September 25, 2020

ഏവരും എപ്പോൾ എത്തും എന്ന് ചോദിച്ചുകൊണ്ടിരുന്നു 5000 രൂപയുടെ കാര്യത്തിൽ ഇപ്പോൾ തീരുമാനായി, അറിവ്

ഏവരും എപ്പോൾ എത്തും എന്ന് ചോദിച്ചുകൊണ്ടിരുന്നു 5000 രൂപയുടെ കാര്യത്തിൽ ഇപ്പോൾ തീരുമാനമായിരിക്കുന്നു, ഒപ്പം വ്യാപാരികൾക്കും 5000 രൂപ നൽകുന്നതായിരിക്കും.

നോർക്ക റൂട്സ് വഴി ജനുവരി 1 2020ന് ശേഷം നാട്ടിലേക്ക് എത്തുകയും പിന്നീട് മഹാമാരി മൂലം മടങ്ങി പോകാൻ സാധിക്കാത്ത പ്രവാസികൾക്ക് ആയിരം രൂപ സർക്കാർ പ്രഖ്യാപിച്ചിരുന്നു, എന്നാൽ ഉടനെ തന്നെ വിതരണം ഉണ്ടാകും എന്ന് പറഞ്ഞിട്ടും മൂന്നു മാസത്തിനു ഇപ്പുറം ഭൂരിഭാഗം ആളുകൾക്കും 5000 ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്, അതുകൊണ്ടുതന്നെ ഏവരും ആ 5000രൂപ എപ്പോൾ എത്തും എന്നാണ് ചോദിച്ചു കൊണ്ടിരിക്കുന്നത്, എന്നാൽ എല്ലാവരുടെയും സംശയത്തിന് വിരാമമിട്ടുകൊണ്ട് 5000 രൂപയെ കുറിച്ച് കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്.

അതായത് ആദ്യഘട്ടത്തിൽ ഇതിനായി അനുവദിച്ചിരുന്നത് 9 കോടി രൂപ മാത്രമാണ്, അതുകൊണ്ടുതന്നെ ആദ്യഘട്ടത്തിൽ വെരിഫിക്കേഷൻ പൂർത്തീകരിച്ച 30,000 വ്യക്തികളുടെ അക്കൗണ്ടിലേക്ക് മാത്രമാണ് തുക ലഭ്യമായിട്ടുള്ളത്, പിന്നീട് വേരിഫിക്കേഷൻ പൂർത്തീകരിച്ചിട്ടും പണമില്ലാത്തത് മൂലം അവരെയെല്ലാം പെൻഡിങ്ങിൽ നിർത്തിയിരിക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 50 കോടി രൂപ ഈ പദ്ധതിക്ക് വേണ്ടി എടുക്കാൻ തീരുമാനിച്ചിരിക്കുന്നു.

അപ്പോൾ ഏകദേശം ഈ തുക എല്ലാവരിലേക്കും എത്തിക്കാൻ തീരുമാനമായിട്ടുണ്ട്, ആയതിനാൽ ഉടൻ തന്നെ ഈ 50 കോടി നോർക്ക റൂട്ട്സ്സിനു സർക്കാർ കൈമാറും, ഇതിലൂടെ പെൻഡിങ്ങിൽ നിൽക്കുന്ന വേരിഫിക്കേഷൻ കഴിഞ എല്ലാവര്ക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതാണ്. അപ്പോൾ അതിൻറെ തീയതി പറഞ്ഞിട്ടില്ലെങ്കിലും ഓണത്തിനോടനുബന്ധിച്ച് എന്തായാലും നിങ്ങൾക്ക് ഈ തുക ലഭിക്കുമെന്നത് തീർച്ചയാണ്. പിന്നെ വിതരണ തിയ്യതി നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ തീർച്ചയായും മറ്റൊരു പോസ്റ്റിലൂടെ അത് നിങ്ങളെ അറിയിക്കുന്നതായിരിക്കും.

