്പി, നേരത്തെ പറഞ്ഞപോലെ പ്രളയ ബാധിത മേഖലകളിൽ ഉൾപ്പെടുന്ന വ്യക്തി ആണെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പിന്നെ ബാങ്ക് പാസ്ബുക്ക് കോപ്പി എന്നിവ ചേർത്ത് നിങ്ങളുടെ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാവുന്നതാണ്.

ഇതിൻറെ അപേക്ഷ ഫോം പോസ്റ്റിന്റേ ആദ്യ കമന്റിൽ നൽകിയിട്ടുണ്ട്, അത് നിങ്ങൾക്ക് പ്രിൻറ് എടുത്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ കൂടി ചേർത്ത് സമർപ്പിച്ചുകൊണ്ട് നിങ്ങൾക്ക് സഹായം വാങ്ങി എടുക്കാം.