September 24, 2020

ഓഗസ്റ്റ് മാസത്തിലെ ഓണക്കിറ്റ് വിതരണത്തിൽ മാറ്റം വന്നിരിക്കുകയാണ്, അത് അറിയാതെ ആരും പോകരുത്

ഓഗസ്റ്റ് മാസത്തിലെ ഓണക്കിറ്റ് വിതരണത്തിൽ മാറ്റം വന്നിരിക്കുകയാണ്, അത് അറിയാതെ ആരും റേഷൻകടകളിൽ പോകരുത്.

ഓഗസ്റ്റ് മാസം ഓണത്തിനോടനുബന്ധിച്ച് കാർഡ് വ്യത്യാസമില്ലാതെ എല്ലാവർക്കും 500 രൂപ വിലവരുന്ന ഓണക്കിറ്റ് വിതരണം ചെയ്യുവാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഓഗസ്റ്റ് 5 മുതൽ 25 വരെ മഞ്ഞ, പിങ്ക്, നീല, വെള്ള കാർഡുകൾക്ക് തിയ്യതി നിശ്ചയിച്ച് നൽകിയിരുന്നു, പക്ഷേ സാധനങ്ങളുടെ ലഭ്യത കുറവ് കൊണ്ടും എത്താൻ വൈകിയതു കൊണ്ട് ആഗസ്റ്റ് അഞ്ചിന് ആരംഭിക്കാനിരുന്ന ഓണക്കിറ്റ് വിതരണ തീയതി മാറ്റിവച്ചിരിക്കുകയാണ്.

അപ്പോൾ ഒരു ആഴ്ച കൂടി വിതരണത്തിന് കാല താമസം ഉണ്ടാകും എന്നാണ് ഇപ്പോൾ സർക്കാർ അറിയിച്ചിരിക്കുന്നത്, പുതുക്കിയ തീയതികൾ സർക്കാർ പ്രഖ്യാപിക്കുമ്പോൾ മറ്റൊരു പോസ്റ്റിലൂടെ അത് നിങ്ങളെ അറിയിക്കുന്നതായിരിക്കും. പിന്നെ ഓണകിറ്റ് കിട്ടിയില്ല എന്ന് കരുതി ബാക്കിയുള്ള സാധാ റേഷൻ വിഹിതം എല്ലാം ഇപ്പോൾ റേഷൻ കടകളിൽ നിന്ന് നിങ്ങൾക്ക് തന്നെ വാങ്ങാവുന്നതാണ്.

എന്നാല് ഓണക്കിറ്റ് ലഭിക്കുമെന്നു കരുതി ഇപ്പോൾ ആരും റേഷൻകടകളിൽ പോകേണ്ടതില്ല. അപ്പോൾ വിതരണ തിയ്യതി മാറ്റിയ കാര്യം എല്ലാവരും അറിഞ്ഞു കാണില്ല, ആയതിനാൽ ഈ ഒരു പോസ്റ്റ് എല്ലാവരിലേക്കും എത്തട്ടെ.