September 24, 2020

പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന ഗഡുവായ 2000 രൂപയും എത്തിക്കഴിഞ്ഞിരിക്കുന്നു, അറിവ് ഇതാ

പ്രധാനമന്ത്രിയുടെ ഈ വർഷത്തെ അവസാന ഗഡുവായ 2000 രൂപയും എത്തിക്കഴിഞ്ഞിരിക്കുന്നു, ഒപ്പം ഒരു ലക്ഷം കോടി രൂപയുടെ പുതിയ പദ്ധതിക്കും തുടക്കമായി.

പ്രധാന മന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ 17,000 കോടി രൂപ 58 കോടി കർഷകർക്ക് നൽകിക്കൊണ്ട് ഈ വർഷത്തെ അവസാന ഗഡുവായ 2000 രൂപയും നൽകി കഴിഞ്ഞിരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നമ്മളോട് പറഞ്ഞിരിക്കുന്നു, അതുകൂടാതെ ഒരു ലക്ഷം കോടി രൂപയ്ക്ക് കർഷകർക്കായുള്ള പുതിയ പദ്ധതി കൂടി ആഹ്വാനം ചെയ്യുന്ന കാര്യവും പറഞ്ഞിരുന്നു, ഇത് കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കും മറ്റുമായി സഹായവും, വായ്പകളും നൽകുന്ന ഒരു പദ്ധതിയാണ്, ഇതിലൂടെ ചിലപ്പോൾ പലിശയില്ലാതെയും അല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്കിലും സബ്സിഡിയോടു കൂടി കേന്ദ്ര സർക്കാരിൻറെ വായ്പകൾ കർഷകർക്ക് ലഭിക്കുന്നു, ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കേന്ദ്രം അറിയിക്കുന്നതാണ്.

ഇപ്പോൾ നിലവിൽ 2000 രൂപ ലഭിച്ചതോടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലൂടെ ഭൂരിഭാഗം ആളുകൾക്കും 2 വർഷത്തേക്ക് 12000 രൂപ ലഭ്യമായിട്ടുണ്ടാകും, ഈ ഗഡു വന്നിട്ടുണ്ടോ എന്ന് അറിയുവാനായി “പിഎം കിസാൻ” എന്ന ഔദ്യോഗിക വെബ്സൈറ്റിൽ കയറി നോക്കാം, അല്ലെങ്കിൽ ബാങ്കിൽ അന്വേഷിക്കാം. ഇനി എന്തെങ്കിലും കാരണവശാൽ തുക വന്നിട്ടില്ലെങ്കിൽ അത് നിങ്ങൾ കൊടുത്തിരിക്കുന്ന ആധാർ കാർഡ് നമ്പറിലോ അപേക്ഷയിലോ വളരെ ചെറിയ തോതിലെങ്കിലും തെറ്റ് വന്നിട്ടുള്ളതുകൊണ്ടാണ്, ആയതിനാൽ അത് അക്ഷയ കേന്ദ്രങ്ങളിൽ പോയി അപ്ഡേറ്റ് ചെയ്യുവാൻ ശ്രമിക്കുക.

പിന്നെ ആഗസ്റ്റ് മാസം പല ബാങ്കുകളും മിനിമം ബാലൻസ് ഇല്ലാത്തതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് തുക കട്ട് ചെയ്യുന്നതായിരിക്കും, അതുകൊണ്ട് തന്നെ 2000 അക്കൗണ്ടിൽ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ മിനിമം ബാലൻസ് കീപ്പ് ചെയ്തിട്ടില്ലെങ്കിൽ അതിൻറെ ചാർജ് അവർ ആ തുകയിൽ നിന്നും ഈടാക്കുന്നതാണ്.

അപ്പോൾ കുറഞ്ഞ തുക കാണുന്നതുകൊണ്ട് 2000 രൂപ വന്നിട്ടില്ല എന്ന് സംശയിക്കേണ്ടതില്ല, ചിലപ്പോൾ ബാങ്ക് തന്നെ തുക പിടിച്ചേക്കുന്നത് ആകാം. എല്ലാവരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ഇപ്പോൾതന്നെ എത്തിയിട്ടുണ്ടാകും, അല്ലെങ്കിൽ ഒന്നു രണ്ടു ദിവസത്തിനുള്ളിൽ എന്തായാലും എത്തുന്നതാണ്.