September 24, 2020

ലോൺ ഉപഭോക്താക്കൾക്ക് ഇനി മാസംതോറുമുള്ള തിരിച്ചടവിൽ വൻ ആശ്വാസം ലഭിക്കുവാൻ പോവുകയാണ്, അറിവ്

ലോൺ ഉപഭോക്താക്കൾക്ക് ഇനി മാസംതോറുമുള്ള തിരിച്ചടവിൽ വൻ ആശ്വാസം ലഭിക്കുവാൻ പോവുകയാണ്, ഇതിനെ സംബന്ധിച്ചുള്ള ആർ.ബി.ഐയുടെ പുതിയ അപ്ഡേറ്റ് അറിയാം.

ലോക്ക് ഡൗൺ സമയത്ത് അപ്പോഴത്തെ ജനങ്ങളുടെ സാഹചര്യമനുസരിച്ച് കൊണ്ട് ആർ.ബി.ഐയുടെ കീഴിലുള്ള എല്ലാ ബാങ്കുകളും ലോൺ ഉപഭോക്താക്കൾക്കായി മൊറട്ടോറിയം പിരീഡ് നൽകിയിരുന്നു, അതായത് ആദ്യ മൂന്നു മാസത്തേക്കും പിന്നീട് ദീർഘിപ്പിച്ചു വീണ്ടും മൂന്നു മാസത്തേക്കു ലോൺ തിരിച്ചടവ് നടത്തേണ്ട എന്നുള്ള ഒരു ആനുകൂല്യം നൽകിയിരുന്നു, എന്നാൽ ഓഗസ്റ്റ് മാസത്തോടുകൂടി ഈയൊരു അനുകൂല്യം അവസാനിക്കുകയാണ്, എന്നിരുന്നാലും പ്രതിസന്ധി ഘട്ടങ്ങൾ ഒഴിയാത്തതുകൊണ്ടുതന്നെ ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ മാസംതോറും അടക്കേണ്ട തുക കുറച്ചു കൊടുക്കുവാനാണ് ഈ ആഗസ്റ്റ് 7നു വന്നിരിക്കുന്ന തീരുമാനം.

അങ്ങനെ വരുമ്പോൾ തിരിച്ചടവ് കാലാവധി നീട്ടി നൽകുന്ന പ്രക്രിയ(മൊറൊട്ടോറിയം പീരീഡ്) അവസാനിപ്പിക്കുകയാണ്, പകരം മാസംതോറും ഉള്ള തിരിച്ചടവ് തുക കുറയ്ക്കും, തീർച്ചയായും ഇത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യന്തം ഉപകാരപ്പെടുന്ന ഒരു തീരുമാനം ആയിട്ടാണ് തോന്നുന്നത്. ആയതിനാൽ ആർ.ബി.ഐ ബാങ്കുകളോട് തിരിച്ചടവ് കാലാവധി കൂട്ടി ഒപ്പം ഓരോ മാസം ഉള്ള തിരിച്ചടയ്ക്കേണ്ട ഗഡുക്കൾ കുറയ്ക്കുവാൻ ആവശ്യപ്പെട്ടിരിക്കുന്നു.

ഈ വായ്പ പുനർക്രമീകരണത്തോടെ ചെറുകിട, വൻകിട ബിസിനസ് ലോണുകൾ എടുത്ത ആളുകൾക്കും, വിവിധതരം വ്യക്തിഗത വായ്പകൾ എടുത്തവർക്കും എല്ലാം ഈയൊരു ആനുകൂല്യം ലഭിക്കും, എന്നാൽ 2020 മാർച്ച് ഒന്നുവരെ എടുത്ത ലോണുകൾക്ക് മാസംതോറും കൃത്യമായി തിരിച്ചടച്ച് നടത്തിയ ആളുകൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളു, അല്ലാതെ തോന്നിയതുപോലെ അടച്ച ആളുകൾക്ക് ബാങ്കിൻറെ നിലനിൽപ്പിനെ ഓർത്തുകൊണ്ട് ഈ ഒരു ആനുകൂല്യം നൽകുന്നതല്ല.

പിന്നെ ഇങ്ങനെ കാലാവധി കൂടുകയും ഒപ്പം ലോൺ തുക കുറച്ചു അടക്കുന്നതിനാൽ, അത് യാതൊരു കാരണവശാലും നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുകയില്ല. പക്ഷേ കാലാവധി കൂടുന്നതിനനുസരിച്ച് അത്രയും കാലത്തേക്കുള്ള പലിശ കൂടാൻ സാധ്യത ഉണ്ട്.

അപ്പോൾ മാർച്ച് മാസത്തിനു മുൻപുള്ള മാസം വരെ കൃത്യമായി ലോൺ തിരിച്ചടവ് നടത്തിയ ആളുകൾ ആണെങ്കിൽ തീർച്ചയായും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഇതിനെക്കുറിച്ച് തീരുമാനം പെട്ടെന്ന് എടുക്കുവാൻ ആർ.ബി.ഐ ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്, അപ്പോൾ നിങ്ങൾ ഏതു ബാങ്ക് ആണോ, അവർ ഉടനെ തന്നെ അതിനെക്കുറിച്ച് അറിയിക്കുന്നതായിരിക്കും.

അപ്പോൾ ഈ ഒരു വിവരം എല്ലാവരും മനസ്സിൽ വയ്ക്കുക, ഒപ്പം ഈയൊരു സമയത്ത് കൂടുതൽ തുക ലോൺ എന്ന് പറഞ്ഞു തിരിച്ചടവു നടത്താൻ സാധിക്കാത്തവർക്ക് ഏറെ ഗുണകരമായ ഈ തീരുമാനത്തിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്താം.