September 24, 2020

സെപ്റ്റംബർ മാസം മുതൽ സ്കൂളുകൾ ആരംഭിക്കുവാൻ പോകുന്നു, അത് എങ്ങനെയൊക്കെ ആണെന്നും അറിയാം

സെപ്റ്റംബർ മാസം മുതൽ സ്കൂളുകൾ ആരംഭിക്കുവാൻ പോകുന്നു, അത് എങ്ങനെയൊക്കെ ആണെന്നും ആർക്കൊക്കെ ആണെന്നും അറിയാം.

2020 മാർച്ച് മുതൽ കുട്ടികൾക്ക് സ്കൂൾ നിർത്തി വച്ചിരിക്കുകയായിരുന്നു, എന്ന് സ്കൂൾ തുറക്കും എന്ന് ചോദിക്കുമ്പോൾ ഓഗസ്റ്റ് മാസം എന്തായാലും തുറക്കുകയില്ല എന്നും സെപ്റ്റംബർ മാസം തുടങ്ങുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നും ആണ് മുൻപ് പറഞ്ഞിരുന്നത്, എന്നാൽ ഇപ്പോൾ ആ ചോദ്യത്തിന് അവസാനമായി കൊണ്ട് സെപ്റ്റംബറിൽ സ്കൂൾ തുറക്കുന്നു എന്നുള്ള സൂചനയും, മാർഗരേഖയും ഒക്കെ പുറത്തുവന്നിരിക്കുകയാണ്.

തീർത്തും ശ്രദ്ധാപൂർവം കാര്യങ്ങൾ നടപ്പിലാക്കേണ്ട ഈ സമയത്ത് കുട്ടികളുടെ കാര്യം ആയതുകൊണ്ട് തന്നെ നമുക്ക് പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്, അതുകൊണ്ടുതന്നെ ഒരുപാട് നിയമങ്ങളും മറ്റും പാലിച്ചുകൊണ്ടാണ് സ്കൂളുകൾ തുറക്കാൻ പോകുന്നത്. എത്ര സുരക്ഷ സജ്ജമാക്കിയാലും ആരും തന്നെ സുരക്ഷിതർ അല്ല എന്നതാണ് സത്യം.

അപ്പോൾ ആദ്യഘട്ടത്തിൽ പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികൾക്ക് ആയിരിക്കും സ്കൂൾ തുറക്കുക, ഒരു മാസം 15 ദിവസം മാത്രമേ അവർക്ക് ക്ലാസുകൾ ഉണ്ടായിരിക്കുകയുള്ളൂ, ബാക്കിയുള്ള 15 ദിവസം വീട്ടിലിരുന്നുകൊണ്ട് ഓൺലൈനായി മറ്റും ക്ലാസുകളും, ഹോംവർക്കും ആയിരിക്കും കുട്ടികൾക്ക് ഉണ്ടാവുക.

ഇത് ഒരുവിധം പ്രാവർത്തികം ആയതിനു ശേഷം രണ്ടാംഘട്ടമായ ആറാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സ്കൂൾ തുറക്കുന്നതാണ്, എന്നാൽ കുറച്ചുകൂടി കൊച്ചു കുട്ടികൾ ആയതുകൊണ്ട് തന്നെ ഇവർക്ക് രണ്ടിലേറെ ഡിവിഷനുകളിൽ ആയിരിക്കും ക്ലാസുകൾ ഉണ്ടായിരിക്കുക, ഉദാഹരണത്തിന് മൊത്തം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചു നാല് ഭാഗങ്ങളായി തിരിച്ചു കൊണ്ട് ഒരു സമയം 2 സെക്‌ഷനുകൾക്ക് മാത്രമേ ക്ലാസ് ഉണ്ടാവുകയുള്ളു, ഇവരുടെ ക്ലാസ് കഴിഞ്ഞാൽ അടുത്ത രണ്ട് സെൿഷന് ക്ലാസ് തുടങ്ങുന്നു.

പിന്നെ സ്കൂൾ തുറന്നാലും സ്കൂൾ അസംബ്ലി, കായിക കലാമേള, കൂട്ടം കൂടി നിന്നുള്ള സംസാരവും കളിയും മറ്റും അനുവദിക്കുന്നതല്ല. പിന്നെ പ്രീ-പ്രൈമറി, പ്രൈമറി വിദ്യാർത്ഥികൾക്ക് ഇപ്പോൾ സ്കൂളുകൾ തുറക്കുന്നത്ല്ല, ആയതിനാൽ അവർക്ക് പഴയ പോലെ ഓൺലൈൻ ക്ലാസുകൾ തന്നെയായിരിക്കും ഉണ്ടാവുക.

പിന്നെ നമ്മുടെ കുഞ്ഞുങ്ങളുടെ കാര്യം ആയതുകൊണ്ട് തന്നെ മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്, അതിനാൽ തന്നെ സെപ്റ്റംബർ മാസത്തിൽ സ്കൂളുകൾ തുറക്കുന്നത് ഉചിതമാണോ അല്ലയോ എന്നതിനെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് കമന്റിൽ വ്യക്തമാക്കാം.