September 24, 2020

കൊച്ചിൻ ഷിപ്പിയാർഡിൽ 471 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു, പ്രയോജനപ്പെടുത്തുക

കൊച്ചിൻ ഷിപ്പിയാർഡിൽ 471 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു, ഈ അവസരം നിങ്ങൾ മാക്സിമം പ്രയോജനപ്പെടുത്തുക.

കഴിഞ്ഞ മാസം ജൂലൈ 23ന് കൊച്ചിൻ ഷിപ്പിയാർഡിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട് എന്ന് പറഞ്ഞു ഒരു പരസ്യം അവർ നൽകിയിരുന്നു, ഇതിനോടനുബന്ധിച്ച് 471 ഒഴിവുകളാണ് പല തസ്തികകളിലും ആയി ഉള്ളത്, അപ്പോൾ ഓൺലൈനായാണ് ഇതിനുള്ള അപ്ലിക്കേഷൻ വെക്കേണ്ടത് ആയതിനാൽ തന്നെ അക്ഷയ കേന്ദ്രങ്ങൾ വഴി കൊച്ചിൻ ഷിപ്പിയാർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി നിങ്ങൾക്ക് അപേക്ഷിക്കാം.

ഇപ്പോൾ പലർക്കും ജോലി ഇല്ലാത്ത ഈ സാഹചര്യത്തിൽ ഷിപ്പിയാർഡ് പോലെയുള്ള സ്ഥലങ്ങളിൽ ഒരു ജോലി ലഭിക്കുക എന്ന് പറയുന്നത് വളരെ വലിയ കാര്യമാണ്, അത് നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള ആളുകൾക്ക് ഉപകാരപ്പെടുകയാണെങ്കിൽ കൂടുതൽ നന്നായിരിക്കും എന്ന് കരുതുന്നു. ആയതിനാൽ ഈ ഒരു വിവരം വക വെക്കാതെ പോകരുത്.

ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, ഫിറ്റർ, മെക്കാനിക് ഡീസൽ, പ്ലംബർ, പെയിന്റർ, എലെക്ട്രിഷ്യൻ, ക്രെയിൻ ഓപ്പറേറ്റർ. ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, കാർപെന്റെർ, മഷിനിസ്റ്, ഓട്ടോ എലെക്ട്രിഷ്യൻ, സ്കെഫൊൽഡർ, ഏരിയൽ വർക്ക് പ്ലാറ്റഫോം ഓപ്പറേറ്റർ, സെമി സ്‌കിൽഡ് റിഗ്ഗർ, സെറാങ്, കാന്റീൻ വർക്കർ, കുക്ക് എന്നിവയാണ് ഒഴിവുള്ള തസ്തികകൾ.

ഇതിനായി ഓഗസ്റ്റ് 5 മുതൽ 20 തീയതി വരെ ഓൺലൈനായി അപേക്ഷിക്കാനുള്ള അവസരം നിങ്ങൾക്ക് നൽകിയിട്ടുണ്ട്, എന്നാലും ഇതിൽ കാന്റീൻ വർക്കറിനും, കുക്കിനും അപേക്ഷിക്കാൻ പത്താം തീയതി വരെ മാത്രമേ സമയമുള്ളൂ. അപ്പോൾ ഓരോ തസ്തികകളിലും ഉള്ള ഒഴിവുകൾ എത്രയാണെന്നെല്ലാം ഞങ്ങൾ ഫോട്ടോ രൂപത്തിൽ കൊടുത്തിട്ടുണ്ട്, അത് നോക്കാം, അപ്പോൾ താല്പര്യമുണ്ടെങ്കിൽ നിങ്ങൾക്ക് ജോലിക്കായി അപേക്ഷിക്കാം.