September 25, 2020

പെൻഷൻ തുകയായ 2600 രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ടോ എന്ന് ഫോണിലൂടെ അറിയാം, വിശദമായി

പെൻഷൻ തുകയായ 2600 രൂപ ബാങ്ക് അക്കൗണ്ടിൽ എത്തിയിട്ടുണ്ടോ എന്ന് ഫോണിലൂടെ അറിയാം, ഒപ്പം പെൻഷൻ കിട്ടാത്തവർ ഉണ്ടെങ്കിൽ അതിൻറെ കാരണം കൂടി അറിയാം.

സാമൂഹ്യസുരക്ഷാ ക്ഷേമപെൻഷനുകൾ ഓണത്തിന് മുൻപായി വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു, മേയ് ജൂൺ മാസത്തെ തുകകൾ ചേർത്ത് 2600 രൂപയാണ് ഒരു പെൻഷൻ ഉപഭോക്താവിന് ലഭിക്കുക. ഇത് രണ്ട് രീതിയിലാണ് വിതരണം ഉള്ളത് അതായത് ഒന്ന് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ട് കൈകളിലേക്ക് എത്തിക്കുകയും മറ്റൊന്ന് ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുന്ന രീതി ആണ്, എന്നാൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നവർ ഉണ്ടെങ്കിൽ അത് എത്തിയോ ഇല്ലയോ എന്ന് അറിയാനായി ബാങ്കിനെ സമീപിക്കേണ്ട ആവശ്യമില്ല, പകരം ഫോണിൽ തന്നെ ചെക്ക് ചെയ്യാവുന്നതാണ്.

ഇതിനായി നമ്മൾ ഗൂഗിൾ ഓപ്പൺ ചെയ്ത് അതിൽ “സേവന പെൻഷൻ”(SEVANA PENSION) എന്ന് അടിച്ചു കൊടുക്കാം, അങ്ങനെ ടൈപ്പ് ചെയ്യുമ്പോൾ ആദ്യം തന്നെ വരുന്നത് “പെൻഷൻ തിരച്ചിൽ” എന്ന ഭാഗമാണ് അതിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ പെൻഷൻ വന്നോ എന്നറിയാൻ ഉള്ള പേജ് നമ്മുടെ മുൻപിൽ തുറന്നു വരുന്നതാണ്. അതിൽ ഒന്നില്ലെങ്കിൽ നിങ്ങളുടെ പെൻഷൻ ഐ.ഡി, അല്ലെങ്കിൽ ആധാർ കാർഡ് നമ്പർ, അതുമല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് നമ്പർ ഇതിൽ ഏതെങ്കിലും ഒന്ന് കൊടുത്തതിനുശേഷം ക്യാപ്ച്ച കോഡ് കൂടി അടിച്ചു കൊടുത്ത് പരിശോധിക്കാവുന്നതാണ്.

അങ്ങനെ പരിശോധിക്കുമ്പോൾ നമ്മുടെ എല്ലാവിധ വിവരങ്ങളും അതിൽ വരുന്നതാണ്, എന്നിട്ട് താഴേക്ക് പോകുമ്പോൾ ഏതൊക്കെ കാലയളവിൽ എത്ര രൂപ പെൻഷൻ ലഭിച്ചിട്ടുണ്ട് എന്നൊക്കെ അറിയാൻ സാധിക്കുന്നതാണ്, അതിനൊക്കെ താഴെ അവസാനം മെയ് ജൂൺ മാസത്തെ കോളത്തിന്റെ നേരെ “തുക ബാങ്കിന് കൈമാറി” എന്ന കാണിക്കുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ അക്കൗണ്ടിൽ തുക എത്തിയിട്ടുണ്ട് എന്നാണ് അർത്ഥം, ആ സമയം നിങ്ങൾക്ക് ബാങ്കിൽ പോയി വാങ്ങാവുന്നതാണ്, അല്ലാതെ ഈ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് രണ്ടുമൂന്നു വട്ടം ബാങ്കിൽ പോയി പരിശോധിച്ചു തിരികെ വരേണ്ട ആവശ്യമില്ല.

അതുപോലെതന്നെ ഇതുവരെ പെൻഷൻ കിട്ടാത്തവർ ഉണ്ടെങ്കിൽ അതും ഇങ്ങനെ പരിശോധിക്കുമ്പോൾ മെയ്-ജൂൺ പെൻഷൻ എന്ന് എഴുതിയതിനു നേരെ പെൻഡിങ് ആയിട്ടാണ് കാണിക്കുന്നുണ്ടാവുക, അത് എന്താണെന്ന് വച്ചാൽ നമ്മൾ മസ്റ്ററിങ്ങ് നടത്തിയപ്പോൾ കൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറിലോ, IFSC കോഡിലോ ഒക്കെ എന്തെങ്കിലും ഒരു തെറ്റ് കാരണമായിരിക്കും ഇങ്ങനെ തുക പെൻഡിങ്ങിൽ നിൽക്കുന്നുണ്ടാവുക, ആയതിനാൽ ഉടനെതന്നെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ബന്ധപ്പെട്ടുകൊണ്ട് ഇവർ തിരുത്തേണ്ടതാണ്, അങ്ങനെ ആയിരുന്നാൽ മാത്രം നിങ്ങളുടെ പെൻഡിങ് ആയ പണം കൈകളിലേക്ക് എത്തും.

അപ്പോൾ ഈ രണ്ട് വിവരങ്ങളും നിങ്ങൾക്ക് പ്രയോജനപ്പെടും എന്ന് കരുതുന്നു.