September 24, 2020

ഇ-സിം തട്ടിപ്പുകൾ കൂടിക്കൂടിവരികയാണ് ആയതിനാൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ അറിഞ്ഞിരിക്കണം, അറിവ്

ഇ-സിം തട്ടിപ്പുകൾ കൂടിക്കൂടിവരികയാണ് ആയതിനാൽ ബാങ്ക് അക്കൗണ്ട് ഉള്ളവർ തീർച്ചയായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

ഇപ്പോൾ കുറച്ചു നാളായിട്ട് ഹാക്കിംഗ് എന്നത് ഒരു സ്ഥിര സംഭവം ആയി മാറിയിരിക്കുകയാണ്, പലരുടെയും വാട്സപ്പും ഇൻസ്റ്റഗ്രാം അതു പോലെയുള്ള സോഷ്യൽ മീഡിയ ആപ്പുകളും ഹാക്ക് ചെയ്യപ്പെടുന്നുണ്ട് അതിനെല്ലാം എന്താണ് ചെയ്യേണ്ടത് എന്ന് മുൻപേ തന്നെ സൈബർ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു, എന്നാൽ ഇപ്പോൾ ബാങ്ക് മേഖലകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഈ ഇ-സിം റോബറി ആണ്, ഇതിന്റെ പേര് കേൾക്കുമ്പോൾ തന്നെ പലർക്കും ഇതിനെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടാവുകയില്ല, അത്പോലെ ധാരണയില്ലാത്തതുകൊണ്ട് തന്നെയാണ് ഒരുപാട് പണം നമ്മുടെ കയ്യിൽ നിന്നും ഹാക്ക് ചെയ്യപ്പെടുന്നതും ഒക്കെ അപ്പോൾ ഇത് അറിഞ്ഞിരുന്നു, നിങ്ങളുടെ അക്കൗണ്ട് സേഫ് ആക്കാം.

അപ്പൊൾ ഇങ്ങനെ തട്ടിപ്പു നടത്തുന്നവർ ആദ്യം തന്നെ നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് അവർ ഒരു മെസ്സേജ് അയക്കും അതായത് സിം കാർഡ് ബ്ലോക്ക് ചെയ്യണം എന്നോ അല്ലെങ്കിൽ കെവൈസി അപ്ഡേറ്റ് ചെയ്യണമെന്നും ഒക്കെ പറഞ്ഞായിരിക്കും മെസ്സേജിന്റെ ഉള്ളടക്കം, ഇത് നമ്മൾ കണ്ടു കഴിഞ്ഞിട്ടുണ്ടെങ്കിൽ അപ്പോൾതന്നെ ടെലിക്കോം കമ്പനിയിൽ നിന്ന് നമുക്ക് കോൾ വരുന്നതാണ്, അതിൽ ടെലികോം കമ്പനിയിൽ നിന്നാണെന്നും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആണെന്നും പറഞ്ഞ് യാതൊരു സംശയവും തോന്നാത്ത രീതിയിൽ നമ്മളോട് സംസാരിക്കുകയും , അവർ ഒരു ഫോം അയച്ചു തരുന്നത് ഫിൽ ചെയ്തു പറയുന്ന ഈ മെയിൽ ഐഡിയിലേക്ക് അയച്ചു തരാനും ആവശ്യപ്പെടും, നമ്മുടെ ബാങ്ക് അക്കൗണ്ടിന്റെ കാര്യം ആയതുകൊണ്ട് തന്നെ ഒന്നും നോക്കാതെ അത് ഫീൽ ചെയ്തു മെയില് നമ്മൾ അയക്കും, ഇതിലൂടെ അവർക്ക് നമ്മുടെ ബാങ്കുമായി ലിങ്ക് ചെയ്ത ഇ-മെയിൽ ഐഡി കിട്ടുന്നതാണ്.

ലിങ്ക് ചെയ്തിരിക്കുന്ന മെയില് ഐ. ‌‍ഡി ഫോൺ നമ്പറും ലഭിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ പ്രൊഫഷണൽ ഹാക്കേഴ്സ് ആണെങ്കിൽ അവർക്ക് നല്ല അസലായി തട്ടിപ്പ് നടത്താൻ സാധിക്കുന്നതാണ്, അവർക്ക് അത് തന്നെ ധാരാളമാണ്.

അതിനു ശേഷം നമ്മുടെ ഇമെയിൽ ഐഡിയിലേക്ക് ഇ- സിം റിക്വസ്റ്റ് വേണ്ടി സർവീസ് പ്രൊവൈഡർക്ക്‌ ഫോർവേർഡ് ചെയ്യാൻ ആവശ്യപ്പെടുകയും, അങ്ങനെ അതിനും നമ്മൾ പ്രതികരിച്ചു കഴിഞാൽ നമ്മുടെ ക്യു. ആർ കോഡ് അവർക്ക് കിട്ടും, പിന്നെ ബാങ്ക് അക്കൗണ്ടിനെ കാര്യം കട്ടപ്പൊകയാണ്.

പ്രധാനമായും ഇത് സ്ത്രീകളാണ് ഒന്നുംതന്നെ ചിന്തിക്കാതെ ഇത്തരം കാര്യങ്ങൾ ചെയ്യക, അപ്പൊൾ പുരുഷനായാലും സ്ത്രീയായാലും മേൽപ്പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്യരുത്, മാത്രമല്ല അത്തരം ആളുകൾ വിളിക്കുകയാണെങ്കിൽ റെസ്പോണ്ട് ചെയ്യാതെ ഇരിക്കേണ്ടത് ഉണ്ട്, കാരണം ബാങ്ക് ഒരിക്കലും നമ്മളെ വിളിക്കുകയില്ല എന്ന് പറഞ്ഞിട്ടുണ്ട്, എന്തെങ്കിലും കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യണം എങ്കിൽ തീർച്ചയായും ബാങ്കിൽ തന്നെ പോയി ചെയ്യാനാണ് ബാങ്കുകൾ ആവശ്യപ്പെടുക, ആയതിനാൽ ഈ തട്ടിപ്പുകളിൽ ഒന്നും നിങൾ ആവാതിരിക്കുക.

പല സ്ഥലങ്ങളും ഇ-സിം റോബറി മൂലം 21 ലക്ഷം രൂപ വരെ ആളുകൾക്ക് നഷ്ടപ്പെട്ടിട്ടുണ്ട്, ആയതിനാൽ ഈ കാര്യം മുഖവുരയിൽ എടുക്കേണ്ടതുണ്ട്, അപ്പോൾ ഈ ഒരു വിവരം ഏവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.