September 24, 2020

പൊതിച്ചോറി നുള്ളിൽ 100 രൂപ വച്ചുകൊടുത്ത ആ നല്ല മനസ്സിന് ഉടമയെ കണ്ടെത്തിയിരിക്കുകയാണ്, അമ്മ

പൊതിച്ചോറി നുള്ളിൽ 100 രൂപ വച്ചുകൊടുത്ത ആ നല്ല മനസ്സിന് ഉടമയെ കണ്ടെത്തിയിരിക്കുകയാണ്. കണ്ണ് നിറഞ്ഞു പോലീസുക്കാർ ആ അമ്മയെ വാണങ്ങുകയാണ്.

കഴിഞ്ഞ ദിവസമാണ് പട്ടിണിയും, അതിശക്തമായ മഴ കൊണ്ടുള്ള ദുരിതവും ഒക്കെ മൂലം കഷ്ടപ്പാടിൽ ആയ ചെല്ലാനം പ്രദേശ വാസികൾക്ക്‌ പോലീസിൻറെ നിർദ്ദേശപ്രകാരം തൊട്ടടുത്തുള്ള ഗ്രാമപ്രദേശം ആയ കുമ്പളങ്ങിയിൽ നിന്ന് പൊതിച്ചോറ് എത്തിച്ചു നൽകിയത്, എന്നാല് അതിനുള്ളിൽ നിന്ന് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് 100 രൂപ നോട്ട് കണ്ട് ഏവരും അമ്പരന്നു, തുടർന്ന് പൊതിച്ചോറുകളുടെ ഉള്ളിൽ നിന്ന് കണ്ടെത്തിയ ഒരു കോടി വിലയുള്ള 100 രൂപ നോട്ട് എന്ന് പറഞ്ഞു പോലീസ് ഉദ്യോഗസ്ഥൻ ഇത് ഫേസ്ബുക്കിൽ കുറിച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ ഇൗ വാർത്തഏവരുടേയും മനം കവർന്നു.

എന്നാൽ ആരാണ് ഈ നല്ല പ്രവർത്തി ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ എന്നല്ല ആർക്കും അറിയില്ലായിരുന്നു, എന്നാല് ഇത് വാങ്ങുന്നവന്റെ ആത്മാഭിമാനത്തിന് യാതൊരു ബുദ്ധിമുട്ടും തോന്നാത്ത രീതിയിൽ ആരും കാണാതെ പൊതിച്ചോറിൽ ഈ 100 രൂപ നോട്ട് വച്ച ആ മാലാഖയെ കണ്ടെത്തിയിരിക്കുകയാണ്.

മേരി സെബാസ്റ്റ്യൻ എന്ന കുമ്പളങ്ങി സ്വദേശി തന്നെയാണ് ഇത് ചെയ്തത്, അദ്ദേഹത്തിൻറെ മകൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഒരു കോടി മൂല്യമുള്ള ആ 100 രൂപ നോട്ടിലെ ഉടമ ആരാണെന്ന് ജനങ്ങൾ മനസ്സിലാക്കിയത്. അതുകൊണ്ടുതന്നെ ഇങ്ങനെ ഒരു പുണ്യ പ്ര ചെയ്തത് ആരാണെന്ന് അറിയാത്ത എല്ലാവർക്കും ഈ ഒരു വീഡിയോ നല്ലൊരു മറുപടിയാണ്,ഒപ്പം ഏവരും മുൻപത്തെ വീഡിയോ പോലെ തന്നെ മേരി ചേച്ചിയെന്ന സഹോദരിയുടെ ഇൗ വീഡിയോയും തരംഗം ആക്കുകയാണ്. എന്തായാലും മേരി ചേച്ചിക്കും കുടുംബത്തിനെയും ഈശ്വരൻ രക്ഷിക്കട്ടെ എന്നു മാത്രമാണ് ഇപ്പോൾ സോഷ്യൽ ലോകം പ്രാർത്ഥിക്കുന്നത്.

മേരി ചേച്ചിയെ പറ്റി കൂടുതൽ നിങ്ങൾക്ക് കണ്ട് അറിയാം.