September 25, 2020

പാറ്റയുടെ ശല്യം വീടുകളിൽ ഉണ്ടെങ്കിൽ തീർച്ചയായും നമുക്ക് അവരെ ഈ രീതിയിൽ നശിപ്പിക്കാം

പാറ്റയുടെ ശല്യം വീടുകളിൽ ഉണ്ടെങ്കിൽ തീർച്ചയായും നമുക്ക് അവരെ ഈ രീതിയിൽ മുഴുവനായി നശിപ്പിക്കാം. ഇത് പരീക്ഷിച്ചവർക്കെല്ലാം നല്ല റിസൾട്ട് ലഭിച്ചിരിക്കുന്നു.

നമ്മുടെ വീട്ടിൽ പാറ്റ വരാതിരിക്കാൻ വേണ്ടി ചോക്കും, സ്പ്രകളും മറ്റും ഉപയോഗിക്കാറുണ്ട്, അതിനുപകരമായി നമുക്ക് വീട്ടിൽ ഉള്ള സംഭവങ്ങൾ വച്ച് തന്നെ ഇവയെ ഇല്ലാതാക്കാം. ഇതിനായി ഒരു ടീസ്പൂൺ പഞ്ചസാര, ഒപ്പം ഒരു ടീസ്പൂൺ സോഡാപ്പൊടി(ബേക്കിംഗ് സോഡ) എന്നിവ ഇട്ട് മിക്സ് ചെയ്ത് പാറ്റകൾ വരുന്ന സ്ഥലങ്ങളിലെല്ലാം വിതറി കൊടുക്കണം (ഒട്ടും തന്നെ വെള്ളം ഇതിൽ ചേർക്കരുത്), അപ്പൊൾ പഞ്ചസാരയുടെ മണം അടിച്ചു പാറ്റകൾ വരുകയും സോഡാപ്പൊടിയും ആയി കലർന്ന ഈ വിതറിയ അംശം കഴിക്കുന്നതിലൂടെ പാറ്റകൾ ചത്തുവീഴുന്നു, എന്നാൽ ഇത് യാതൊരു കാരണവശാലും കുട്ടികൾ എടുത്തു കഴിക്കാതെ നോക്കണം.

ഇങ്ങനെ 7 ദിവസം തൊട്ടു 10 ദിവസം വരെ ചെയ്തിട്ടുണ്ടെങ്കിൽ പൂർണമായും പാറ്റയുടെ ശല്യം വീട്ടിൽ നിന്നുതന്നെ ഒഴിപ്പിക്കാം. ഇനി സോഡാപൊടിക്ക്‌ പകരമായി ഇതേ അളവിൽ ബോളിംക് ആസിഡ് എന്ന് പറഞ്ഞു വാങ്ങാൻ കിട്ടും അത് മിക്സ് ചെയ്തു ഇതു പോലെ തന്നെ ചെയ്യാവുന്നതാണ്, ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ നിലവിൽ വീട്ടിലുള്ള പാറ്റകൾ എല്ലാം നശിച്ചു പോകുന്നതാണ്, അതിനുശേഷം നമ്മൾ വീട് എപ്പോഴും വൃത്തിയായി ഇരിക്കുവാനും, വേസ്റുകൾ കളയാനും, ഭക്ഷണപദാർത്ഥങ്ങൾ അവിടെയും ഇവിടെയുമായി കിടക്കാതിരിക്കാനും ഒക്കെ ശ്രദ്ധിക്കണം.

ഇങ്ങനെ ശ്രദ്ധിച്ചാൽ മാത്രമേ വീണ്ടും പാറ്റ വരാതിരിക്കുകയുള്ളൂ, അപ്പോൾ ഇത് എല്ലാവർക്കും ഉപകാരപ്രദമാകുന്ന വിദ്യ ആകും എന്ന് കരുതുന്നു..