September 24, 2020

ഓണക്കിറ്റ് വിതരണം കുറച്ചുകൂടി വൈകുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നു, ഈ കാര്യങ്ങൾ അറിയാം

ഓണക്കിറ്റ് വിതരണം കുറച്ചുകൂടി വൈകുമെന്ന് സർക്കാർ അറിയിച്ചിരിക്കുന്നു, ആയതിനാൽ അതിനെ കുറിച്ച് ചില കാര്യങ്ങൾ അറിയാം.

ഓഗസ്റ്റ് മാസം ഓണത്തോടനുബന്ധിച്ച് സൗജന്യ കിറ്റ് നൽകുന്നതിനായി തിയ്യതി പ്രഖ്യാപിച്ചെങ്കിലും ആദ്യം നിശ്ചയിച്ച തീയതികളിൽ വിതരണം ഉണ്ടാകില്ല എന്ന് പിന്നീട് സർക്കാർ അറിയിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഓണക്കിറ്റ് വിതരണം കുറച്ചുകൂടി നാൾ നീളുമെന്ന് കൂടി അറിയാൻ സാധിച്ചിരിക്കുകയാണ്, ആയതിനാൽ തന്നെ ഓണത്തിന് മുമ്പായി തന്നെ എല്ലാ കാർഡ്‌ക്കാർക്കും കിറ്റ് ലഭിക്കുമോ ഇല്ലയോ എന്ന് സംശയമുണ്ട്, എന്നിരുന്നാലും ഓണം കഴിഞ്ഞാലും കിറ്റ് എന്തായാലും ലഭിക്കും എന്ന ആശ്വാസത്തിൽ നമുക്ക് ഇൗ കാലതാമസം ക്ഷമിക്കാം.

ഓണക്കിറ്റ് വൈകാൻ കാരണം എന്താണെന്ന് വച്ചാൽ ഇൗ കിറ്റിൽ അടങ്ങിയിരിക്കുന്ന പല ഇനങ്ങളുടെയും ടെൻഡർ ഇപ്പോൾ വിളിച്ചിട്ടെയുള്ളൂ അതിനാൽ തന്നെ ഇവ എത്താൻ സമയം എടുക്കുന്നതാണ്, പിന്നെ ഇൗ സമയങ്ങളിൽ സാധാ റേഷൻ വിതരണം നടക്കുന്നുണ്ട്, അപ്പൊൾ അത് നിങ്ങൾക്ക് കൈപ്പറ്റാവുന്നതാണ്, എന്നിരുന്നാലും ഓഗസ്റ്റ് 21 ഒക്കെ കഴിഞ്ഞിട്ട് മുൻഗണനാ വിഭാഗത്തിനുള്ള കേന്ദ്ര സർക്കാരിന്റെ റേഷൻ വിതരണം ഉണ്ടാവുകയുള്ളൂ അപ്പൊൾ അന്നേരം അതും പോയി വാങ്ങാവുന്നതാണ്.

അതിനുശേഷം ഓണക്കിറ്റ് വിതരണ തിയ്യതി പ്രഖ്യാപിക്കുമ്പോൾ മറ്റൊരു പോസ്റ്റിലൂടെ അറിയിക്കുന്നതായിരിക്കും, അപ്പോൾ ആ സമയം നിങ്ങൾക്ക് ഓണക്കിറ്റ് സ്വീകരിക്കാനും റേഷൻകട സമീപിക്കാവുന്നതാണ്, അതിനാൽ തന്നെ ഓഗസ്റ്റ് മാസം രണ്ടുമൂന്നു വട്ടം പലതരം റേഷനും ആനുകൂല്യങ്ങളും വാങ്ങുവാനായി പോകേണ്ട ഒരു സാഹചര്യം വന്നിരിക്കുകയാണ്, അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിച്ച് തിരക്കൊന്നും കൂട്ടാതെ നിങ്ങളുടെ ആനുകൂല്യം കൈപ്പറ്റാം, അപ്പൊൾ ഇൗ വിവരം ഏവർക്കും ഉപകാരപ്പെടും എന്ന് കരുതുന്നു.