പിന്നെ ഓഗസ്റ്റ് മാസം നല്ല മഴ കാണുന്നുണ്ട്, അതുകൊണ്ടുതന്നെ മുൻപ് 2018ലെ പ്രളയം മൂലം ഒരുപാട് വ്യാപാര സ്ഥാപനങ്ങൾ നശിക്കുകയും പ്രതിസന്ധിയിൽ ആവുകയും ഒക്കെ ചെയ്തു, അന്നേരം അവർ ക്ഷേമനിധികളില് അംഗങ്ങൾ അല്ലെങ്കിൽ പോലും അവർക്ക് 5000 രൂപ ഒരു സഹായം എന്ന രീതിയിൽ നൽകാൻ തീരുമാനിച്ചിരുന്നു, ഇതിനായി കഴിഞ്ഞ വർഷത്തെ പ്രളയ പശ്ചാത്തലത്തിൽ 10800 ഓളം വരുന്ന വ്യാപാരി സ്ഥാപനങ്ങളെയാണ് തിരഞ്ഞെടുത്തിടുത്തത്, അവർക്കെല്ലാം ഇനി 5000 രൂപ ലഭിക്കുന്നതായിരിക്കും, അപ്പോള് ഇതിനായി തിരഞ്ഞെടുത്ത സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ടാകും, പക്ഷെ അവർക്ക് ഇതുവരെ തുക എത്തിയിട്ടില്ല എന്നതായിരുന്നു സത്യം എന്നാൽ അതും ഇപ്പോൾ ലഭിക്കും എന്നുള്ള സന്തോഷ വാർത്തയാണ് പറയാൻ ഉള്ളത്.

ഇനിയുള്ളത് നാഷണൽ ഹെൽത്ത് മിഷൻ (NHM) കീഴിൽ വർക്ക് ചെയ്യുന്ന ഇപ്പോൾ ദിവസക്കൂലിക്ക് പണിയെടുക്കുന്ന അല്ലെങ്കിൽ കരാർ തൊഴിലാളികളായി വർക്ക് ചെയ്യുന്ന ആളുകളുണ്ട്, ഇത്തരമൊരു സാഹചര്യത്തിൽ അവരുടെ ജീവന് വളരെയധികം റിസ്ക്ക് ഉണ്ട് ആയതിനാൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിച്ചേക്കാം, അതുകൊണ്ട് അവർക്കൊരു ആശ്വാസമേകാൻ ആയി അവരുടെ വേതനത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നു, കൂടാതെ റിസ്ക് അലവൻസ് 20 മുതൽ 25 ശതമാനം വരെ വർദ്ധിപ്പിച്ചിരിക്കുന്നു. ഇത് തീർച്ചയായും അവർക്കു സഹായകരമാകുന്ന ഒരു തീരുമാനം ആയിരിക്കും.

ഇനി അതുകൂടാതെ മഹാമാരിയുടെ പോരാളികൾ ആയിട്ടുള്ള അനേകം മെഡിക്കൽ ഫീൽഡുമായി ബന്ധപ്പെട്ട ആളുകളുണ്ട് ആയതിനാൽ ഒന്നാം കാറ്റഗറിയിൽ ഉൾപ്പെടുന്ന ഡോക്ടർമാർക്ക് നാൽപതിനായിരം രൂപ സാലറി എന്നുള്ളത് അമ്പതിനായിരം രൂപ ആയും, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ്, നഴ്സ് എന്നിവർക്ക് എല്ലാവർക്കും ഇരുപതിനായിരം രൂപ വരെ അവരുടെ ശമ്പളം വർദ്ധനവ് വന്നിട്ടുണ്ട്, കൂടാതെ 20 ശതമാനത്തോളം വരുന്ന റിസ്ക് അലവൻസ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പോൾ കൂടുതൽ പേർക്കും മേല്പറഞ്ഞതെല്ലാം പുതിയൊരു വാർത്തയായിരിക്കും, ആയതിനാൽ തന്നെ ഇത് മാക്സിമം എല്ലാവരിലേക്കും എത്തും എന്ന് കരുതുന്നു.