September 24, 2020

ആർ.ബി.ഐ പറഞ്ഞിരിക്കുന്ന ഈ വിവരങ്ങൾ പാലിക്കാതെ അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടമാക്കാതിരിക്കാൻ

ആർ.ബി.ഐ പറഞ്ഞിരിക്കുന്ന ഈ വിവരങ്ങൾ പാലിക്കാതെ പരാതിയുമായി ബാങ്ക് അക്കൗണ്ടിൽ എത്തിയാൽ ആരും നിങ്ങളെ പരിഗണിക്കുന്നതല്ല.

അനാവശ്യമായി നിങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടാതിരിക്കാൻ ആർബിഐ തന്നെ കർശനമായി നിങൾ ചെയ്യേണ്ട കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, അപ്പൊൾ താഴെ പറയുന്ന കാര്യങ്ങൽ പാലിച്ചില്ലെങ്കിൽ വിഷമിക്കേണ്ടി വരും.

അതിൽ ഏറ്റവും ആദ്യത്തേത് നമ്മൾ ഓൺലൈനായി പണം ഇടപാടുകൾ നടത്തുമ്പോൾ ഓപ്പൺ വൈഫൈ ഉപയോഗിച്ച് ബാങ്കുമായി സംബന്ധിച്ച ട്രാൻസാക്ഷനുകൾ നടത്തരുത് എന്ന് പറഞ്ഞിരിക്കുകയാണ്. ഓപ്പൺ വൈഫൈ എന്ന് പറയുമ്പോൾ പല പബ്ലിക് ആയിട്ട് ഉള്ള സ്ഥലങ്ങളിൽ ഇൻറർനെറ്റ് നമുക്ക് ഫ്രീ ആയി നൽകുന്നതായിരിക്കും, അങ്ങനെ ഉടമസ്ഥൻ ആരാണ് എന്ന് പോലും അറിയാത്ത ഇൻറർനെറ്റ് ഉപയോഗിച്ച് യാതൊരു കാരണവശാലും ബാങ്ക് ഇടപാടുകൾ അതായത് ഓൺ ലൈൻ ട്രാൻസാക്ഷനുകൾ നടത്തരുത്.

പിന്നെ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെടാനുള്ള കാരണം അക്കൗണ്ടിൽ മിനിമം ബാലൻസ് വയ്ക്കാത്തത് മൂലമാണ്, ആയതിനാൽ ബാങ്കിൻറെ മിനിമം ബാലൻസ് എപ്പോഴും ബാങ്കിൽ തന്നെ നിക്ഷേപിക്കണം, ഇനി അക്കൗണ്ടിൽ മിനിമം ബാലൻസ് നിക്ഷേപിക്കാൻ താല്പര്യം ഇല്ലാത്ത ആളുകൾ ആണെങ്കിൽ ഓരോ ബാങ്കുകളിലും സീറോ ബാലൻസ് അക്കൗണ്ട് അതായത് ഒരു പണം പോലും നിക്ഷേപിക്കാതെ അക്കൗണ്ടുകൾ കൊണ്ടുപോകാവുന്ന സംവിധാനം ഉണ്ട്, അതിലേക്ക് മാറാവുന്നതാണ്, അല്ലാത്തപക്ഷം ബാലൻസ് വെക്കാത്തതിന് പണം പിടിച്ചു എന്ന് പറഞ്ഞു ബാങ്കിലേക്ക് എത്തിക്കഴിഞ്ഞാൽ അവർ നിങ്ങളെ കണക്കിൽ എടുക്കുകയില്ല.

പിന്നെ ചിലർ പലസ്ഥലങ്ങളിലായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയിട്ടുണ്ടാകും, ഇവയിലൊന്നും ഇടക്ക്‌ ഇടപാടുകൾ നടത്താത്ത നാൾ വരെ അത് നമുക്ക് ഒരു ബാധ്യത തന്നെയാണ്, കാരണം പിന്നീട് ഏതെങ്കിലും കാലത്ത് കുറച്ചു പണം അതിൽ നിക്ഷേപിച്ചാൽ പോലും ചിലപ്പോൾ മിനിമം ബാലൻസ് അങ്ങനെ എന്തെങ്കിലും കാരണം പറഞ്ഞ് ബാങ്ക് അത് പിടിക്കുന്നതായിരിക്കും, ആയതിനാൽ ആവശ്യമുണ്ടെങ്കിൽ മാത്രം ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുക, അല്ലാതെ ബാങ്ക് അക്കൗണ്ടുകൾ ഒരുപാട് ഉണ്ടെങ്കിൽ അത് ക്ലോസ് ചെയ്യുവാൻ ശ്രമിക്കേണ്ടതാണ്.

ഇനി മൂന്നാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ ആര് നിങ്ങളെ ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വിളിച്ചാലും, മെയിൽ അയച്ചാൽ, മെസ്സേജ് അയച്ചാലും യാതൊരു കാരണവശാലും ബാങ്ക് പാസ്ബുക്ക് സംബന്ധമായ നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസ്, ഒടിപി നമ്പറും ആരോടും ഷെയർ ചെയ്യാൻ പാടുകയില്ല എന്ന് കർശനമായി പറഞ്ഞിട്ടുണ്ട്, അതായത് ഒരിക്കലും ബാങ്ക് ഒരു കാര്യത്തിനും നിങ്ങളെ വിളിക്കുകയില്ല, എപ്പോഴും ബാങ്കുകളിൽ വന്ന് കാര്യങ്ങൾ ചെയ്യുവാൻ ആണ് ഓരോ ബാങ്കുകളും ആവശ്യപ്പെടുക, ആയതിനാൽ ഇനി ഇത്തരം വ്യാജ കോളുകളിൽ വീഴാതെ പ്രതികരിക്കാതെ ഇരിക്കുക.

അപ്പോൾ ഈ മൂന്നു കാര്യങ്ങളും നിങ്ങൾ ചെയ്യേണ്ടതുണ്ട്, ഇങ്ങനെ ചെയ്താൽ മാത്രമേ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നത് ഒരു പരിധിവരെ നമുക്ക് തടയാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ എന്തെങ്കിലും കാരണവശാൽ നിങ്ങൾ ഇൗ കാര്യങ്ങൾ ചെയ്യാതെ പണം നഷ്ടപ്പെട്ടു എന്ന് പറഞ്ഞു പരാതിപ്പെട്ട് കഴിഞ്ഞിട്ടുണ്ടെങ്കിൽ ബാങ്കുകൾ അത് നിങ്ങളുടെ അനാസ്ഥ മൂലമാണ് എന്ന് പറഞ്ഞു അവർ നിങ്ങളെ കുറ്റപ്പെടുത്തുകയുള്ളൂ. അപ്പൊൾ ഇൗ ഒരു വിവരം എല്ലാവർക്കും ഒന്ന് മുഖവുരയിൽ എടുക്കേണ്ടതാണ്.