September 24, 2020

ഓഗസ്റ്റ് മാസത്തിൽ ജനങ്ങൾക്ക് ലഭിക്കുന്ന 500 രൂപ മുതൽ 3000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ അറിയാം

ഓഗസ്റ്റ് മാസത്തിൽ ജനങ്ങൾക്ക് ലഭിക്കുന്ന 500 രൂപ മുതൽ 3000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.

ഓഗസ്റ്റ് മാസം ഓണം മാസം കൂടി ആയതു കൊണ്ട് അനവധി ആനുകൂല്യങ്ങളാണ് സർക്കാർ ജനങ്ങളുടെ കയ്യിലേക്ക് എത്തിക്കുന്നത്, അതിൽ ഏറ്റവും ആദ്യത്തേത് ഓണക്കിറ്റ് തന്നെയാണ് 500 രൂപ വിലവരുന്ന ഓണക്കിറ്റ് ഓഗസ്റ്റ് അഞ്ചിന് വിതരണം ചെയ്യും എന്നു പറഞ്ഞെങ്കിലും അത് നടപ്പിലാക്കിയില്ല, എന്നാൽ ഈ പദ്ധതിയുടെ എല്ലാ കാര്യങ്ങളും പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഉടനെതന്നെ ഓണത്തിനോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കും.

രണ്ടാമത്തെ പദ്ധതിയാണ് മെയ് ജൂൺ മാസങ്ങളിലെ പെൻഷൻ തുക വിതരണം, അതായത് 2600 രൂപ സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷനുകളുടെ ഉപഭോക്താക്കൾക്ക് എത്തുന്നതും, ഈ ഓണ മാസം തന്നെയാണ്. പിന്നെ ഇതുവരെ മസ്റ്ററിങ് നടത്താത്തവർക്ക് പെൻഷൻ ലഭിക്കുകയില്ല, അതുകൊണ്ട് തന്നെ മസ്റ്ററിംഗ് നടത്താനുള്ള തിയ്യതി വീണ്ടും സർക്കാർ നീട്ടി കൊടുത്തു കൊണ്ട് ഓഗസ്റ്റ് പതിനാറാം തീയതി വരെ അവസരം നൽകിയിട്ടുണ്ട്, ആയതിനാൽ ഉടനെതന്നെ പെൻഷൻ മസ്റ്ററിംഗ് നടത്തി പെൻഷൻ തുക കൈപ്പറ്റാവുന്നതാണ്, അല്ലാത്തപക്ഷം ഇവ നിങ്ങളുടെ കൈകളിലേക്ക് എത്തുകയില്ല എന്ന് കൂടി അറിയുക.

പിന്നെയുള്ളത് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നതിൽ മത്സ്യത്തൊഴിലാളികളും ഉണ്ട്, ആയതിനാൽ മത്സ്യത്തൊഴിലിൽ ഏർപ്പെടുന്ന ആളുകൾക്ക് കിറ്റ് വിതരണം ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, ഒപ്പം പഞ്ഞമാസ അലവൻസായി മൂവായിരം രൂപ വിതരണവും ഇപ്പോൾ നടക്കുന്നുണ്ട്, ഇതെല്ലാം മത്സ്യത്തൊഴിലാളികൾക്ക് കൈപ്പറ്റാവുന്നതാണ്. അപ്പൊൾ ഇതുവരെ ഈ തുക ലഭിക്കാത്ത മത്സ്യത്തൊഴിലാളികൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് തുക സ്വീകരിക്കാം.

പിന്നെ തൊഴിലുറപ്പ് പദ്ധതിയിൽ ഉള്ള അംഗങ്ങൾക്ക് ഏറ്റവും ഉപകാരമായ രീതിയിൽ ആയിരം രൂപ നിക്ഷേപിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്, അതായത് ഇപ്പോൾ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള 100 പ്രവർത്തനങ്ങളിൽ പങ്കെടുത്ത ആളുകൾക്ക് 1000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിക്കുവാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

പിന്നെ ഈ കഴിഞ്ഞ ലോക്ക് ഡൗൺ സമയത്ത് വിവിധ ക്ഷേമനിധിയിൽ നിന്ന് ആനുകൂല്യങ്ങൾ നൽകിയിരുന്നു, എന്നാൽ നിർമാണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾക്ക് അവരുടെ ക്ഷേമനിധി വഴി വീണ്ടും ആയിരം രൂപ നൽകുവാൻ പോകുന്നതായി അറിയിച്ചിരിക്കുന്നു. അപ്പൊൾ ഇത്തരം അറിവുകൾ ഏവർക്കും ഗുണകരമാകും എന്ന് കരുതുന്നു, അപ്പൊൾ നിങ്ങൾക്ക് അർഹതയുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിലൂടെ നിങ്ങൾക്ക് കൈപ്പറ്റി ഓണം അടിപൊളി ആക്കാവുന്നതാണ്.