September 25, 2020

ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുള്ള ആളുകൾക്ക് ആയിരം രൂപ ധനസഹായം വീണ്ടും എത്തുന്നു, വിശദമായി

ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുള്ള ആളുകൾക്ക് ആയിരം രൂപ ധനസഹായം വീണ്ടും എത്തുന്നു, ഒപ്പം പ്രിമെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങളും, മറ്റ് ആനുകൂല്യങ്ങളും ജനങ്ങളുടെ കൈകളിലേയ്ക്ക്.

ക്ഷേമനിധിയിൽ അംഗത്വം ഉള്ള ആളുകൾക്ക് മുൻപ് തന്നെ 1000 രൂപ ധനസഹായമായി നൽകിയിരുന്നു, എന്നാൽ ഇപ്പോൾ വീണ്ടും ഈ 1000 രൂപ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്, അതായത് ക്ഷേമനിധിയിൽ അംഗത്വം ഉള്ള നിർമ്മാണ തൊഴിലാളികൾക്ക് ആണ് ഈ ആയിരം രൂപ ലഭിക്കുക, കേരള ബിൽഡിങ് ആൻഡ് അതർ കൺസ്ട്രക്ഷൻ വെൽഫെയർ ബോർഡ് വഴിയാണ് തുക ലഭിക്കുക. ഇതിനായി നിർമാണ തൊഴിലാളി ജില്ലാ ക്ഷേമനിധി ഓഫീസിൽ ബന്ധപ്പെട്ട രേഖകളുമായി ഓഗസ്റ്റ് 15നുള്ളിൽ തന്നെ അപേക്ഷ വെക്കേണ്ടതുണ്ട്, തുടർന്ന് ഈ തുക നിങ്ങളുടെ കൈകളിലേക്ക് എത്തുന്നതായിരിക്കും.

പിന്നെ അതോടൊപ്പം തന്നെ ശുചീകരണ തൊഴിലിൽ ഏർപ്പെടുന്ന ആളുകളുടെ മക്കൾക്ക് പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യവും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട് അതിനായി നിങൾ ശുചീകരണ തൊഴിൽ നടത്തുന്നവരുടെ ആശൃതർ ആണെന്ന് രേഖപ്പെടുത്തിയിട്ടുള്ള അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സാക്ഷ്യപത്രം, ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ ചേർത്ത് ബ്ലോക്ക് അഥവാ നഗരസഭാ പട്ടികജാതി വികസന ഓഫീസർക്ക്‌ മുമ്പാകെ ഓഗസ്റ്റ് 25നുള്ളിൽ സമർപ്പിക്കണം.

അതുപോലെതന്നെ കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളുടെ മക്കൾക്ക് ഉള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളും കൂടി പ്രഖ്യാപിച്ചിട്ടുണ്ട്, അപ്പൊൾ അതാത് ക്ഷേമനിധിയുമായി ബന്ധപ്പെട്ട എന്തൊക്കെ രേഖകളാണ് വേണ്ടത് എന്ന് വെച്ചാൽ അതൊക്കെ വച്ചു സെപ്റ്റംബർ 10ന് മുൻപായി അപേക്ഷിക്കാവുന്നതാണ്.

അപ്പൊൾ നിങ്ങൾ ക്ഷേമനിധിയുമായോ അല്ലെങ്കിൽ സ്ഥാപനവുമായി അന്വേഷിച്ചു മനസ്സിലാക്കി കൃത്യമായി അപേക്ഷ വച്ച് അർഹത ഉണ്ടെങ്കിൽ ഇൗ ആനുകൂല്യങ്ങൾ സ്വീകരിക്കാവുന്നതാണ്.