September 24, 2020

സ്വന്തം മക്കളുടെ പഠനമുറി നിർമ്മിക്കാനായി സർക്കാരിൻറെ വക 2 ലക്ഷം രൂപ ധനസഹായം നൽകുന്നു

സ്വന്തം മക്കളുടെ പഠനമുറി നിർമ്മിക്കാനായി സർക്കാരിൻറെ വക 2 ലക്ഷം രൂപ ധനസഹായം നൽകുന്നു.

കേരള സംസ്ഥാനത്ത് 14 ജില്ലകളിലായി പഠനമുറി പദ്ധതി ആവിഷ്കരിക്കുകയാണ്, ഇതിലൂടെ 120 സ്ക്വയർ ഫീറ്റിൽ ബിത്തി എല്ലാം തേച്ച് പെയിൻറ് അടിച്ച്, തറയിൽ ടൈൽ വിരിച്ചു, ബുക്കുകൾ ഒക്കെ വക്കാനായി കബോർഡുകൾ പണിത് പിന്നെ കുട്ടികൾക്ക് ഇരിക്കാനായി കസേരയും ടേബിളും, അതോടൊപ്പം വൈദ്യുതി പോലെയുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങളും നമ്മൾ ഒരുക്കി കൊടുക്കണം, അതിനായാണ് 2 ലക്ഷം രൂപ സര്ക്കാര് നൽകുന്നത്.

ഇൗ ആനുകൂല്യം ലഭിക്കുന്നത് സംസ്ഥാനത്തുള്ള പട്ടികജാതി കുടുംബങ്ങൾക്കാണ്. അതായത് അത്തരം ആളുകളുടെ മക്കൾക്ക് സുഖമായി പഠിക്കുവാനും മറ്റും എല്ലാ അടിസ്ഥാനസൗകര്യങ്ങളും അടങ്ങിയിരിക്കുന്ന പഠനം മുറി നിർമ്മിച്ചു നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിലെ കുട്ടികൾക്ക് ആണ് ഇതിനായി അപേക്ഷിക്കുവാൻ വേണ്ടി കഴിയുക.

ഇതിനായി അപേക്ഷിക്കേണ്ടത് ബന്ധപ്പെട്ട പട്ടികജാതി വികസന ബ്ലോക്കിന്റെ കീഴിലാണ്, ഉടനെതന്നെ അപേക്ഷിച്ചാൽ മാത്രമാണ് ഇത്തരം ആനുകൂല്യങ്ങൾ ആദ്യം തന്നെ ലഭിക്കുകയുള്ളു, ഇപ്പൊൾ എല്ലാ ജില്ലകളിലും നിന്നും അപേക്ഷകൾ ക്ഷണിക്കുന്നുണ്ട്. പിന്നെ അപേക്ഷിക്കുമ്പോൾ അപേക്ഷിക്കുന്ന ആളുകളുടെ വീട് 800 സ്ക്വയർ ഫീറ്റ് അല്ലെങ്കിൽ അതിനു താഴെയുള്ള ആയിരിക്കണം, കൂടാതെ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉണ്ടാകാൻ പാടുകയുള്ളു. ഘട്ടം ഘട്ടമായി ആണ് തുക ലഭിച്ചു തുക, അങ്ങനെ തുടങ്ങിയാൽ മുകളിൽ ആയിട്ട് അല്ലെങ്കിൽ വീടിനുസമീപം ആയിട്ടും പഠനം മുറികൾ നിർമിക്കാം.

കൂടുതൽ വിവരങ്ങൾക്കായി പട്ടികജാതി വികസന ഓഫീസർടെ അടുത്ത് അന്വേഷിച്ചാൽ മതിയാകും, ഈ ആനുകൂല്യം പലരും അറിഞ്ഞിട്ടില്ല, ആയതിനാൽ എത്രയും പെട്ടെന്ന് അവർക്കെല്ലാം അപേക്ഷിക്കാൻ ആയി ഈയൊരു പോസ്റ്റ് കാരണമാകട്ടെ..