September 24, 2020

ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി അപേക്ഷിച്ചു കഴിഞ്ഞു പട്ടിക പ്രസിദ്ധീകരണവും, പരിശോധനയും, അപ്പീലും

ലൈഫ് മിഷൻ പദ്ധതിക്കുവേണ്ടി അപേക്ഷിച്ചു കഴിഞ്ഞു പട്ടിക പ്രസിദ്ധീകരണവും, പരിശോധനയും, അപ്പീൽ സമർപ്പണവും അങ്ങനെ തുടർന്നുള്ള നടപടികളെ കുറിച്ച് അറിയാം.

സർക്കാരിൻറെ വക സ്വന്തമായി വീട് നിർമിക്കാനായി നാലാംഘട്ട ലൈഫ്മിഷൻ ഭവന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു, എന്നാൽ എന്തൊക്കെയാണ് എങ്ങനെയൊക്കെയാണ് എന്നും അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം ആണെന്ന് അറിയ്യുന്നതിനോടൊപ്പം ഏതൊക്കെ ദിനങ്ങളിലാണ് ഇതിൻറെ പട്ടിക പ്രസിദ്ധീകരണവും, പരിശോധനയും, അപ്പീല് സമർപ്പിക്കുവാനുള്ള ദിവസങ്ങളും എന്ന് എല്ലാം അറിയാം, ഈ ഡേറ്റുകൾ അറിഞ്ഞാൽ നിങ്ങൾക്ക് കരുതി ഇരിക്കാവുന്നതാണ്.

അപ്പോൾ അതിൽ ഓൺലൈനായി അപേക്ഷ വെക്കുവാൻ ഉള്ള തീയതി ഓഗസ്റ്റ് ഒന്നു മുതൽ 14 വരെ ആയിരുന്നു, അതിനു ശേഷം അപേക്ഷകരുടെ ആദ്യപട്ടിക പ്രസിദ്ധീകരിക്കുന്നത് ഓഗസ്റ്റ് 17ന് ആണ്, പിന്നീട് പരിശോധന വരുമ്പോൾ കൊടുത്ത രേഖകൾ തിരുത്തുവാനും മറ്റും അവസരം ഉണ്ടാകുമെന്നു പറഞ്ഞിരുന്നു, അപ്പോൾ അപേക്ഷകളുടെ ഫീൽഡ് തല പരിശോധന അതായത് ചുറ്റുപാടും മറ്റുമെല്ലാം പരിശോധിക്കുവാൻ ആയി ഉദ്യോഗസ്ഥർ എത്തുന്നത് ഓഗസ്റ്റ് 17 മുതൽ 21 വരെയുള്ള ദിവസങ്ങളിലായിരിക്കും.

അതിനുശേഷം ഓഗസ്റ്റ് 22ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്, ഇനി അതിൽ അർഹതയുണ്ടായിട്ടും ഇടം നേടിയില്ലെങ്കിൽ ഒന്നാം അപ്പീൽ സമർപ്പണം ഓഗസ്റ്റ് 22 മുതൽ 27 വരെയുള്ള തീയതികളിൽ ആകാം, തുടർന്ന് സെപ്റ്റംബർ 9 വരെ ഒന്നാം അപ്പീൽ തീർപ്പാക്കാൻ സമയം ലഭിക്കുന്നതാണ്.

അതിൽ ഫലം കണ്ടില്ലെങ്കിൽ രണ്ടാം അപ്പീല് സമർപ്പിക്കാനായി സെപ്റ്റംബർ 11 മുതൽ 19 വരെ സമയമുണ്ട്, തുടർന്ന് സെപ്റ്റംബർ 26 വരെ രണ്ടാം അപ്പീല് തീർക്കുവാനും സമയം നൽകിയിരിക്കുന്നു. അതുകഴിഞ്ഞ് സെപ്റ്റംബർ 26ന് ഗ്രാമസഭ അല്ലെങ്കിൽ വാർഡ് സഭ അംഗീകാരം ഉണ്ടായിരിക്കുന്നതാണ്, തുടർന്ന് സെപ്റ്റംബർ 30ന് അന്തിമ അംഗീകാരവും ലിസ്റ്റ് പ്രസിദ്ധീകരണം ഉണ്ടായിരിക്കും.

ഇതിലൂടെ നാലാം ഘട്ട ലൈഫ് മിഷൻ പദ്ധതിക്ക് പരിണാമം കുറിക്കുന്നതാണ്, തുടർന്ന് പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവർക്കും നാല് ലക്ഷം രൂപ പല ഗഡുക്കളായി വീട് നിർമ്മിക്കുവാൻ ലഭിക്കുന്നതാണ്, അപ്പോൾ ഈ ഒരു കാര്യം അറിഞ്ഞു വച്ചിരുന്നാൽ നിങ്ങൾക്ക് അപ്പീൽ വയ്ക്കുവാനും, പട്ടിക പ്രസിദ്ധീകരിക്കുന്ന ദിവസം അറിയാനും.

പരിശോധന നടത്തുന്ന ദിവസം അറിയുവാനും എല്ലാം എളുപ്പം ആകും എന്ന് കരുതുന്നു.