September 24, 2020

ഈ മുത്തശ്ശിയുടെയും ചേച്ചിയുടെയും പാട്ട് ഇഷ്ടപ്പെടാത്തവരായി ഇന്ന് ആരും തന്നെ ഇല്ല എന്ന് പറയാം

ഈ മുത്തശ്ശിയുടെയും ചേച്ചിയുടെയും പാട്ട് ഇഷ്ടപ്പെടാത്തവരായി ഇന്ന് ആരും തന്നെ ഇല്ല എന്ന് പറയാം.

നമ്മുടെ വീടുകളിലെ മുത്തശ്ശിമാർക്കും, അമ്മമാർക്കും എല്ലാം പലതരം കഴിവുകളും ഉണ്ടായിരിക്കും എന്നാൽ കുടുംബജീവിതത്തിന്റെ പേരിൽ ഇവയെല്ലാം മൂടിക്കെട്ടി പുറത്തെടുക്കാതെ ജീവിക്കുന്നവരാണ് പല സ്ത്രീകളും, അങ്ങനെയുള്ളവരുടെ കഴിവുകളും മറ്റും കുടുംബത്തിൽ ഉള്ളവർ മാത്രം കണ്ടും കേട്ടും ആസ്വദിക്കുകയാണ് പതിവ്, എന്നാൽ മറ്റു ചിലർക്ക് നമ്മുടെ വീടുകളിലെ സ്ത്രീകൾക്ക് ഒക്കെ എന്തൊക്കെ കഴിവുകൾ ഉണ്ടെന്ന് അറിയുക പോലും ഉണ്ടാവുകയില്ല.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ ഒരാൾക്ക് കഴിവുകൾകൊണ്ടും വളരാനുള്ള എല്ലാവിധ സാഹചര്യങ്ങളും ഒരുക്കി നൽകുന്നതു കൊണ്ട് തന്നെ അടച്ചുപൂട്ടി ഇരിക്കുന്ന സ്ത്രീകൾക്ക് എല്ലാം കഴിവുകൾ പ്രകടിപ്പിക്കാൻ ഉള്ള നല്ലൊരു സദസ്സ് ആണ്, ഇതിലൂടെ അറിയാത്ത ആളുകൾ പോലും അവരെ അഭിനന്ദിക്കുന്നു, അപ്പൊൾ എന്തെന്നില്ലാത്ത സന്തോഷം കൊണ്ട് അവർ ഉല്ലസിക്കുന്നത് കാണാൻ തന്നെ നമുക്ക് നല്ല സന്തോഷം ആയിരിക്കും.

അപ്പൊൾ അങ്ങനെയൊരു മുത്തശ്ശിയുടെയും ഒരു ചേച്ചിയുടെയും പാട്ടുപാടുന്ന ദൃശ്യങ്ങളാണ് ഏവരുടെയും മനസ്സ് കീഴടക്കിയിരിക്കുന്നത്. മുത്തശ്ശി പഴയകാല രീതിയിൽ പാട്ടുപാടുമ്പോൾ, മറ്റൊരു ചേച്ചി കെ എസ് ചിത്രയുടെ അതിമനോഹരമായ ഗാനം അതെ ഈണത്തിലും സ്വരത്തിലും അതിമനോഹരമായി പാടി തകർത്തിരിക്കുന്നു.

ഈ വീഡിയോ കണ്ട എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമായിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. തീർച്ചയായും ഇത്തരം കഴിവുകളെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, അതെല്ലാം വീടുകളിൽ ഒരുപാട് കഴിവുകൾ ഉണ്ടായിട്ടും മൂടിയിരിക്കുന്ന സ്ത്രീകൾക്ക് ഒരു പ്രോത്സാഹനം കൂടിയാണ്.

അപ്പോൾ മനസ്സിന് ഏറെ സുഖം തരുന്ന ഈ മുത്തശ്ശിയുടെയും ചേച്ചിയുടെയും പാട്ട് നമുക്ക് കേൾക്കാം.